Samsung Galaxy Z Fold 6 : സാംസങ് ഗ്യാലക്സി സെഡ് ഫോൾഡ് 6ൻ്റെ പെയിൻ്റ് ഇളകുന്നു എന്ന പരാതിയുമായി ഉപഭോക്താക്കൾ
Samsung Galaxy Z Fold 6 Paint Peeling Off : സാംസങിൻ്റെ ഏറ്റവും പ്രീമിയം ഫോണുകളിൽ പെട്ട സാംസങ് ഗ്യാലക്സി സെഡ് ഫോൾഡ് 6ൻ്റെ പെയിൻ്റ് ഇളകുന്നു എന്ന് പരാതി. സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം പരാതിയുമായി ഉപഭോക്താക്കൾ രംഗത്തുവന്നു.

സാംസങ് ഗ്യാലക്സി സെഡ് ഫോൾഡ് 6ൻ്റെ പെയിൻ്റ് ഇളകുന്നു എന്ന പരാതിയുമായി ഉപഭോക്താക്കൾ. സാംസങിൻ്റെ ഏറ്റവും പ്രീമിയം ഫോണുകളിൽ പെട്ട ഒരു ഫോണാണിത്. ഈ മോഡലിൻ്റെ പെയിൻ്റ് ഇളകിപ്പോകുന്നു എന്നാണ് ഇപ്പോൾ വ്യാപക പരാതി ഉയരുന്നത്. റെഡ്ഡിറ്റ് ഉപഭോക്താക്കളാണ് ഈ പരാതിയ്ക്ക് തുടക്കമിട്ടത്. പിന്നാലെ ചില എക്സ് ഉപഭോക്താക്കളും ഇതേ പരാതി പങ്കുവച്ചു. (Image Courtesy - CFOTO/Future Publishing via Getty Images)

ചിത്രങ്ങൾ സഹിതമാണ് ഉപഭോക്താക്കൾ സമൂഹമാധ്യമങ്ങളിലൂടെ പരാതി അറിയിച്ചത്. ചില ഫോണുകളുടെ പവർ ബട്ടണരികെയും മറ്റ് ചില ഫോണുകളുടെ റിയർ പാനലിൻ്റെ ഇടത് വശത്ത് മുകളിലുമൊക്കെയാണ് ചെറിയ ഭാഗങ്ങളിൽ പെയിൻ്റ് ഇളകിയിരിക്കുന്നത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. (Image Courtesy - CFOTO/Future Publishing via Getty Images)

ഇതിന് സാംസങ് നൽകുന്ന മറുപടി തേർഡ് പാർട്ടി ആക്സസറീസ് ഉപയോഗിക്കുന്നത് കൊണ്ടാവാം ഇത് സംഭവിക്കുന്നത് എന്നാണ്. സാംസങിൻ്റേതല്ലാത്ത ബാക്ക് കവർ ഉൾപ്പെടെ ഉപയോഗിച്ചാൽ ഇങ്ങനെ സംഭവിക്കാനിടയുണ്ടെന്ന് കമ്പനി പറയുന്നു. എന്നാൽ, ഈ വിശദീകരണത്തിൽ ഉപഭോക്താക്കൾ തൃപ്തരല്ല. (Image Courtesy - CFOTO/Future Publishing via Getty Images)

തേർഡ് പാർട്ടി ആക്സസറീസിനൊപ്പം മറ്റ് കമ്പനികളുടെ വേഗതയുള്ള ചാർജർ ഉപയോഗിച്ചാലും പെയിൻ്റിളകാമെന്ന് സാംസങ് പറയുന്നു. കമ്പനി പറയുന്നതിന് മുകളിൽ വേഗത്തിൽ ചാർജാവുന്ന, വിലകുറഞ്ഞ ചാർജറുകൾ ഉപയോഗിക്കുന്നതുകൊണ്ട് ഇത്തരം പ്രശ്നങ്ങളുണ്ടാവാമെന്നാണ് സാംസങിൻ്റെ അവകാശവാദം. (Image Courtesy - CFOTO/Future Publishing via Getty Images)

നിലവിൽ സാംസങ് ഗ്യാലക്ഷി സെഡ് ഫോൾഡ് 6 ചാർജർ ഇല്ലാതെയാണ് ഇറങ്ങുന്നത്. സാംസങ് ഇന്ത്യ വെബ്സൈറ്റ് പ്രകാരം 25 വാട്ട് അഡാപ്റ്ററിൻ്റെ വില 1699 രൂപയാണ്. യുഎസ്ബി ടൈപ്പ് സി - ടൈപ്പ് സി കേബിളിനാവട്ടെ 599 രൂപ നൽകണം. ഈ സ്മാർട്ട് ഫോണിനാവട്ടെ ഒന്നര ലക്ഷം രൂപയ്ക്ക് മുകളിലാണ് വില. (Image Courtesy - CFOTO/Future Publishing via Getty Images)