'കുട്ടിയെ ഞാന്‍ എടുക്കില്ല, വേറെന്തും എനിക്ക് വാങ്ങിത്തരാന്‍ പറ്റും' | Surabhi Lakshmi reveals the challenges of taking photographs with children Malayalam news - Malayalam Tv9

Surabhi Lakshmi: ‘കുട്ടിയെ ഞാന്‍ എടുക്കില്ല, വേറെന്തും എനിക്ക് വാങ്ങിത്തരാന്‍ പറ്റും’

Published: 

06 Mar 2025 | 12:23 PM

Surabhi Lakshmi Shares Her Experience With Children: മിനിസ്‌ക്രീനിലൂടെ ബിഗ്‌സ്‌ക്രീനിലേക്ക് എത്തിയ നടിയാണ് സുരഭി ലക്ഷ്മി. താരം ചെയ്യുന്ന കഥാപാത്രങ്ങളെയെല്ലാം ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. സിനിമകളില്‍ മാത്രമല്ല ഇപ്പോള്‍ താരം സജീവമായിരിക്കുന്നത് ഉദ്ഘാടനങ്ങള്‍ക്കും ഒട്ടും കുറവില്ല.

1 / 5
എആര്‍എം റിലീസ് ചെയ്തതിന് ശേഷം ഏറ്റവും കൂടുതല്‍ പ്രശംസ ലഭിച്ചത് നടി സുരഭി ലക്ഷമിക്കാണ്. ഏത് വേഷവും തനിക്ക് അനായാസം അവതരിപ്പിക്കാന്‍ സാധിക്കുമെന്ന് ആ ഒരൊറ്റ ചിത്രത്തിലൂടെ താരം തെളിയിച്ചു. (Image Credits: Instagram)

2 / 5
ഇപ്പോഴിതാ ഒരു കടയുടെ ഉദ്ഘാടനത്തിനെത്തിയ സുരഭി ലക്ഷ്മിയുടെ വീഡിയോ ആണ് വൈറലാകുന്നത്. താരങ്ങള്‍ക്കൊപ്പം ഫോട്ടോ എടുക്കാന്‍ എത്തുന്നവര്‍ പലപ്പോഴും കുഞ്ഞുങ്ങളെ അവരുടെ കയ്യില്‍ കൊടുക്കാറുണ്ട്. എന്നാല്‍ അത്തരത്തില്‍ കുഞ്ഞിനെ സുരഭിയുടെ കയ്യില്‍ കൊടുത്ത് ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ദമ്പതികളോട് താരം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. (Image Credits: Instagram)

3 / 5
കുട്ടിയെ ഞാനെടുക്കില്ല. വേറെന്തും എനിക്ക് വാങ്ങിത്തരാന്‍ പറ്റും. കുട്ടികളെ എടുത്ത് കഴിയുമ്പോള്‍ അവര്‍ ചിലപ്പോള്‍ പുറകിലേക്ക് മലക്കും. അങ്ങനെ ഒരിക്കല്‍ എന്റെ കയ്യില്‍ നിന്നും കുഞ്ഞ് വീണിട്ടുണ്ട്. (Image Credits: Instagram)

4 / 5
പിന്നെ എങ്ങനെയോ ആണ് ഞാന്‍ കുഞ്ഞിനെ രക്ഷപ്പെടുത്തി അവര്‍ക്ക് കൊടുത്തത്. അതുകൊണ്ട് നിങ്ങള്‍ എന്റെ അരികില്‍ നിന്ന് ഫോട്ടോ എടുത്തോളൂ. അഞ്ച് വയസായ കുട്ടിയെ ഒക്കെ ഞാന്‍ എടുക്കാറുണ്ട്. അവര്‍ വീണാലും വലിയ കുഴപ്പമുണ്ടാകില്ല. (Image Credits: Instagram)

5 / 5
എന്നാല്‍ കൈക്കുഞ്ഞുങ്ങള്‍ കയ്യിലിരുന്ന ചിലപ്പോള്‍ പുറകോട്ട് മറിയും. പരിചയമില്ലാത്തത് കൊണ്ടാകാം അതെന്നും സുരഭി ദമ്പതികളോട് പറഞ്ഞു. (Image Credits: Instagram)

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ