Krishna Kumar: ‘അന്ന് കൂട്ടുകാരുടെ വിലകൂടിയ കാർ ഓടിക്കാൻ മടിച്ചു, ഇന്ന്… അനുഗ്രഹിക്കപ്പെട്ട അച്ഛൻ’; സിന്ധു കൃഷ്ണ
Sindhu krishna About Krishna Kumar: കിച്ചുവിന് ഇങ്ങനത്തെ കാറുകൾ ഓടിക്കാൻ ഭയങ്കര ഇഷ്ടമാണ്. താൻ അനുഗ്രഹിക്കപ്പെട്ട അച്ഛനാണെന്ന് കൃഷ്ണകുമാർ പറഞ്ഞതായും സിന്ധു പറയുന്നു.

മലയാളികൾക്ക് സുപരിചിതരാണ് കൃഷ്ണകുമാറും കുടുംബവും. മക്കൾ നാല് പേരും ഭാര്യ സിന്ധു കൃഷ്ണയും ഇന്ന് സോഷ്യൽ മീഡിയ താരങ്ങളാണ്. കുടുംബത്തിലെ ചെറിയ വിശേഷങ്ങൾ പോലും എല്ലാവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു സിന്ധു കൃഷ്ണയുടെ പിറന്നാൾ. (Image Credits: Instagram)

പിറന്നാൾ ദിനത്തിൽ സിന്ധുവും കൃഷ്ണകുമാറും മകൾ അഹാന വാങ്ങിയ പുതിയ കാറിൽ യാത്ര ചെയ്തിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് സിന്ധു കൃഷ്ണ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ജീവിതം ആസ്വദിക്കണം എന്നാണ് സിന്ധു പറയുന്നത്.

ആരോഗ്യവു ഭക്ഷണം കഴിക്കാൻ പറ്റുന്നതും ജോലി ചെയ്യാൻ പറ്റുന്നതും ജീവിതത്തിലെ അനുഗ്രഹങ്ങളാണെന്നും നമ്മുടെ വില നമ്മൾ മനസിലാക്കിയാലേ ചുറ്റുമുള്ളവർ മനസിലാക്കൂവെന്നുമാണ് സിന്ധു പറയുന്നത്.കിച്ചു (കൃഷ്ണകുമാർ) ഡ്രെെവ് ചെയ്യുമ്പോൾ തനിക്ക് വളരെ കംഫർട്ടാണെന്നും അഹാനയുടെ കാർ കിച്ചു ആദ്യമായാണ് ലോങ് ഓടിക്കുന്നതെന്നുമാണ് സിന്ധു പറയുന്നത്.

കിച്ചുവിന് വളരെയധികം സന്തോഷമായെന്ന് പറഞ്ഞ സിന്ധു, കൃഷ്ണകുമാർ തന്നോട് ഒരു കാര്യം പറഞ്ഞുവെന്നും പറയുന്നു. ചെറുപ്പത്തിൽ വിലകൂടിയ കാറുകൾ കാണുമ്പോൾ നമ്മൾ നോക്കുമെന്നും പക്ഷേ ഓടിക്കാൻ മടി കാണുമെന്നും കാരണം തട്ടുകയോ മുട്ടുകയോ ചെയ്താലോ എന്ന് പേടിച്ചിട്ടാണെന്നും കൃഷ്ണകുമാർ പറഞ്ഞു.

കിച്ചുവിന് ഇങ്ങനത്തെ കാറുകൾ ഓടിക്കാൻ ഭയങ്കര ഇഷ്ടമാണ്. താൻ അനുഗ്രഹിക്കപ്പെട്ട അച്ഛനാണെന്ന് കിച്ചു പറഞ്ഞതായും സിന്ധു പറയുന്നു. തന്റെ മകൾ വാങ്ങിയ കാർ ഓടിക്കാൻ പറ്റിയെന്നും അത് കേൾക്കാൻ നല്ലതായിരുന്നെന്നും സിന്ധു കൃഷ്ണ പറഞ്ഞു.