Backward Walking: മുട്ടുവേദന പമ്പകടക്കും! ദിവസവും പത്ത് മിനിറ്റ് പുറകോട്ട് നടന്ന് നോക്കൂ
Backward Walking Benefits: ശരീരത്തിലെ വ്യത്യസ്ത പേശികളെ ശക്തിപ്പെടുത്തുകയും, തലച്ചോറിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്ന കാഠിന്യം കുറഞ്ഞ വ്യായാമമാണിത്. പിന്നിലേക്ക് നടക്കുന്നത് കാലുകളിലെ പേശികളുടെ ആരോഗ്യ മെച്ചപ്പെടുത്തുകയും ഇത് നിങ്ങളുടെ ശരീരത്തിൻ്റെ ബാലൻസ് നിലനിർത്തുകയും ചെയ്യുന്നു. പ്രത്യേകിച്ച പ്രായമായവരിൽ.

ദിവസവും ഒരു നേരമെങ്കിലും നടക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. പലരും ഈ ശീലം പിന്തുടരാറുമുണ്ട്. എന്നാൽ കേട്ടാൽ രസകരമെന്ന് തോന്നുന്ന മറ്റൊരു വ്യായാമം നിങ്ങളോട് പറയട്ടെ. പിന്നിലേക്ക് നടക്കുക. തമാശയായി കാണേണ്ട, ദിവസവും പത്ത് മിനിറ്റ് നേരം പിന്നോട്ട് നടന്നാൽ നിരവധി ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുന്നത്. റെട്രോ നടത്തം എന്നും അറിയപ്പെടാറുണ്ട്. (Image Credits: Gettyimages)

ശരീരത്തിലെ വ്യത്യസ്ത പേശികളെ ശക്തിപ്പെടുത്തുകയും, തലച്ചോറിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്ന കാഠിന്യം കുറഞ്ഞ വ്യായാമമാണിത്. പിന്നിലേക്ക് നടക്കുന്നത് കാലുകളിലെ പേശികളുടെ ആരോഗ്യ മെച്ചപ്പെടുത്തുകയും ഇത് നിങ്ങളുടെ ശരീരത്തിൻ്റെ ബാലൻസ് നിലനിർത്തുകയും ചെയ്യുന്നു. പ്രത്യേകിച്ച പ്രായമായവരിൽ.

പിന്നിലേക്ക് നടക്കുന്നത് അപരിചിതമാണ്, അതിനാൽ അതിന് കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ഈ നടത്തം നിങ്ങളുടെ തലച്ചോറിനെ കൂടുതൽ ആരോഗ്യവാനാക്കുന്നു. പതിവായി ഈ വ്യായാമം പിന്തുടരുന്നവർക്ക്, ന്യൂറോപ്ലാസ്റ്റിസിറ്റി, മെമ്മറി എന്നിവ മെച്ചപ്പെടുകയും ചെയ്യും.2023 ലെ ഒരു പഠനം അനുസരിച്ച്, പിന്നിലേക്ക് നടക്കുന്നത് ആളുകളിൽ വൈജ്ഞാനിക ശക്തി മെച്ചപ്പെടുത്തുന്നതായി പറയുന്നു.

പിന്നിലേക്ക് നടക്കുന്നത് ശരീരത്തിലെ കലോറി കൂടുതൽ കത്തിക്കുന്നു. കാരണം ഇത് ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്നു. 2017-ൽ ജേണൽ ഓഫ് ബയോമെക്കാനിക്സിൽ റിപ്പോർട്ട് പ്രകാരം, മുന്നോട്ട് നടക്കുന്നതിനേക്കാൾ 40 ശതമാനം വരെ കൂടുതൽ കലോറി കത്തിക്കാൻ പിന്നിലേക്കുള്ള നടത്തത്തിന് കഴിയും. ഇത് ശരീരഭാരം കുറയ്ക്കുന്നതിനും ഫിറ്റ്നസ് നിലനിർത്തുന്നതിനും സഹായിക്കുന്നു.

കാൽമുട്ടുകളുടെ വേദന കുറയ്ക്കാൻ പിന്നലേക്ക് നടക്കുന്നത് സഹായിക്കുന്നു. അതിനാൽ, ഓസ്റ്റിയോ ആർത്രൈറ്റിസ് ഉള്ളവർക്ക് ഫിസിക്കൽ തെറാപ്പിയിലും റെട്രോ നടത്തം സാധാരണയായി ഉപയോഗിക്കുന്നു. അതിനാൽ കാൽമുട്ടുകളിലെ അതികഠിനമായ വേദനയ്ക്ക് പോലും അല്പം ആശ്വാസം നൽകുന്ന ഒന്നാണിത്.