Sreevidya Mullachery: ‘ഞാനും നന്ദുവും ഇപ്പോള്‍ ഒരുമിച്ചല്ല; ഈ വേര്‍പിരിയല്‍ അത്യാവശ്യം!’ വെളിപ്പെടുത്തി ശ്രീവിദ്യ മുല്ലച്ചേരി
Sreevidya Mullachery Opens Up About Husband Rahul: ഇപ്പോള്‍ ഈ വേര്‍പിരിയല്‍ അത്യാവശ്യമായി വന്നു. ഇതിനിടയിൽ രണ്ടോ മൂന്നോ പ്രാവശ്യം തമ്മിൽ കണ്ടിട്ടുണ്ടെന്നും ശ്രീവിദ്യ പറഞ്ഞു.

ഏറെ ആരാധകരുള്ള പ്രിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. ടെലിവിഷൻ പരിപാടികളിലൂടെയാണ് ശ്രീവിദ്യയെ മലയാളികൾ അറിഞ്ഞുതുടങ്ങിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് താരം വിവാഹിതയായത്. (image creidts:instagram-Sreevidya Mullachery)

സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് വരൻ. വിവാഹത്തിന്റെ എല്ലാ വിശേഷങ്ങളും താരം പങ്കുവച്ചിരുന്നു. ഇതിനു ശേഷമുള്ള താരത്തിന്റെ വ്ലോഗുകളിൽ രാഹുലും നിറസാനിധ്യമാണ്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും ഒരുമിച്ചുള്ള വീഡിയോകളൊന്നും കാണാറില്ല. (image creidts:instagram-Sreevidya Mullachery)

ഇതോടെ രാഹുൽ എവിടെയാണെന്ന ചോദ്യവുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്. ഇപ്പോഴിതാ ഇതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ശ്രീവിദ്യ.താനും നന്ദുവും ഇപ്പോൾ ഒരുമിച്ചല്ലെന്നും അതിനു കാരണം ഇതാണെന്നും പറഞ്ഞുകൊണ്ടുള്ള ഒരു വീഡിയോ ആണ് താരം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചത്. (image creidts:instagram-Sreevidya Mullachery)

തംപ്നെയിലും ഇത്തരത്തിലുള്ളതായിരുന്നു. ആരെെയും തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലെന്നാണ് ശ്രിവിദ്യ പറയുന്നത്. ഞങ്ങളുടെ ഹണിമൂണ്‍ പിരീഡാണിത്. ആ സമയത്ത് ഒരുമിച്ചില്ലാത്തതില്‍ നല്ല വിഷമമുണ്ടെന്നും താരം പറയുന്നു. വേര്‍പിരിഞ്ഞ് നില്‍ക്കുന്നത് മനപൂര്‍വ്വമല്ലെന്നും രണ്ടുപേരും ചിന്തിക്കാത്ത കാര്യമാണെന്നാണ് താരം പറയുന്നത്. (image creidts:instagram-Sreevidya Mullachery)

തങ്ങൾ രണ്ട് പേരുടെയും ആഗ്രഹ സഫലീകരണത്തിന്റെ ഭാഗമായി ഇപ്പോള്‍ ഈ വേര്‍പിരിയല്‍ അത്യാവശ്യമായി വന്നു. ഇതിനിടയിൽ രണ്ടോ മൂന്നോ പ്രാവശ്യം തമ്മിൽ കണ്ടിട്ടുണ്ടെന്നും ശ്രീവിദ്യ പറഞ്ഞു.സ്വന്തമായി ഒരു ക്ലോത്തിങ് ബ്രാന്റ് തന്റെ വലിയ ആഗ്രഹമായിരുന്നു. അതിനൊപ്പം നന്ദുവിന്റെ ആഗ്രഹപ്രകാരം സുഹൃത്തുക്കള്‍ക്കൊപ്പം ഒരു റെസ്റ്റോറന്റും ഈ ജനുവരിയില്‍ ആരംഭിച്ചു. ഈ തിരക്കുകള്‍ കാരണമാണ് ഒരുമിച്ചല്ലാത്തതെന്നും ശ്രീവിദ്യ പറഞ്ഞു. (image creidts:instagram-Sreevidya Mullachery)