എന്തിനാണ് ഭക്ഷണത്തിൽ ഒലിവ് ഓയിൽ ചേർക്കുന്നത്? നിങ്ങൾക്കറിയാത്ത രഹസ്യം ഇതാ | Strong Reasons to add olive oil into your diet, Check its health benefits Malayalam news - Malayalam Tv9

Olive Oil Benefits: എന്തിനാണ് ഭക്ഷണത്തിൽ ഒലിവ് ഓയിൽ ചേർക്കുന്നത്? നിങ്ങൾക്കറിയാത്ത രഹസ്യം ഇതാ

Updated On: 

23 Jun 2025 17:06 PM

Olive Oil Health Benefits: ഒലിവ് ഓയിൽ, പ്രത്യേകിച്ച് എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ, ഹൃദയയാരോ​ഗ്യ ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള മരണത്തിന് ഏറ്റവും സാധാരണമായ കാരണം ഹൃദ്രോഗമാണ്.

1 / 5ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണമായി കണക്കാക്കപ്പെടുന്ന മെഡിറ്ററേനിയൻ ഭക്ഷണക്രമത്തിലെ ഒരു പ്രധാന ചേരുവയാണ് ഒലിവ് ഓയിൽ. ഒലിവ് ഓയിലിൻ്റെ സമ്പന്നമായ രുചിയും ആരോ​ഗ്യ ​ഗുണങ്ങളും വളരെ പ്രശസ്തമാണ്. നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഒലിവ് ഓയിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത എന്തെല്ലാമെന്ന് നോക്കാം. (Image Credits: GettyImages)

ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണമായി കണക്കാക്കപ്പെടുന്ന മെഡിറ്ററേനിയൻ ഭക്ഷണക്രമത്തിലെ ഒരു പ്രധാന ചേരുവയാണ് ഒലിവ് ഓയിൽ. ഒലിവ് ഓയിലിൻ്റെ സമ്പന്നമായ രുചിയും ആരോ​ഗ്യ ​ഗുണങ്ങളും വളരെ പ്രശസ്തമാണ്. നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഒലിവ് ഓയിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത എന്തെല്ലാമെന്ന് നോക്കാം. (Image Credits: GettyImages)

2 / 5

ഒലിവ് ഓയിൽ, പ്രത്യേകിച്ച് എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ, ഹൃദയയാരോ​ഗ്യ ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള മരണത്തിന് ഏറ്റവും സാധാരണമായ കാരണം ഹൃദ്രോഗമാണ്. ജേണൽ ഓഫ് ദി അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയിൽ പ്രസിദ്ധീകരിച്ച 2020 ലെ ഒരു പഠനത്തിൽ, ദിവസവും അര ടേബിൾസ്പൂൺ ഒലിവ് ഓയിൽ കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത 14 ശതമാനം കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

3 / 5

പ്രായമാകുന്തോറും ഉണ്ടാകുന്ന പല ആരോ​ഗ്യ പ്രശ്നങ്ങളെയും തടയാൻ ഒലിവ് ഓയിൽ നല്ലതാണ്. ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച 2023 ലെ ഒരു പഠനത്തിൽ, ഒലിവ് ഓയിൽ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതിദിനം അര ടേബിൾസ്പൂണിൽ കൂടുതൽ ഒലിവ് ഓയിൽ കഴിക്കുന്ന ആളുകൾക്ക് ഡിമെൻഷ്യ ബാധിച്ച് മരിക്കാനുള്ള സാധ്യത 28 ശതമാനം കുറവാണെന്നാണ് പഠനം പറയുന്നത്.

4 / 5

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, മരണത്തിന് ഏറ്റവും സാധാരണമായ രണ്ടാമത്തെ കാരണം പക്ഷാഘാതമാണ്. രക്തം കട്ടപിടിക്കുന്നത് മൂലമോ രക്തസ്രാവം മൂലമോ തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിലെ തടസ്സം മൂലമാണ് ഇത് സംഭവിക്കാം. 2014 ലെ ഒരു പഠനമനുസരിച്ച്, പക്ഷാഘാതത്തിനും ഹൃദ്രോഗത്തിനും സാധ്യത കുറയ്ക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പിന്റെ ഏക മാർ​ഗം ഒലിവ് ഓയിൽ ആണെന്ന് കണ്ടെത്തി.

5 / 5

ടൈപ്പ് 2 പ്രമേഹത്തിനെതിരെ പോരാടാനും ഒലിവ് ഓയിലിന് കഴിയും. ഹൃദയ സംബന്ധമായ അസുഖങ്ങൾ, വൃക്കരോഗം, നാഡി ക്ഷതം (ന്യൂറോപ്പതി), കണ്ണിന്റെ പ്രശ്നങ്ങൾ (റെറ്റിനോപ്പതി) തുടങ്ങിയ ഗുരുതരമായ ആരോഗ്യ സങ്കീർണതകൾക്ക് കാരണമാകുമെന്നതിനാൽ ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്.

Related Photo Gallery
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
Christmas 2025 Recipe: ക്രിസ്മസ് വിരുന്നിന് എന്ത് ഉണ്ടാക്കുമെന്ന ടെൻഷൻ വേണ്ട; സുറിയാനി ക്രിസ്ത്യാനികളുടെ ഈ സ്പെഷ്യൽ’പിടി’ പിടിച്ചാലോ!
Triprayar ekadashi 2025: പുതുവർഷത്തിനു മുന്നോടിയായി വരുന്ന ഏകാദശി! ഈ കാര്യങ്ങൾ ചെയ്യരുത്
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ