അഫ്രീദി സൂക്ഷിച്ചോളൂ; സിക്സർ പട്ടികയിൽ ഹിറ്റ്മാൻ തൊട്ടുപിന്നാലെയുണ്ട് | Rohit Sharma vs England Indian Captain Becomes Second Highest Six Hitter In ODI History Malayalam news - Malayalam Tv9

Rohit Sharma: അഫ്രീദി സൂക്ഷിച്ചോളൂ; സിക്സർ പട്ടികയിൽ ഹിറ്റ്മാൻ തൊട്ടുപിന്നാലെയുണ്ട്

Updated On: 

10 Feb 2025 11:52 AM

Rohit Sharma Second Highest Six Hitter: ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച സിക്സ് ഹിറ്റർമാരിൽ രോഹിത് ശർമ്മ രണ്ടാമത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലാണ് രോഹിത് റെക്കോർഡ് നേട്ടത്തിലെത്തിയത്. ഷാഹിദ് അഫ്രീദിയാണ് പട്ടികയിൽ ഒന്നാമത്.

1 / 5ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ അനായാസം വിജയിച്ചപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് മുന്നിൽ നിന്ന് നയിച്ചത്. 90 പന്തിൽ 119 റൺസ് നേടിയ രോഹിതിൻ്റെ പ്രകടനത്തിലാണ് ഇന്ത്യ 45ആം ഓവറിൽ നാല് വിക്കറ്റിന് കളി ജയിച്ചത്. ഈ ഇന്നിംഗ്സോടെ ഏകദിന ക്രിക്കറ്റിൽ രോഹിത് ശർമ്മ സവിഷേഷകരമായ ഒരു റെക്കോർഡും സ്ഥാപിച്ചു. (Image Credits - PTI)

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ അനായാസം വിജയിച്ചപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് മുന്നിൽ നിന്ന് നയിച്ചത്. 90 പന്തിൽ 119 റൺസ് നേടിയ രോഹിതിൻ്റെ പ്രകടനത്തിലാണ് ഇന്ത്യ 45ആം ഓവറിൽ നാല് വിക്കറ്റിന് കളി ജയിച്ചത്. ഈ ഇന്നിംഗ്സോടെ ഏകദിന ക്രിക്കറ്റിൽ രോഹിത് ശർമ്മ സവിഷേഷകരമായ ഒരു റെക്കോർഡും സ്ഥാപിച്ചു. (Image Credits - PTI)

2 / 5

ഏകദിനത്തിലെ സിക്സർ പട്ടികയിൽ രോഹിത് ശർമ്മ രണ്ടാം സ്ഥാനത്തെത്തി. 332 സിക്സറുകളുമായാണ് രോഹിതിൻ്റെ മുന്നേറ്റം. 259 ഇന്നിംഗ്സുകളിൽ നിന്നാണ് രോഹിതിൻ്റെ റെക്കോർഡ് നേട്ടം. പാകിസ്താൻ മുൻ താരം ഷാഹിദ് അഫ്രീദിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 369 ഇന്നിംഗ്സിൽ നിന്ന് 351 സിക്സറുകളാണ് പാകിസ്താൻ്റെ മുൻ ക്യാപ്റ്റൻ കൂടിയായ അഫ്രീദിയുടെ നേട്ടം. (Image Credits - PTI)

3 / 5

രണ്ടാം ഏകദിനം ആരംഭിക്കുമ്പോൾ വെസ്റ്റ് ഇൻഡീസിൻ്റെ മുൻ താരം ക്രിസ് ഗെയിലിനൊപ്പമായിരുന്നു രോഹിത്. 294 ഇന്നിംഗ്സിൽ നിന്ന് 331 സിക്സറുകളാണ് ഗെയിലിനുണ്ടായിരുന്നത്. രോഹിതിനാവട്ടെ 258 ഇന്നിംഗ്സിൽ നിന്ന് ഇത്ര തന്നെ സിക്സറുകളുണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഓവറിൽ തന്നെ രോഹിത് ശർമ്മ ക്രിസ് ഗെയിലിനെ മറികടന്നു. (Image Credits - PTI)

4 / 5

ഗസ് അറ്റ്കിൻസൺ എറിഞ്ഞ രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ ഒരു ഫ്ലിക് ഷോട്ടിലൂടെയാണ് താരം ഒറ്റയ്ക്ക് രണ്ടാം സ്ഥാനത്തെത്തിയത്. മിഡ്‌വിക്കറ്റ് ബൗണ്ടറിയ്ക്ക് മുകളിലൂടെയാണ് റെക്കോർഡ് സിക്സർ ഗ്യാലറിയിലെത്തിയത്. തുടർന്ന് ആറ് സിക്സർ കൂടി അടിച്ച രോഹിത് രണ്ടാം സ്ഥാനത്ത് തൻ്റെ നില ഉറപ്പിച്ചു. ഒന്നാം സ്ഥാനത്തുള്ള അഫ്രീദിയെക്കാൾ 19 സിക്സുകൾ പിന്നിലാണ് രോഹിത്. (Image Credits - PTI)

5 / 5

പരമ്പരയിൽ ഇനി ഒരു മത്സരമാണ് അവശേഷിക്കുന്നത്. ചാമ്പ്യൻസ് ട്രോഫിയ്ക്ക് പിന്നാലെ രോഹിത് കരിയർ അവസാനിപ്പിക്കുമെന്ന് സൂചനയുണ്ട്. ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരവും ഫൈനൽ വരെ എത്തിയാൽ രണ്ട് മത്സരവും കൂടി കണക്കാക്കിയാൽ രോഹിത് ഇനി ആറ് മത്സരങ്ങളാവും കളിയ്ക്കുക. ഈ മത്സരങ്ങളിൽ നിന്ന് 20 സിക്സ് നേടിയാൽ രോഹിതിന് അഫ്രീദിയെ മറികടക്കാം. (Image Credits - PTI)

Related Photo Gallery
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
Christmas 2025 Recipe: ക്രിസ്മസ് വിരുന്നിന് എന്ത് ഉണ്ടാക്കുമെന്ന ടെൻഷൻ വേണ്ട; സുറിയാനി ക്രിസ്ത്യാനികളുടെ ഈ സ്പെഷ്യൽ’പിടി’ പിടിച്ചാലോ!
Triprayar ekadashi 2025: പുതുവർഷത്തിനു മുന്നോടിയായി വരുന്ന ഏകാദശി! ഈ കാര്യങ്ങൾ ചെയ്യരുത്
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ