Rinku Singh: ക്രിക്കറ്റില്ലെങ്കിലും ഇനി റിങ്കുവിന് ജീവിക്കാം, 90000 രൂപ ശമ്പളത്തില്‍ ജോലി
Rinku Singh set to be appointed BSA: ഒമ്പതാം ക്ലാസ് വിദ്യാഭ്യാസമാണ് റിങ്കുവിനുള്ളത്. തസ്തികയ്ക്ക് ആവശ്യമായ ബിരുദം ഉള്‍പ്പെടെയുള്ള യോഗ്യതകള്‍ നേടുന്നതിന് അദ്ദേഹത്തിന് ഏഴ് വര്‍ഷത്തെ സമയം അനുവദിച്ചിട്ടുണ്ട്.

ക്രിക്കറ്റ് താരം റിങ്കു സിങിനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ബേസിക് എജ്യുക്കേഷന്‍ ഓഫീസര്‍ (ബിഎസ്എ) ആയി നിയമിക്കുമെന്ന് റിപ്പോര്‍ട്ട്. സ്‌പോര്‍ട്‌സ് ക്വാട്ടയിലാണ് നിയമനം (Image Credits: PTI)

പ്രാഥമിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 1985ലാണ് യുപിയില്‍ ബേസിക് എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥാപിതമായത്. ഇതുപ്രകാരം തന്റെ ജില്ലയിലെ അഞ്ചാം ക്ലാസ് വരെയുള്ള സര്‍ക്കാര്‍ സ്‌കൂളുകളില്‍ റിങ്കുവിന് സുപ്രധാന ചുമതലയുണ്ടാകും.

ബ്ലോക്ക് എജ്യുക്കേഷന്‍ ഓഫീസര്‍മാരുടെ ടീമിന്റെ മേല്‍നോട്ടവും റിങ്കുവിനായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്‌കൂളുകളില്‍ പരിശോധന, അധ്യാപകരുടെ പ്രകടനം തുടങ്ങിയവ നടത്തും.

ഒമ്പതാം ക്ലാസ് വിദ്യാഭ്യാസമാണ് റിങ്കുവിനുള്ളത്. തസ്തികയ്ക്ക് ആവശ്യമായ ബിരുദം ഉള്‍പ്പെടെയുള്ള യോഗ്യതകള്‍ നേടുന്നതിന് അദ്ദേഹത്തിന് ഏഴ് വര്‍ഷത്തെ സമയം അനുവദിച്ചിട്ടുണ്ട്.

ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസര്‍ എന്ന നിലയില്‍ താരത്തിന് 70,000 രൂപ മുതല്‍ 90,000 രൂപ വരെ ശമ്പളം ലഭിക്കുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എച്ച്ആര്‍എ, മെഡിക്കല്‍ സൗകര്യങ്ങള്‍ തുടങ്ങിയവയും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്