Samsung S25 : ഒരുപാട് കാത്തിരിക്കേണ്ട; പുതിയ ഒരു മോഡൽ അടക്കം സാംസങ് എസ്25 സീരീസ് ഉടനെത്തും
Samsung S25 Series To Be Launched In January : സാംസങ് എസ്25 സീരീസ് ഉടൻ അവതരിപ്പിക്കപ്പെടുമെന്ന് റിപ്പോർട്ട്. പുതിയ ഒരു മോഡൽ അടക്കം എസ്25 സീരീസിൻ്റെ ലോഞ്ച് അമേരിക്കയിലാവുമെന്നാണ് റിപ്പോർട്ടുകൾ.

സാംസങ് ഗ്യാലക്സി സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ സാംസങ് എസ്25 ഉടനെത്തുമെന്ന് റിപ്പോർട്ട്. 2025 ജനുവരിയിൽ തന്നെ എസ് 25 സീരീസ് അവതരിപ്പിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. എസ് 25, എസ് 25+, എസ് 25 അൾട്ര എന്നിവയ്ക്കൊപ്പം എസ്25 സ്ലിം എന്ന പുതിയ മോഡൽ കൂടി ഉണ്ടാവും. (Image Credits - Getty Images)

2025 ജനുവരി 23ന് അമേരിക്കയിൽ വച്ചാവും എസ്25ൻ്റെ ലോഞ്ച് എന്നാണ് കൊറിയൻ മാധ്യമങ്ങളുടെ റിപ്പോർട്ട്. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ ചടങ്ങ് നടക്കും. സ്ലിം മോഡലിന് പ്രത്യേക ലോഞ്ച് ആവും ഉണ്ടാവുക എന്നായിരുന്നു പഴയ റിപ്പോർട്ടുകൾ. (Image Credits - Getty Images)

ജനുവരി 23ന് എസ്25, എസ്25+, എസ്25 അൾട്ര എന്നീ മോഡലുകളും പിന്നീട് മറ്റൊരു ദിവസം എസ്25 സ്ലിം മോഡലും പുറത്തിറങ്ങുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ഈ ഫോണുകളെല്ലാം ജനുവരി 23നാവും ലോഞ്ച് ചെയ്യുക. (Image Credits - Getty Images)

മുൻ റിപ്പോർട്ടുകൾ പ്രകാരം ജനുവരി അഞ്ചിന് എസ്25 സീരീസ് അവതരിപ്പിക്കപ്പെടുമെന്നായിരുന്നു സൂചനകൾ. ഈ വർഷം ഇറങ്ങിയ എസ് 24 സീരീസ് ജനുവരി 17നാണ് അവതരിപ്പിക്കപ്പെട്ടത്. എസ്23 സീരീസ് ആവട്ടെ 2023 ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ചു. (Image Credits - Getty Images)

എസ്25 സീരീസിലെ ഫോണുകളിൽ സ്നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്സെറ്റ് ആവും ഉണ്ടാവുക. പുതിയ ഗ്യാലക്സി എഐ ഫീച്ചറുകളും ഫോണിൽ ഉണ്ടാവും. എസ്25, എസ്25 അൾട്ര എന്നീ മോഡലുകൾ ഏഴ് നിറങ്ങളിലും എസ്25+ എട്ട് നിറങ്ങളിലും ലഭിക്കും. ഓൺലൈനിൽ പ്രത്യേകമായി മൂന്ന് നിറങ്ങളുണ്ടാവുമെന്നും സൂചനയുണ്ട്. (Image Credits - Getty Images)