നിങ്ങൾ സ്ട്രോ ഉപയോ​ഗിക്കുന്നവരാണോ? എങ്കിൽ ഇത് ശ്രദ്ധിച്ചിട്ട് ശീലം തുടരൂ.. | Regular straw use may cause oral issues; it Might Be Affecting Your Swallowing and teeth Health Malayalam news - Malayalam Tv9

Straw use issues: നിങ്ങൾ സ്ട്രോ ഉപയോ​ഗിക്കുന്നവരാണോ? എങ്കിൽ ഇത് ശ്രദ്ധിച്ചിട്ട് ശീലം തുടരൂ..

Published: 

18 Jun 2025 21:10 PM

Regular straw use may cause oral issues: സ്ട്രോ പൂർണമായും ഉപേക്ഷിക്കണം എന്നല്ല ആ ശീലം കുറയ്ക്കണം എന്നാണ്. സ്ട്രോ ഒരു ശത്രു അല്ല അതെങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യമെന്നും ഡോക്ടർ സെബ് പറയുന്നുണ്ട്. ചെറിയൊരു സ്ട്രോ ഇത്തരത്തിൽ നമ്മെ ബാധിക്കുന്നു എങ്കിൽ നമ്മുടെ ഓരോ ശീലങ്ങളും ശരീരത്തെ എങ്ങനെ ബാധിക്കുമെന്നത് ഇതിനൊപ്പം ചിന്തിക്കേണ്ട കാര്യം തന്നെ.

1 / 5യാത്രക്കിടയിലും അല്ലാതെയും എന്തെങ്കിലും കുടിക്കുമ്പോൾ സ്ട്രോ ഉപയോഗിക്കുന്നത് സർവ്വ സാധാരണമാണ്. വളരെ നിർദോഷം എന്ന് തോന്നുന്ന ഈ ശീലത്തിനും ചില പ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് വിദഗ്ധർ. സ്ട്രോ ഉപയോഗിക്കുന്ന വഴി സ്വാഭാവികമായ ഭക്ഷണം കഴിക്കൽ അല്ലെങ്കിൽ കുടിക്കൽ പ്രക്രിയ നടക്കുന്നില്ല എന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

യാത്രക്കിടയിലും അല്ലാതെയും എന്തെങ്കിലും കുടിക്കുമ്പോൾ സ്ട്രോ ഉപയോഗിക്കുന്നത് സർവ്വ സാധാരണമാണ്. വളരെ നിർദോഷം എന്ന് തോന്നുന്ന ഈ ശീലത്തിനും ചില പ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് വിദഗ്ധർ. സ്ട്രോ ഉപയോഗിക്കുന്ന വഴി സ്വാഭാവികമായ ഭക്ഷണം കഴിക്കൽ അല്ലെങ്കിൽ കുടിക്കൽ പ്രക്രിയ നടക്കുന്നില്ല എന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

2 / 5

സ്വാഭാവികമായ ഈ പ്രവർത്തനം നടക്കാത്തത് വായിലെ പേശികളെ ബാധിക്കും. ഇൻസ്റ്റഗ്രാമിൽ പ്രശസ്തനായ ദന്ത ഡോക്ടർ സെബ് ലോമസ് ആണ് ഈ വിഷയം സംബന്ധിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടത്.

3 / 5

സ്ട്രോ ഉപയോഗിക്കുമ്പോൾ കവിളും ചുണ്ടുകളും നാവും വളരെയേറെ മർദ്ദം പ്രയോഗിക്കുന്നുണ്ട്. സ്ട്രോയിലൂടെ പാനീയത്തെ ഉള്ളിലേക്ക് വലിച്ചെടുക്കാൻ പ്രയോഗിക്കുന്ന ഈ മർദ്ദം വേശികളുടെ സന്തുലിതാവസ്ഥയെ മാറ്റുന്നു.

4 / 5

ഇത്രയും മർദ്ദം ഭക്ഷണം കഴിക്കുന്നതിന് കുടിക്കുന്നതിനും ആവശ്യമില്ല. ഇത് ഒരു ശീലമാകുമ്പോൾ വായിലെ പേശികളെ അസന്തുലിതം ആകുന്നു. കാലക്രമത്തിൽ ഏത് താടിയെല്ലിനുള്ള പ്രശ്നങ്ങക്കും ദന്ത പ്രശ്നങ്ങക്കും സംസാരത്തിനുള്ള ബുദ്ധിമുട്ടുക്കും കാരണമാകും.

5 / 5

പറഞ്ഞു വരുന്നത് സ്ട്രോ പൂർണമായും ഉപേക്ഷിക്കണം എന്നല്ല ആ ശീലം കുറയ്ക്കണം എന്നാണ്. സ്ട്രോ ഒരു ശത്രു അല്ല അതെങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യമെന്നും ഡോക്ടർ സെബ് പറയുന്നുണ്ട്. ചെറിയൊരു സ്ട്രോ ഇത്തരത്തിൽ നമ്മെ ബാധിക്കുന്നു എങ്കിൽ നമ്മുടെ ഓരോ ശീലങ്ങളും ശരീരത്തെ എങ്ങനെ ബാധിക്കുമെന്നത് ഇതിനൊപ്പം ചിന്തിക്കേണ്ട കാര്യം തന്നെ.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ