ബർണറിലെ കരി പോകുന്നില്ലേ? എന്നാൽ ഇതൊന്ന് ചെയ്തു നോക്കൂ | Simple Tips To Remove Stains From Burners At Home Malayalam news - Malayalam Tv9

ബർണറിലെ കരി പോകുന്നില്ലേ? എന്നാൽ ഇതൊന്ന് ചെയ്തു നോക്കൂ

Published: 

21 Aug 2024 17:04 PM

പൊതുവെ എല്ലാ വീടുകളിലും നേരിടുന്ന ഒരു പ്രശ്‌നമാണ് ബർണർ കരിപിടിക്കുന്നത്. ബർണർ കരിപിടിച്ചെന്ന് കരുതി പുതിയതൊന്ന് വാങ്ങിയാലും ഇത് തന്നെ ആയിരിക്കും അവസ്ഥ. എന്നാൽ, ഈ കരി കളയാൻ ചില എളുപ്പ വഴികൾ ഉണ്ട്.

1 / 5പാചകം ചെയ്യാൻ നമ്മൾ കൂടുതലും ആശ്രയിക്കുന്നത് ഗ്യാസ് സ്റ്റവ് തന്നെയാണ്. ഗ്യാസ് സ്റ്റവ് നിത്യവും ഉപയോഗിക്കുന്നത് കൊണ്ടുതന്നെ അതിലെ ബർണറുകൾ കരിപിടിക്കുന്നു. ബർണർ ഇതുപോലെ കരിപിടിച്ചിരിക്കുന്നത് തീ ശരിയായ രീതിയിൽ കത്താതിരിക്കാനും ഗ്യാസ് പെട്ടെന്ന് തീർന്നു പോകാനും കാരണമാവുന്നു. എത്ര തുടച്ചാലും കഴുകിയാലും ചിലപ്പോൾ ഈ കരി പോവണമെന്നില്ല. അതിനാൽ കരി കളയാൻ നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില നുറുങ്ങ് വിദ്യകൾ നോക്കാം.

പാചകം ചെയ്യാൻ നമ്മൾ കൂടുതലും ആശ്രയിക്കുന്നത് ഗ്യാസ് സ്റ്റവ് തന്നെയാണ്. ഗ്യാസ് സ്റ്റവ് നിത്യവും ഉപയോഗിക്കുന്നത് കൊണ്ടുതന്നെ അതിലെ ബർണറുകൾ കരിപിടിക്കുന്നു. ബർണർ ഇതുപോലെ കരിപിടിച്ചിരിക്കുന്നത് തീ ശരിയായ രീതിയിൽ കത്താതിരിക്കാനും ഗ്യാസ് പെട്ടെന്ന് തീർന്നു പോകാനും കാരണമാവുന്നു. എത്ര തുടച്ചാലും കഴുകിയാലും ചിലപ്പോൾ ഈ കരി പോവണമെന്നില്ല. അതിനാൽ കരി കളയാൻ നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില നുറുങ്ങ് വിദ്യകൾ നോക്കാം.

2 / 5

ബേക്കിംഗ് സോഡയും ഡിഷ് സോപ്പും: ഒരു പാത്രത്തിൽ, തുല്യ അളവിൽ ബേക്കിംഗ് സോഡയും ഡിഷ് വാഷിംഗ് സോപ്പും ചേർത്ത് നുരയുന്ന പേസ്റ്റ് രൂപപ്പെടുന്നത് വരെ മിക്സ് ചെയ്യുക. ശേഷം കരിപിടിച്ച ബർണരിൽ ഇവ നന്നായി തേച്ചപിടിപ്പിച്ച് ഒരു കവറിനുള്ളിൽ ഇട്ട് മാറ്റിവെക്കുക. കുറച്ച് നേരത്തിന് ശേഷം ഒരു സ്ക്രബ്ബ്‌ ഉപയോഗിച്ച് നന്നായി ഉരച്ച് വൃത്തിയാക്കുക. കറ എളുപ്പത്തിൽ അകറ്റാൻ ഇവ സഹായിക്കുന്നു.

3 / 5

അമോണിയ: ഒരു സിപ്-ലോക്ക് കവറിൽ അമോണിയ എടുത്ത് അതിൽ കരിപിടിച്ച ഗ്യാസ് ബർണറുകൾ രാത്രി മുഴുവൻ മുക്കിവയ്ക്കുക. അടുത്ത ദിവസം വെള്ളം ഉപയോഗിച്ച് നന്നായി കഴുകുക. കറ ഇളകി പോവുന്നത് കാണാം.

4 / 5

ബേക്കിംഗ് സോഡയും നാരങ്ങയും: ബേക്കിംഗ് സോഡ ബുദ്ധിമുട്ടുള്ള കറ നീക്കം ചെയ്യാൻ ഉത്തമമാണ്. കൂടാതെ നാരങ്ങയ്ക്ക് പ്രകൃതിദത്ത അണുനാശിനിയായി പ്രവർത്തിക്കുന്ന ആൻറി ബാക്ടീരിയൽ സ്വഭാവസവിശേഷതകൾ ഉണ്ട്. ബർണറിൽ ബേക്കിംഗ് സോഡ വിതറിയ ശേഷം ഒരു മുറി നാരങ്ങ എടുത്ത് നന്നായി ഉരച്ച് കൊടുക്കുക. കറ എളുപ്പത്തിൽ പോകാൻ ഇവ സഹായിക്കുന്നു.

5 / 5

ഈനോ സാൾട്ടും നാരങ്ങയും: ഒരു പാത്രത്തിൽ ചൂട് വെള്ളം എടുക്കുക, അതിൽ ബർണർ മുക്കിവയ്ക്കുക. ഇതിലേക്ക് നാരങ്ങ നീര് ചേർത്ത് കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ ഈനോ സാൾട് കുറച്ചു കുറച്ചായി ഇതിലേക്ക് ചേർക്കുക. ഇത് രണ്ടു മണിക്കൂർ മാറ്റിവെക്കുക. ഇനി സ്ക്രബ്ബറിൽ ഡിഷ് വാഷർ ലിക്വിഡ് ചേർത്ത് കൊടുത്ത് ബർണർ നല്ലപോലെ ഉരച്ച് കഴുക. കരിപിടിച്ച ബർണർ വൃത്തിയായി കിട്ടും.

തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം