Sharafudheen - vedan: 'വേടന്‍ ഇനി പാടുമ്പോള്‍ പാലക്കാട്ടെ ഒരു സ്പീക്കറും തികയാതെ വരട്ടെ..; പിന്തുണയുമായി ഷറഫുദ്ദീന്‍ | Sharafudheen support Rapper Vedan at Elappully Fest Malayalam news - Malayalam Tv9

Sharafudheen – vedan: ‘വേടന്‍ ഇനി പാടുമ്പോള്‍ പാലക്കാട്ടെ ഒരു സ്പീക്കറും തികയാതെ വരട്ടെ..; പിന്തുണയുമായി ഷറഫുദ്ദീന്‍

Published: 

03 May 2025 14:18 PM

Sharafudheen - vedan: എലപ്പുള്ളി ഫെസ്റ്റിൽ റാപ്പർ വേടനെ കുറിച്ച് സംസാരിച്ച് ഷറഫുദ്ദീൻ. വേടൻ ഇനിയൊരിക്കൽ ഇവിടെ വന്ന് പാടുമ്പോൾ പാലക്കാട് ജില്ലയിലെ ഒരു സ്പീക്കറും തികയാതെ വരട്ടെയെന്ന് താരം പറഞ്ഞു.

1 / 5റാപ്പർ വേടന് പിന്തുണയുമായി സിനിമാതാരം ഷറഫുദ്ദീൻ. എലപ്പുള്ളി ഫെസ്റ്റിൽ പങ്കെടുത്തപ്പോഴാണ് വേടനെ കുറിച്ച് സംസാരിച്ചത്.

റാപ്പർ വേടന് പിന്തുണയുമായി സിനിമാതാരം ഷറഫുദ്ദീൻ. എലപ്പുള്ളി ഫെസ്റ്റിൽ പങ്കെടുത്തപ്പോഴാണ് വേടനെ കുറിച്ച് സംസാരിച്ചത്.

2 / 5

വേടൻ ഇനിയൊരിക്കൽ ഇവിടെ വന്ന് പാടുമ്പോൾ പാലക്കാട് ജില്ലയിലെ ഒരു സ്പീക്കറും തികയാതെ വരട്ടെ. പുറത്തുനിന്ന് എടുക്കേണ്ടി വരട്ടെ. അത്ര ഗംഭീരമായി അങ്ങനെയൊരു പരിപാടി എനിക്കിവിടെ ഇടയിലിരുന്ന് കാണാൻ ഭാഗ്യമുണ്ടാവട്ടെയെന്ന് ഷറഫുദ്ദീൻ പറഞ്ഞു.

3 / 5

കേസിനും അറസ്റ്റിനും പിന്നാലെ എലപ്പുള്ളി ഫെസ്റ്റിൽ നിന്നും വേടൻ്റെ ഷോ താൽക്കാലികമായി സംഘാടക സമിതി തീരുമാനിച്ചിരുന്നു.

4 / 5

മെയ്‌ ഒന്നിനാണ് വേടന്റെ മെഗാ ഇവന്റ്‌ തീരുമാനിച്ചത്. എന്നാൽ കേസുകൾക്ക് പിന്നാലെ വേടനെ മാറ്റുകയും പകരം സിനിമാ താരങ്ങളെ പങ്കെടുപ്പിച്ച് പരിപാടി നടത്തുകയും ചെയ്തു.

5 / 5

പുലിപ്പല്ല് മാല, കഞ്ചാവ് കേസ് എന്നിവയിൽ വേടന് ജാമ്യം ലഭിച്ചിട്ടുണ്ട്. പുലിപ്പല്ല് യഥാർത്ഥമാണോ എന്നറിയാൻ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം