JioBharat : ജിയോയുടെ ബഡ്ജറ്റ് സ്മാർട്ട് ഫോൺ കൂടുതൽ സവിശേഷതകളോടെ വിപണിയിൽ; യുപിഐ ആപ്പ് അടക്കം ഉപയോഗിക്കാം
Relinace Jio Introduces JioBharat V3 And V4 : ബഡ്ജറ്റ് സ്മാർട്ട്ഫോണായ ജിയോഭാരതിൻ്റെ പുതിയ പതിപ്പുകൾ പുറത്തിറക്കി റിലയൻസ് ജിയോ. സാധാരണക്കാർക്കും 4ജി സേവനങ്ങൾ ഉപയോഗിക്കാൻ സൗകര്യമൊരുക്കുന്ന ഫോണുകൾ ജിയോയുടെ വിവിധ ആപ്പുകൾ സപ്പോർട്ട് ചെയ്യുന്നതാണ്.

റിലയൻസ് ജിയോയുടെ ബഡ്ജറ്റ് സ്മാർട്ട് ഫോൺ ജിയോഭാരതിൻ്റെ പുതിയ രണ്ട് പതിപ്പുകൾ വിപണിയിൽ. ജിയോഭാരത് വേർഷൻ മൂന്നും നാലുമാണ് വിപണിയിലെത്തിയത്. സാധാരണക്കാർക്കും 4ജി സേവനങ്ങൾ ഉപയോഗിക്കാനാവുമെന്ന അവകാശവാദത്തോടെയാണ് ജിയോഭാരത് വിപണിയിലെത്തിയത്. (Image Credits - Getty Images)

ഫീച്ചർ ഫോൺ ആണെങ്കിലും ഒരു സ്മാർട്ട്ഫോണിൽ ലഭിക്കുന്ന പല ഫീച്ചറുകളും ഈ ഫോണിൽ ലഭിക്കും. കീപാഡ് ഫോണിൽ 4ജി സർവീസാണ് ഏറെ ആകർഷണീയം. ജിയോ പേ, ജിയോ സിനിമ, ജിയോ സാവൻ, ജിയോ ടിവി തുടങ്ങി ജിയോയുടെ പല ആപ്പുകളും ഫോണിൽ ഉപയോഗിക്കാം. (Image Courtesy - Jio Website)

പുതിയ വേർഷനുകളുടെ വില 1099 രൂപയിലാണ് ആരംഭിക്കുന്നത്. ആമസോൺ, ജിയോമാർട്ട് തുടങ്ങി ഇ കൊമേഴ്സ് സേവനങ്ങൾ വഴിയും ഓഫ്‌ലൈനായും ഫോൺ വാങ്ങാം. 123 രൂപയുടെ റീചാർജിൽ 14 ജിബി 4ജി ഡേറ്റയും പരിധിയില്ലാത്ത വോയിസ് കോളുകളും ജിയോഭാരതിൽ ലഭിക്കും. (Image Courtesy - Jio Website)

1000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ ഉള്ളത്. 23 ഇന്ത്യൻ ഭാഷകൾ സപ്പോർട്ട് ചെയ്യും. 128 ജിബി വരെ വർധിപ്പിക്കാവുന്ന സ്റ്റോറേജാണ്. ജിയോ ടിവിയിലെ 455 ലൈവ് ടിവി ചാനലുകൾ ഈ ഫോണുകളിൽ ആസ്വദിക്കാം. ജിയോചാറ്റ് എന്ന പേരിൽ ഒരു മെസേജിങ് ആപ്പും ഈ ഫോണിലുണ്ട്. (Image Courtesy - Jio Website)

ജിയോഭാരത് വി3, വി4 ഫോണുകളിലെ ജിയോ പേ ആപ്പ് യുപിഐ പണമിടപാടുകൾക്ക് സഹായിക്കും. അതിനൊപ്പം ഒരു ഇൻബിൽറ്റ് സൗണ്ട്ബോക്സ് ഫീച്ചറും ഫോണിലുണ്ട്. ഇത് ട്രാൻസാക്ഷനുകൾ വിളിച്ച് പറയും. (Image Courtesy - Jio Website)