ഒരു മിനിറ്റിന് ഒരു കോടി രൂപ; റെക്കോർഡ് പ്രതിഫലം വാങ്ങുന്ന ആ തമിഴ് നടി ആര്
Tamannaah Bhatia Earns 6 Crore for Dance: ഒരു മിനിറ്റിന് ഒരുകോടി എന്ന നിരക്കിൽ ആറ് മിനിറ്റിന് 6 കോടി രൂപയാണ് താരം പ്രതിഫലമായി വാങ്ങിയതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ദക്ഷിണേന്ത്യയിൽ ആരാധകർ ഏറെയുള്ള നടിയാണ് തമന്ന ഭാട്ടിയ. നടിയുടെ സിനിമയേക്കാൾ ആരാധകർ ഡാൻസിനാണ് ഉള്ളത്. ഇപ്പോഴിതാ ഒരു നൃത്തത്തിന് താരം വാങ്ങിയ പ്രതിഫലമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പുതുവർഷത്തോടനുബന്ധിച്ച് നടന്ന ഒരു പാർട്ടിയിൽ കളിച്ച ഡാൻസിന്റെ പ്രതിഫലം ആരെയും ഞെട്ടിപ്പിക്കുന്നതാണ്. (Image Credits: Instagram)

2025 ഡിസംബർ 31ന് ഗോവയിലെ ബാഗ ബീച്ചിൽ നടന്ന ന്യൂ ഇയർ പരിപാടിയിൽ തമന്ന നൃത്തം ചെയ്തിരുന്നു. സ്ത്രീ 2 എന്ന ചിത്രത്തിലെ ആജ് കി രാത്ത് എന്ന സൂപ്പർഹിറ്റ് ഗാനം ഉൾപ്പെടെ ആറ് മിനിറ്റ് ആണ് തമന്ന നൃത്തം ചെയ്തത്.

ഒരു മിനിറ്റിന് ഒരുകോടി എന്ന നിരക്കിൽ ആറ് മിനിറ്റിന് 6 കോടി രൂപയാണ് തമന്ന പ്രതിഫലമായി വാങ്ങിയതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തമന്നയ്‌ക്കൊപ്പം ബോളിവുഡ് നടി സോനം ബജ്‌വയും നൃത്തം ചെയ്തിരുന്നു. തമന്നയുടെ ആജ് കി രാത്ത് പാട്ടിന് ചുവടുവെക്കുന്ന സോനമിന്റെ വിഡിയോയും വൈറലായിരുന്നു.

അതേസമയം നടിയുടെ പ്രതിഫലമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. എന്നാൽ ഇക്കാര്യത്തിൽ നടിയോ നടിയുടെ ടീമോ ഇതുവരേയും പ്രതികരിച്ചിട്ടില്ല.