Operation Sindoor: പാകിസ്ഥാനെതിരായ ആക്രമണത്തിന് എന്തുകൊണ്ടാണ് ഓപ്പറേഷന് സിന്ദൂർ എന്ന് പേര് നൽകിയത്?
What Is Operation Sindoor: സ്വന്തം ഭാര്യയുടെയും മക്കളുടെയും കുടുംബത്തിൻ്റെയും മുന്നിൽവച്ചാണ് ആ 26 പോരെയും ഭീകരർ വെടിവച്ച് കൊലപ്പെടുത്തിയത്. 25 സ്ത്രീകളെയാണ് പഹൽഗാം ഭീകരാക്രമണം വിധവകളാക്കിയത്. അതിൽ ഒരാളാകട്ടെ ദിവസങ്ങൾക്ക് മുമ്പാണ് വിവാഹിതയായത്.

പാകിസ്ഥാനെ ഒന്നടങ്കം വിറപ്പിച്ചുകൊണ്ടാണ് പുലർച്ചെ 1.44ന് ഇന്ത്യ ആക്രമണം നടത്തിയത്. പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ട നിരപരാധികളായ സാധാരണക്കാരുടെ ജീവന് നൽകിയ നീതിയാണ് ഈ ആക്രമണം. ഇന്ത്യയുടെ ആക്രമണത്തിൽ പ്രധാനമന്ത്രി മോദിക്കും, ഇന്ത്യൻ സൈന്യത്തിനും നന്ദി അറിയിച്ചുകൊണ്ട് പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബം രംഗത്തെത്തി. (Image Credits: AP/PTI)

ഏപ്രിൽ 22നാണ് നാടിനെ നടുക്കിയ പഹൽഗാം ഭീകരാക്രമണം ഉണ്ടായത്. കശ്മീരിൻ്റെ സൗന്ദര്യം ആസ്വദിക്കാൻ കുടുംബത്തോടൊപ്പവും പങ്കാളികളോടൊപ്പവും എത്തിയ 26 പേരുടെ ജീവനാണ് നരഭോജികൾ തോക്കിൻമുനയിൽ ഇല്ലാതാക്കിയത്. തോക്ക് ചൂണ്ടി മതം ചോദിച്ചായിരുന്നു ആക്രമണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

സ്വന്തം ഭാര്യയുടെയും മക്കളുടെയും കുടുംബത്തിൻ്റെയും മുന്നിൽവച്ചാണ് ആ 26 പോരെയും ഭീകരർ വെടിവച്ച് കൊലപ്പെടുത്തിയത്. 25 സ്ത്രീകളെയാണ് പഹൽഗാം ഭീകരാക്രമണം വിധവകളാക്കിയത്. അതിൽ ഒരാളാകട്ടെ ദിവസങ്ങൾക്ക് മുമ്പാണ് വിവാഹിതയായത്. ഭാവിയെ സ്വപ്നംകണ്ട് പഹൽഗാമിൽ ഹണിമൂൺ ആഘോഷിക്കാനെത്തിയതായിരുന്നു ആ നവദമ്പതികൾ.

സിന്ദൂർ എന്നാൽ സിന്ദൂരം എന്നാണ് അർത്ഥമാക്കുന്നത്. വിവാഹിതയായതിൻ്റെ അടയാളമായി ഹിന്ദു സ്ത്രീകൾ നെറ്റിയിൽ ചാർത്തുന്നതാണ് സിന്ദൂരം. അതുകൊണ്ടാണ് പാകിസ്ഥാന് നേരെയുള്ള ആക്രമണത്തിന് ഓപ്പറേഷൻ സിന്ദൂർ എന്ന് പേര് നൽകിയത്. ജീവനുതുല്യം സ്നേഹിച്ച ഭർത്താക്കന്മാരെ നഷ്ടമായ സ്ത്രീകൾക്കുള്ള നീതിയാണ് ഈ ആക്രമണം.

ഇന്ത്യൻ സൈന്യം പുറത്തുവിട്ട ഓപ്പറേഷൻ സിന്ദൂർ എന്ന് ഇംഗ്ലീഷിൽ എഴുതിയ ചിത്രത്തിൽ 'ഒ' എന്ന അക്ഷരം സിന്ദൂര ചെപ്പിനെ സൂചിപ്പിക്കുന്നതാണ്. 25 സ്ത്രീകളുടെ ജീവിത പങ്കാളികളെ ഇല്ലാതാക്കിയതിൻ്റെ പ്രതീകമാണ് അത്. "നീതി നടപ്പായി. ജയ് ഹിന്ദ്" എന്ന അടിക്കുറിപ്പോടെയാണ് ഇന്ത്യൻ ആർമി ഈ പോസ്റ്റ് പങ്കുവച്ചത്.