Shariq Hassan Marriage: ‘ഷാരിഖിൻ്റെ കൈപിടിച്ച് ഉമ, മരിയയുടെ കൈപിടിച്ച് റിയാസ് ഖാൻ’; വിവാഹ ചിത്രങ്ങൾ വൈറൽ
Riyaz Khan Son Marriage Photos: നടി രമ്യ കൃഷ്ണൻ ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾ വിവാഹത്തിൽ പങ്കെടുത്തിരുന്നു. നേരത്തെ ഇരുവരുടേയും ഹൽദി ആഘോഷത്തിൽ നിന്നുള്ള വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു. മകന്റെ വിവാഹം ആദ്യം ആരാധകരെ അറിയിക്കുന്നത് ഉമ റിയാസ് ആണ്.

എല്ലാരും അടിച്ചു കയറി വാ... നടൻ റിയാസ് ഖാൻ്റെ മകൻ്റെ കല്ല്യാണ വിഷയമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടിച്ചുകയറിക്കൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് എട്ടിനായിരുന്നു ഷാരിഖ് ഹസ്സന്റെ വിവാഹം. മരിയ ജെന്നിഫറാണ് വധു. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹതിരായത്. (Image credit: Instagram)

ഇപ്പോഴിതാ വിവാഹത്തിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഷാരിഖ് തൻ്റെ ഇൻസ്റ്റാഗ്രാമിലൂടെ. ബ്ലാക്ക് ആന്റ് വൈറ്റ് കോട്ടും സ്യൂട്ടുമായിരുന്നു ഷാരിഖിന്റെ ഔട്ട്ഫിറ്റ്. അതിനോടെ ചേരുന്ന വെള്ള നിറത്തിലുള്ള ഓഫ് ഷോൾഡർ ഗൗണിലാണ് വധു ഒരുങ്ങിയത്. ഇതിനൊപ്പം വജ്രമാലയും അണിഞ്ഞിട്ടുണ്ട്. (Image credit: Instagram)

ഒലീവ് ഗ്രീൻ നിറത്തിലുള്ള സ്യൂട്ടാണ് റിയാസ് ഖാൻ വിവാഹത്തിന് അണിഞ്ഞത്. ഭാര്യ ഉമ പേസ്റ്റൽ ഗ്രീൻ നിറത്തിലുള്ള സാരിയാണ് തിരഞ്ഞെടുത്തത്. ഷാരിഖിനെ കൈപിടിച്ച് ഉമയും മരിയയുടെ കൈപിടിച്ച് റിയാസ് ഖാനും വിവാഹ വേദിയിലേക്ക് വരുന്ന ചിത്രങ്ങൾ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. (Image credit: Instagram)

നടി രമ്യ കൃഷ്ണൻ ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾ വിവാഹത്തിൽ പങ്കെടുത്തിരുന്നു. നേരത്തെ ഇരുവരുടേയും ഹൽദി ആഘോഷത്തിൽ നിന്നുള്ള വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു. റിയാസ് ഖാന്റെ വൈറലായ 'അടിച്ചു കയറി വാ' എന്ന ഡയലോഗ് ഉൾപ്പെടുത്തിയ റാപ്പ് ഗാനത്തിന്റെ അകമ്പടിയോടെയാണ് ഹൽദി വീഡിയോ ഒരുക്കിയിരുന്നത്. (Image credit: Instagram)

മകന്റെ വിവാഹം ആദ്യം ആരാധകരെ അറിയിക്കുന്നത് ഉമ റിയാസ് ആയിരുന്നു. 'അവസാനം എന്റെ ബേബി, മാലാഖയെ പോലെ സുന്ദരിയായ ഒരു പെൺകുട്ടിയെ വിവാഹം ചെയ്യാൻ പോകുന്നു. ഓഗസ്റ്റ് എട്ടിനാണ് വിവാഹം.'-ഷാരിഖിന്റേയും മരിയയുടേയും ചിത്രം പങ്കുവെച്ച് ഉമ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. (Image credit: Instagram)

1992-ലാണ് റിയാസ് ഖാനും ഉമയും വിവാഹിതരായത്. ഫോർട്ട് കൊച്ചി സ്വദേശിയായ റിയാസ് ഖാൻ പഠിച്ചത് ചെന്നൈയിലാണ്. തമിഴ് സംഗീത സംവിധായകൻ കമലേഷിന്റേയും നടി കമല കമലേഷിന്റേയും മകളാണ് ഉമ. ഷാരിഖിനെ കൂടാതെ സമർഥ് എന്നൊരു മകനും കൂടി ദമ്പതിമാർക്കുണ്ട്. (Image credit: Instagram)