Seema G Nair: ‘ഒരു കൈ കൊണ്ട് കൊടുക്കുന്നത് മറുകൈ അറിയരുത് എന്ന പ്രമാണത്തിലാണ് പോയത്, അല്ലാതെ പൊട്ടിമുളച്ച് സോഷ്യല്‍ വര്‍ക്കറായതല്ല’
Seema G Nair Talks About Her: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമാണ് നടി സീമ ജി നായര്‍. ഇതിനോടകം തന്നെ നിരവധിയാളുകള്‍ക്ക് കൈതാങ്ങാകാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. അതിനാല്‍ താരം എന്നും എല്ലാവരും പ്രിയങ്കരിയാണ്.

സീമ ജി നായര്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് പലപ്പോഴും ഉയരാറുള്ളത്. ഒരാള്‍ മരിച്ചാല്‍ അമ്മ, ആത്മ സംഘടനകള്‍ അവരെ കൊന്നതാണെന്ന് പറയും. ആ രീതി ശരിയല്ലെന്ന് സീമ ജി നായര്‍ കൈരളി ടിവിയോട് പറയുന്നു. (Image Credits: Instagram)

നിവൃത്തി ഇല്ലാതായപ്പോഴാണ് ശരണ്യയെ കുറിച്ച് ആദ്യ പോസ്റ്റ് ഇടുന്നത്. വീഡിയോ ഇടുന്നതില്‍ താനും ശരണ്യയുടെ അമ്മയും തമ്മില്‍ തര്‍ക്കമുണ്ടായിട്ടുണ്ട്. പബ്ലിക് പ്ലാറ്റ്‌ഫോമില്‍ വന്ന് അവളെ കൊണ്ട് കൈ നീട്ടിക്കുന്നത് ചേച്ചിക്ക് സഹിക്കില്ല.

അക്കാര്യം തനിക്കും ശരണ്യയ്ക്കും പറ്റില്ല. എന്നാല്‍ അവളെ വിട്ടുകൊടുക്കാന്‍ പറ്റില്ലല്ലോ. അവളെ വെച്ച് വീഡിയോ ചെയ്യാന്‍ പറ്റില്ലായിരുന്നു. തന്റെ വീഡിയോ എന്തോ ഭാഗ്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. അതിന് വലിയൊരു തുക വന്നു. എത്ര കിട്ടിയെന്ന് ശരണ്യയുടെ അമ്മയോട് ചോദിച്ചിട്ടില്ല.

ഒരു കൈ കൊണ്ട് കൊടുക്കുന്നത് മറുകൈ അറിയരുത് എന്ന പ്രമാണത്തിലായിരുന്നു പൊയ്‌ക്കൊണ്ടിരുന്നത്. അതല്ലാതെ ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ച് സോഷ്യല്‍ വര്‍ക്കറായതല്ല.

ശരണ്യയും ആത്മയിലെ അംഗമായിരുന്നു. അന്ന് താന്‍ ആത്മയുടെ വൈസ് പ്രസിഡന്റാണ്. ശരണ്യയെ അറിയില്ലായിരുന്നു. സാമ്പത്തികമുള്ള വീട്ടിലെ കുട്ടിയാണെന്നായിരുന്നു കരുതിയതെന്നും സീമ ജി നായര്‍ പറഞ്ഞു.