റെഡ്മിയിൽ 5ജി കണക്ഷൻ കിട്ടില്ല; ഈ മോഡൽ എടുക്കുന്നവരെ കാത്തിരിക്കുന്നത് വമ്പൻ പണി | Redmi A4 Doesnt Support Airtel 5G Network In India But Compatable With Jio 5G Network Malayalam news - Malayalam Tv9

Redmi : റെഡ്മിയിൽ 5ജി കണക്ഷൻ കിട്ടില്ല; ഈ മോഡൽ എടുക്കുന്നവരെ കാത്തിരിക്കുന്നത് വമ്പൻ പണി

Published: 

23 Nov 2024 11:36 AM

Redmi New Model Doesnt Support Airtel 5G : റെഡ്മിയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ മോഡൽ ഫോൺ എയർടെൽ 5ജി സപ്പോർട്ട് ചെയ്യില്ല. ജിയോയുടെ 5ജി നെറ്റ്‌വർക്ക് മാത്രമേ ഈ മോഡൽ സപ്പോർട്ട് ചെയ്യൂ എന്ന് എംഐ അറിയിച്ചു.

1 / 5റെഡ്മിയുടെ ഏറ്റവും പുതിയ മോഡലാണ് റെഡ്മി എ4. എന്നാൽ, ഈ മോഡലിൽ എയർടെലിന് 5ജി നെറ്റ്‌വർക്ക് കിട്ടില്ലെന്നാണ് കമ്പനി തന്നെ പറയുന്നത്. ജിയോയുടെ 5ജി നെറ്റ്‌വർക്ക് ഫോണിൽ ലഭ്യമാവും. ഇത് കൊണ്ടുതന്നെ ഈ മോഡലിൻ്റെ വില്പന ഇന്ത്യയിൽ വളരെ കുറയുമെന്നാണ് കരുതപ്പെടുന്നത്. (Image Courtesy - Social Media)

റെഡ്മിയുടെ ഏറ്റവും പുതിയ മോഡലാണ് റെഡ്മി എ4. എന്നാൽ, ഈ മോഡലിൽ എയർടെലിന് 5ജി നെറ്റ്‌വർക്ക് കിട്ടില്ലെന്നാണ് കമ്പനി തന്നെ പറയുന്നത്. ജിയോയുടെ 5ജി നെറ്റ്‌വർക്ക് ഫോണിൽ ലഭ്യമാവും. ഇത് കൊണ്ടുതന്നെ ഈ മോഡലിൻ്റെ വില്പന ഇന്ത്യയിൽ വളരെ കുറയുമെന്നാണ് കരുതപ്പെടുന്നത്. (Image Courtesy - Social Media)

2 / 5

എംഐ വെബ്സൈറ്റിലെ വിവരങ്ങളനുസരിച്ച് ഈ മോഡൽ 4ജിയും സ്റ്റാൻഡലോൺ 5ജി നെറ്റ്‌വർക്കും സപ്പോർട്ട് ചെയ്യും. നോൺ സ്റ്റാൻഡലോൺ നെറ്റ്‌വർക്ക് സപ്പോർട്ട് ചെയ്യില്ല എന്നും സൈറ്റിലുണ്ട്. ഇന്ത്യയിൽ എയർടെൽ 5ജി നോൺ സ്റ്റാൻഡലോൺ നെറ്റ്‌വർക്കിലാണ് നൽകുന്നത്. അതുകൊണ്ട് തന്നെ ഈ മോഡലിൽ എയർടെൽ 5ജി ലഭിക്കില്ല. (Image Courtesy - Social Media)

3 / 5

എയർടെൽ സിം കണക്ഷൻ ഉള്ളവർക്ക് റെഡ്മി എ4 മോഡലിൽ 4ജി മാത്രമേ ഉപയോഗിക്കാനാവൂ. എന്നാൽ, സ്റ്റാൻഡലോൺ നെറ്റ്‌വർക്കിൽ 5ജി നൽകുന്ന ജിയോയുടെ അതിവേഗ കണക്ഷൻ ഈ മോഡലിൽ ഉപയോഗിക്കാം. ഇത് ഉപഭോക്താക്കൾക്കും റെഡ്മിയ്ക്കും ഒരുപോലെ തിരിച്ചടിയാണ്. (Image Courtesy - Social Media)

4 / 5

8499 രൂപ മുതലാണ് റെഡ്മിയുടെ വില. 4 ജിബി+64 ജിബി വേരിയൻ്റിനാണ് ഈ വില. 128 സ്റ്റോറേജിന് 9499 രൂപ നൽകണം. ഈ മാസം 27 മുതൽ മോഡലിൻ്റെ സെയിൽ ആരംഭിക്കും. 5160 എംഎഎച്ച് ബാറ്ററിയും 18 വാട്ട് ചാർജിംഗ് സപ്പോർട്ടും ഫോണിലുണ്ട്. (Image Courtesy - Social Media)

5 / 5

ആൻഡ്രോയ്ഡ് 14 ആണ് ഫോണിലെ ഓപ്പറേറ്റിങ് സിസ്റ്റം. 6.88 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേയും ഡ്യുവൽ റിയർ ക്യാമറയും ഫോണിലുണ്ട്. 50 എംപിയാണ് പ്രൈമറി ക്യാമറ. സെൽഫിയെടുക്കാൻ മുൻവശത്ത് അഞ്ച് മെഗാപിക്സൽ ക്യാമറയും ലഭിക്കും. (Image Courtesy - Social Media)

Related Photo Gallery
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
Plum Cake Recipe: മുട്ട വേണ്ട, പ്ലം കേക്ക് ഇനി വീട്ടിൽ ഉണ്ടാക്കാം
JioHotstar: ക്രൈം ഫയൽസ് സീസൺ 3, 1000 ബേബീസ് സീസൺ 2; ജിയോ ഹോട്ട്സ്റ്റാർ ഒരുക്കിവച്ചിരിക്കുന്നത് കലക്കൻ വിഭവങ്ങൾ
Cooking Tips: പ്രഷർ കുക്കിംഗ്, വീണ്ടും ചൂടാക്കുക; ഇങ്ങനെയാണ് പാചകമെങ്കിൽ എല്ലാ ​ഗുണങ്ങളും നഷ്ടമാകും
U19 Asia Cup: കണ്ണില്‍ ചോരയില്ലാതെ വൈഭവ് സൂര്യവംശി, യുഎഇ ബൗളര്‍മാരെ പഞ്ഞിക്കിട്ട് നേടിയത് 171 റണ്‍സ്; ഇന്ത്യയ്ക്ക് കൊടൂരജയം
Singer Aravind Venugopal Wedding: കൂട്ടുകാരി ഇനി ജീവിതപങ്കാളി! ജി വേണുഗോപാലിന്റെ മകനും ഗായകനുമായ അരവിന്ദ് വേണുഗോപാൽ വിവാഹിതനായി; വധു നടി
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
തലവേദനയ്ക്ക് കാരണം ബിപിയോ? എങ്ങനെ മനസ്സിലാക്കാം
യേശു ജനിച്ചത് ഡിസംബര്‍ 25ന് അല്ല, പിന്നെ ക്രിസ്മസ്?
ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് ഖാലിദ് ജമീലിന്റെ ശമ്പളമെത്ര?
പട്ടിക്കുട്ടിയുടെ വിട വാങ്ങൽ സഹിക്കാൻ കഴിഞ്ഞില്ല
വലയിലെത്തിയ സാധനത്തെ കണ്ട് ഞെട്ടി
പശുവിൻ്റെ വയറിൽ നിന്നെത്തിയത്
മുങ്ങിയ രാഹുൽ അവസാനം പൊങ്ങി