Saniya Iyappan: കുട്ടിക്കാലം മുതല്‍ എന്റെ സ്വപ്‌നം വീടായിരുന്നു, റിയാലിറ്റി ഷോയ്ക്കായി 20 ലക്ഷത്തോളം മുടക്കി: സാനിയ ഇയ്യപ്പന്‍
Saniya Iyappan About Her Family and Life: വിവിധ മേഖലകളെ ആസ്പദമാക്കി റിയാലിറ്റി ഷോകള്‍ നടക്കാറുണ്ട്. അവയില്‍ ചിലത് കുറച്ചെങ്കിലും ആളുകളെ സിനിമാ-സീരിയല്‍ മേഖലകളിലേക്ക് കടന്നുവരാന്‍ സഹായിച്ചു. അത്തരത്തില്‍ ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെ സിനിമയിലെത്തിയ താരമാണ് സാനിയ ഇയ്യപ്പന്‍.

റിയാലിറ്റി ഷോകളിലൂടെ സിനിമയിലേക്ക് എത്തിയ താരമാണ് സാനിയ ഇയ്യപ്പന്‍. ഡി ഫോര്‍ ഡാന്‍സ് ഉള്‍പ്പെടെയുള്ള റിയാലിറ്റി ഷോകളില്‍ സാനിയ പങ്കെടുത്തിട്ടുണ്ട്. പല മത്സരങ്ങളിലും വിജയിക്കാനും താരത്തിന് സാധിച്ചു. എന്നാല്‍ റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുന്നത് അത്ര എളുപ്പമല്ലെന്നാണ് സാനിയ പറയുന്നത്. (Image Credits: Instagram)

ഒരുപാട് സ്ട്രഗിള്‍ ചെയ്തിട്ടുണ്ട്. ആളുകള്‍ സിംപതിയായി കാണും എന്നുള്ളത് കൊണ്ട് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല, കുട്ടിക്കാലം മുതല്‍ എന്റെ സ്വപ്‌നം ഒരു വീടായിരുന്നു. എന്റേത് ഒരു ഡീസന്റ് മിഡില്‍ ക്ലാസ് ഫാമിലിയായിരുന്നു. അച്ഛന്‍ പറ്റുന്നതെല്ലാം നല്‍കിയാണ് അദ്ദേഹം ഞങ്ങളെ വളര്‍ത്തിയത്.

ആസ്ത്മ അടക്കം ഉണ്ടായിട്ട് പോലും അമ്മയാണ് എന്റെ കൂടെ എല്ലാ റിയാലിറ്റി ഷോകളിലും പങ്കെടുക്കാനായി കൂട്ടുവന്നത്. അച്ഛന്‍ ഒരുപാട് പണം റിയാലിറ്റി ഷോകള്‍ക്കായി മുടക്കിയിട്ടുണ്ട്. എട്ട് വയസ് മുതലാണ് ഞാന്‍ കരിയര്‍ ആരംഭിച്ചത്. ഡി ഫോര്‍ ഡാന്‍സ് വന്നപ്പോള്‍ പോകരുതെന്നും തന്റെ കയ്യില്‍ പണമില്ലെന്നും അച്ഛന്‍ പറഞ്ഞു.

പക്ഷെ ഞാന്‍ കെഞ്ചി കരഞ്ഞ് പറയുകയായിരുന്നു. എസ്റ്റാബ്ലിഷ് ആകാന്‍ പറ്റുന്നൊരു വേദിയായിരുന്നു അത്. ഇരുപത് ലക്ഷത്തോളം രൂപ റിയാലിറ്റി ഷോയ്ക്കായി അച്ഛന്‍ ചെലവാക്കിയിട്ടുണ്ട്. അമ്മയുടെ സ്വര്‍ണം വരെ എടുത്തു. 35,000 രൂപ വരെയാണ് അന്ന് കൊറിയോഗ്രാഫിക്ക് കൊടുത്തിരുന്നത്.

ഇതിന് പുറമെ ഡാന്‍സേഴ്‌സ്, പ്രോപ്പര്‍ട്ടി, കോസ്റ്റിയൂം എന്നിവയ്ക്കും നല്ലൊരു തുക ചെലവായി. എന്റെ വാശി കൊണ്ടാണ് ഇതെല്ലാം എനിക്ക് വേണ്ടി ചെയ്ത് തന്നത്, ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സാനിയ പറഞ്ഞു.