ഇനി ഡിസ്പ്ലേയിൽ സ്പീക്കർ; ഫോൾഡബിളിൽ സാംസങിൻ്റെ പുതിയ ഫീച്ചർ ഉടൻ | Samsung Galaxy Z Flip Foldable Could Have A Speaker In Display Malayalam news - Malayalam Tv9

Samsung Galaxy Z Flip Foldable : ഇനി ഡിസ്പ്ലേയിൽ സ്പീക്കർ; ഫോൾഡബിളിൽ സാംസങിൻ്റെ പുതിയ ഫീച്ചർ ഉടൻ

Updated On: 

27 Sep 2024 22:11 PM

Flip Foldable Speaker In Display : സാംസങ് ഗാലക്സി സെഡ് ഫ്ലിപ് ഫോൾഡബിൾസിൻ്റെ ഏറ്റവും പുതിയ ഫോണിൽ നൂതനമായ ഒട്ടേറെ ഫീച്ചറുകളുണ്ടാവുമെന്ന് റിപ്പോർട്ടുകൾ. ഡിസ്പ്ലേയിൽ തന്നെ സ്പീക്കറുണ്ടാവുമെന്നാണ് വിവരം.

1 / 5പുറത്തിറങ്ങാനിരിക്കുന്ന സാംസങിൻ്റെ ഏറ്റവും പുതിയ ഫോൾഡബിൾ ഫോണായ സെഡ് ഫ്ലിപ്പിൽ നൂതനമായ ഫീച്ചറുകൾ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ഡിസ്പ്ലേയിൽ തന്നെ സ്പീക്കർ അടക്കം ശ്രദ്ധേയമായ ഫീച്ചറുകൾ ഫോണിലുണ്ടാവുമെന്നാണ് വിവരം. ഡിവൈസ് എന്ന് പുറത്തിറങ്ങുമെന്ന് വ്യക്തമല്ല. (Image Credits - Jakub Porzycki/NurPhoto via Getty Images))

പുറത്തിറങ്ങാനിരിക്കുന്ന സാംസങിൻ്റെ ഏറ്റവും പുതിയ ഫോൾഡബിൾ ഫോണായ സെഡ് ഫ്ലിപ്പിൽ നൂതനമായ ഫീച്ചറുകൾ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ഡിസ്പ്ലേയിൽ തന്നെ സ്പീക്കർ അടക്കം ശ്രദ്ധേയമായ ഫീച്ചറുകൾ ഫോണിലുണ്ടാവുമെന്നാണ് വിവരം. ഡിവൈസ് എന്ന് പുറത്തിറങ്ങുമെന്ന് വ്യക്തമല്ല. (Image Credits - Jakub Porzycki/NurPhoto via Getty Images))

2 / 5

സെഡ് ഫ്ലിപ് ശ്രേണിയിൽ ഇനി ഇറങ്ങാനുള്ളത് സെഡ് ഫ്ലിപ് 6 ആണ്. ചെറിയ ഡിസ്പ്ലേയിൽ ഇയർ സ്പീക്കറാണ് ഉണ്ടാവുക. മടങ്ങിയിരിക്കുന്ന സമയത്തും ഈ സ്പീക്കറിലൂടെ കോളുകൾ ആൻസർ ചെയ്യാനും കേൾക്കാനും ഈ ഇയർ സ്പീക്കർ കൊണ്ട് സാധിക്കും. കൊറിയൻ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. (Image Credits - Neil Godwin/Future Publishing via Getty Images)

3 / 5

നിലവിൽ ഫോൺ മടങ്ങിയിരിക്കുന്ന സമയത്ത് അങ്ങനെ തന്നെ കോൾ സ്വീകരിക്കാനാവില്ല. ഫോൺ നിവർത്തിയാലേ കോൾ ആൻസർ ചെയ്യാനാവൂ. എന്നാൽ, പുതിയ അപ്ഡേറ്റ് പ്രകാരം കോൾ ആൻസർ ചെയ്യാൻ ഫോൺ നിവർത്തേണ്ടതില്ല. മടക്കിവച്ച് തന്നെ ഇയർ സ്പീക്കറിലൂടെ സംസാരിക്കാം. (Image Credits - Jakub Porzycki/NurPhoto via Getty Images)

4 / 5

സാംസങും എൽജിയും പുതിയ ഫീച്ചറിൻ്റെ പരീക്ഷണത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്. പുതിയ തരം ഡിസ്പ്ലേ നിർമിക്കാനുള്ള പരീക്ഷണങ്ങൾ നടക്കുകയാണ്. സാധാരണ സ്മാർട്ട്ഫോണുകളിൽ കാണുന്ന ഇയർ സ്പീക്കറുകൾക്ക് പകരം കുറച്ചുകൂടി അഡ്വാൻസ്ഡായ സ്പീക്കർ നിർമിക്കാനാണ് ശ്രമം. (Image Credits - CFOTO/Future Publishing via Getty Images)

5 / 5

നിലവിലെ സ്മാർട്ട്ഫോണുകളുടെ ഹോൾ പഞ്ചിന് പിന്നിലാണ് സ്പീക്കറുകൾ. പുതിയ സ്പീക്കറുകൾ ലയറുകളായാവും ഡിസ്പ്ലേയിലുണ്ടാവുക. സാധാരണ ഇയർ സ്പീക്കറുകൾ പിന്നെ ആവശ്യം വരില്ലെന്നും ആ സ്ഥലം ലാഭിക്കാമെന്നും സാംസങ് അവകാശപ്പെടുന്നു. ക്ലാംഷെൽ ഫോൾഡബിൾസിനാണ് ഇത് ഏറെ ഗുണം ചെയ്യുക. (Image Credits - Jakub Porzycki/NurPhoto via Getty Images)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും