Bacteria : മണ്ണിലെ വിഷാംശം തിന്നും, ഈ ബാക്ടീരിയകള്‍ കര്‍ഷകന്റെ ‘മിത്രം’; ഐഐടി ബോംബെയിലെ ഗവേഷകരുടെ കണ്ടെത്തല്‍
IIT Bombay researchers study : കാര്‍ഷിക മേഖലയ്ക്ക് ഏറെ പ്രയോജനപപ്പെടുന്ന, സഹായകരമായ കണ്ടെത്തലുമായി ഐഐടി ബോംബെയിലെ ഗവേഷകര്‍. മണ്ണിലെ വിഷാംശം തിന്നുകയും, സഹായകരമായ ന്യൂട്രിയന്റ്‌സ് ഉത്പാദിപ്പിക്കുകയും ചെയ്യുന്ന ബാക്ടീരിയകളെ ഐഐടി ബോംബെയിലെ ഗവേഷകര്‍ കണ്ടെത്തി. ഇത് വിളവ് വര്‍ധിപ്പിക്കാന്‍ സഹായകരമാകുമെന്നാണ് കണ്ടെത്തല്‍

മണ്ണിലെ വിഷാംശം തിന്നുകയും, സഹായകരമായ ന്യൂട്രിയന്റ്‌സ് ഉത്പാദിപ്പിക്കുകയും ചെയ്യുന്ന ബാക്ടീരിയകളെ ഐഐടി ബോംബെയിലെ ഗവേഷകര്‍ കണ്ടെത്തി. ഇത് വിളവ് വര്‍ധിപ്പിക്കാന്‍ സഹായകരമാകുമെന്നാണ് കണ്ടെത്തല്‍. ചിത്രം പ്രതീകാത്മകം (Image Credits : Getty)

പ്രകൃതി വിഭവങ്ങള്‍ നശിക്കുന്നതിന് പരിഹാരമായാണ് ഇത് കാണുന്നത്. വിഷ രാസവസ്തുക്കള്‍ ഭക്ഷിക്കുന്ന ബാക്ടീരിയകളെക്കുറിച്ച് ഗവേഷകര്‍ പഠിക്കുകയാണ്. 'എണ്‍വയോണ്‍മെന്റല്‍ ടെക്‌നോളജി & ഇന്നൊവേഷന്‍' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, ജൈവമാലിന്യങ്ങള്‍ മണ്ണില്‍ നിന്ന് നീക്കം ചെയ്യാന്‍ ബാക്ടീരിയകളെ ഉപയോഗിച്ചതിനെക്കുറിച്ച് പറയുന്നുണ്ട്. ചിത്രം പ്രതീകാത്മകം (Image Credits : Getty)

സസ്യങ്ങളുടെ വളര്‍ച്ചാ ഹോര്‍മോണുകള്‍ വര്‍ധിപ്പിക്കാനും, ദോഷകരമായ ഫംഗസുകളുടെ വളര്‍ച്ച തടയാനും സസ്യങ്ങള്‍ക്ക് അവശ്യ പോഷകകള്‍ എളുപ്പമായി ലഭിക്കുന്നതിനും ഈ ബാക്ടീരിയകള്‍ സഹായകരമാണെന്ന് കണ്ടെത്തി. പ്രധാനമായും സ്യൂഡോമോണസ്, അസിനെറ്റോബാക്റ്റര്‍ എന്നിവയെക്കുറിച്ചാണ് ഗവേഷകര്‍ വിശദീകരിച്ചത്. ചിത്രം പ്രതീകാത്മകം (Image Credits : Getty)

ഈ ബാക്ടീരിയകളെ മലിനമായ മണ്ണില്‍ നിന്നും, കാര്‍ഷിക മേഖലകളില്‍ നിന്നുമാണ് വേര്‍തിരിച്ചെടുത്തതെന്ന് ഐഐടി ബോംബെ ബയോസയന്‍സ്സ ആന്‍ഡ് ബയോ എഞ്ചിനീയറിംഗിലെ പ്രൊഫസര്‍ പ്രശാന്ത് ഫാലെ പറഞ്ഞു. അവ വിഷാംശം തിന്നുകയും പ്രകൃതിദത്ത ശുചീകരണം നടത്തുന്നതായും അദ്ദേഹം വിശദീകരിച്ചു (Image Credits : Getty)

ഈ ബാക്ടീരിയകള്‍ ഇന്‍ഡോലെസെറ്റിക് ആസിഡ് എന്ന വളര്‍ച്ച ഹോര്‍മോണ്‍ ഉയര്‍ന്ന അളവില്‍ ഉത്പാദിപ്പിക്കുന്നു. ഇത് ചെടികളുടെ വളര്‍ച്ചയ്ക്ക് സഹായകരമാണ്. ഈ ബാക്ടീരിയകളുടെ മിശ്രിതം ഉപയോഗിക്കുമ്പോള്‍ ഗോതമ്പ്, ചീര തുടങ്ങിയവയുടെ വിളവ് വര്‍ധിക്കുന്നുവെന്നും ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ ഇത് ഇനിയും വ്യത്യസ്ത പരിതസ്ഥിതികളില്‍ പരീക്ഷിക്കണം. അതിനാല്‍ വ്യാപകമായി ഉപയോഗിക്കുന്നതിന് സമയമെടുക്കുമെന്നും ഗവേഷകര്‍ പറയുന്നു (Image Credits : Getty)