Kitchen Tips: ദിവസങ്ങളോളം വാഴപ്പഴം കേടാകാതെ സൂക്ഷിക്കാം; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ
How To Store Bananas At Home: വാങ്ങി കുറച്ച് ദിവസങ്ങൾ കഴിയുമ്പോഴേക്കും ഇവ വാടിപോകാനും പഴുത്ത് മോശമാകാനും കറുത്ത പാടുകൾ വരാനും തുടങ്ങുന്നു. ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ അവ വേഗന്ന് തന്നെ മോശമായി പോകുന്നു. അവ വേണ്ട രീതിയിൽ സൂക്ഷിച്ചാൽ ഒരാഴ്ച്ചവരെ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും. അത്തരത്തിൽ ഏത്തക്ക സൂക്ഷിക്കാൻ പറ്റിയ അഞ്ച് വഴികൾ നോക്കാം.

ഏത്തപ്പഴം എല്ലാവർക്കും ഇഷ്ടമുള്ള പഴങ്ങളിൽ ഒന്നാണ്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഇവ പല വിഭവങ്ങൾ ഉണ്ടാക്കാനും നമ്മൾ ഉപയോഗിക്കുന്നു. രുചിയിൽ മാത്രമല്ല, വിറ്റാമിനുകൾ, ഇരുമ്പ്, നാരുകൾ എന്നിങ്ങനെ എല്ലാത്തരം പോഷകങ്ങളും നിറഞ്ഞതാണ് ഏത്തപ്പഴം. അതുകൊണ്ട് തന്നെ എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് ഇത് ധൈര്യമായി കഴിക്കാവുന്നതാണ്. (Image Credits: Freepik)

കൂടാതെ ഏത് സമയത്തും കിട്ടാൻ ബുദ്ധിമുട്ടില്ലാത്ത ഒന്നാണ് വാഴപ്പഴം. എന്നാൽ പ്രശ്നം എന്തെന്നാൽ ഇവ കേടാകാതെ സൂക്ഷിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. വാങ്ങി കുറച്ച് ദിവസങ്ങൾ കഴിയുമ്പോഴേക്കും ഇവ വാടിപോകാനും പഴുത്ത് മോശമാകാനും കറുത്ത പാടുകൾ വരാനും തുടങ്ങുന്നു. (Image Credits: Freepik)

ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ അവ വേഗന്ന് തന്നെ മോശമായി പോകുന്നു. അവ വേണ്ട രീതിയിൽ സൂക്ഷിച്ചാൽ ഒരാഴ്ച്ചവരെ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും. അത്തരത്തിൽ ഏത്തക്ക സൂക്ഷിക്കാൻ പറ്റിയ അഞ്ച് വഴികൾ നോക്കാം. (Image Credits: Freepik)

വാഴപ്പഴം കേടാകാതിരിക്കാൻ, അവയുടെ തണ്ടിൽ അലുമിനിയം ഫോയിൽ ഉപയോഗിച്ച് പൊതിയുക. വാഴപ്പഴം വേർതിരിച്ച് ഓരോന്നിൻ്റെയും മുകൾഭാഗം ഇങ്ങനെ പൊതിഞ്ഞെടുക്കുക. വാഴപ്പഴം മുഴുവൻ മൂടേണ്ട ആവശ്യമില്ല.(Image Credits: Freepik)

ഏവിടെയെങ്കിലും തൂക്കിയിടുകയാണെങ്കിൽ കൂടുതൽ കാലം ഇവ കേടുകൂടാതെ ഇരിക്കും. വാഴപ്പഴത്തിൻ്റെ മുകളിൽ കെട്ടി നിങ്ങളുടെ അടുക്കളയിൽ എവിടെയെങ്കിലും തൂക്കിയിടാൻ ഒരു സൗകര്യം ഒരുക്കുക. (Image Credits: Freepik)

ഫ്രിഡ്ജിൽ വയ്ക്കരുത്. തണുത്ത താപനില വാഴപ്പഴം വേഗത്തിൽ ചീഞ്ഞഴുകിപ്പോകാൻ കാരണമാകുന്നു. ഊഷ്മാവിൽ നനവ് ഇല്ലാത്ത സ്ഥലത്ത് സൂക്ഷിക്കുന്നതാവും ഉചിതം. വാഴപ്പഴം വാങ്ങുമ്പോൾ, പച്ചയോ ചെറുതായി പഴുത്തതോ നോക്കി വാങ്ങുക. കൂടാതെ പാടുകളില്ലാത്തതോ തിരഞ്ഞെടുക്കുക. (Image Credits: Freepik)

മറ്റ് ഉൽപ്പന്നങ്ങൾക്കൊപ്പം ഒരിക്കലും വാഴപ്പഴം സൂക്ഷിക്കരുത്. ആപ്പിൾ, തക്കാളി തുടങ്ങിയ പഴങ്ങൾ എഥിലീൻ വാതകം പുറത്തുവിടുന്നു, ഇത് വാഴപ്പഴം പെട്ടെന്ന് പഴുക്കാൻ കാരണമാകും. അവ പ്രത്യേകം സൂക്ഷിക്കുന്നത് വാഴപ്പഴം കൂടുതൽ കാലം ഫ്രഷ് ആയിരിത്തും.(Image Credits: Freepik)