Borewell water: കുഴല്‍ക്കിണര്‍ പ്രേമികളുടെ ശ്രദ്ധയ്ക്ക്; അകത്തെത്തുന്നത് മാരകരോഗ വാഹകര്‍
Borewell Water Side Effects: പരിധിയിലേറെ ആഴത്തില്‍ കുഴല്‍ക്കിണറുകള്‍ കുത്തി അതില്‍ നിന്നുള്ള വെള്ളം ഉപയോഗിക്കുന്നത് പല രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വെള്ളം വറ്റുമ്പോഴും വെള്ളം ലഭിക്കുന്നതിനായാണ് പലരും ആഴത്തില്‍ കുഴല്‍ക്കിണറുകള്‍ കുത്തുന്നത്.

നമ്മുടെ നാട്ടില്‍ എവിടെ തിരിഞ്ഞാലും ഇന്ന് കുഴല്‍ക്കിണറുകള്‍ കാണാന്‍ സാധിക്കും. വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം കുഴല്‍ക്കിണര്‍ കുത്തുന്നത് മലയാളിയുടെ ശീലമായി മാറി കഴിഞ്ഞു. എന്നാല്‍ ഇങ്ങനെ ലഭിക്കുന്ന വെള്ളത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് അത്ര ബോധവാന്മാരല്ല നമ്മള്‍. (PixelsEffect/Getty Images Creative)

പരിധിയിലേറെ ആഴത്തില്‍ കുഴല്‍ക്കിണറുകള്‍ കുത്തി അതില്‍ നിന്നുള്ള വെള്ളം ഉപയോഗിക്കുന്നത് പല രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വെള്ളം വറ്റുമ്പോഴും വെള്ളം ലഭിക്കുന്നതിനായാണ് പലരും ആഴത്തില്‍ കുഴല്‍ക്കിണറുകള്‍ കുത്തുന്നത്. (SimpleImages/Getty Images Creative)

എന്നാല്‍ ഇത്തരത്തില്‍ ആഴം കൂട്ടുന്നത് രാസമാലിന്യങ്ങള്‍ അടങ്ങിയ വെള്ളം ലഭിക്കുന്നതിന് കാരണമാകും. ഈ വെള്ളം സ്ഥിരമായി കുടിക്കുന്നത് അര്‍ബുദം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. (elenaleonova/Getty Images Creative)

ഫ്‌ളൂറൈഡ്, നൈട്രേറ്റ്, മെര്‍ക്കുറി എന്നിവയുടെ അംശം ഇത്തരം വെള്ളത്തില്‍ കൂടുതലായിരിക്കും. എത്ര തന്നെ ശുദ്ധീകരിച്ചാലും ഇവ വെള്ളത്തില്‍ നിന്ന് പോകില്ല. (fcafotodigital/Getty Images Creative)

കുഴല്‍ക്കിണര്‍ വെള്ളത്തില്‍ യുറേനിയത്തിന്റെ അളവ് കൂടുതലാണെന്നും റിപ്പോര്‍ട്ടുണ്ട്. കുടിവെള്ളത്തിന്റെ യുറേനിയത്തിന്റെ അളവ് കൂടുന്നത് കാന്‍സര്‍, ശ്വാസകോശ, വൃക്ക, ത്വക്ക് രോഗങ്ങള്‍ക്കും കാരണമാകും. (ljubaphoto/Getty Images Creative)