Shreyas Iyer: ഇനിയാര്‍ക്കും സംശയം വേണ്ട, ശ്രേയസ് ഡബിള്‍ ഫിറ്റ്; തിരിച്ചുവരവില്‍ കസറി
Shreyas Iyer Returns: വിജയ് ഹസാരെ ട്രോഫിയില്‍ ഹിമാചല്‍ പ്രദേശിനെതിരെ നടന്ന മത്സരത്തില്‍ ശ്രേയസ് അയ്യര്‍ അര്‍ധ സെഞ്ചുറി നേടി. മുംബൈ ക്യാപ്റ്റനായ താരം 53 പന്തില്‍ 82 റണ്‍സാണ് നേടിയത്

തിരിച്ചുവരവില്‍ കസറി ശ്രേയസ് അയ്യര്‍. വിജയ് ഹസാരെ ട്രോഫിയില്‍ ഹിമാചല്‍ പ്രദേശിനെതിരെ നടന്ന മത്സരത്തില്‍ താരം അര്‍ധ സെഞ്ചുറി നേടി. മുംബൈ ക്യാപ്റ്റനായ ശ്രേയസ് 53 പന്തില്‍ 82 റണ്‍സാണ് നേടിയത് (Image Credits: PTI)

ടി20 ശൈലിയില്‍ ബാറ്റ് വീശിയ ശ്രേയസ് മൂന്ന് സിക്‌സറും, 10 ഫോറും പായിച്ചു. 154.72 ആണ് സ്‌ട്രൈക്ക് റേറ്റ്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ ശ്രേയസ് തിരിച്ചുവരവ് ഗംഭീരമാക്കി (Image Credits: PTI)

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഉള്‍പ്പെട്ടെങ്കിലും, കായികക്ഷമത പൂര്‍ണമായും വീണ്ടെടുത്തതായി ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സ് റിപ്പോര്‍ട്ട് നല്‍കിയെങ്കില്‍ മാത്രമേ ശ്രേയസിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തൂ. വിജയ് ഹസാരെ ട്രോഫിയിലെ പ്രകടനവും ടീം മാനേജ്‌മെന്റ് നിരീക്ഷിക്കുന്നുണ്ട്. തിരിച്ചുവരവില്‍ പുറത്തെടുത്ത മികച്ച പ്രകടനത്തോടെ ശ്രേയസ് ന്യൂസിലന്‍ഡിനെതിരെ കളിക്കാനുള്ള സാധ്യത ശക്തമായി (Image Credits: PTI)

ശ്രേയസിന്റെ ക്യാപ്റ്റന്‍സിയില്‍ മുംബൈ ഏഴ് വിക്കറ്റ് ജയം നേടി. മുംബൈ 33 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സ് നേടി. ഹിമാചലിന്റെ പോരാട്ടം 32.4 ഓവറില്‍ 292 റണ്‍സിന് അവസാനിച്ചു (Image Credits: PTI)

ശ്രേയസാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. 51 പന്തില്‍ 73 റണ്‍സെടുത്ത മുഷീര്‍ ഖാനും തിളങ്ങി. യശ്വസി ജയ്‌സ്വാള്‍-18 പന്തില്‍ 15, സര്‍ഫറാസ് ഖാന്‍-10 പന്തില്‍ 21, സൂര്യകുമാര്‍ യാദവ്-18 പന്തില്‍ 24, ശിവം ദുബെ-15 പന്തില്‍ 20 എന്നിങ്ങനെയാണ് മറ്റ് പ്രമുഖ താരങ്ങളുടെ പ്രകടനം (Image Credits: PTI)