Suresh Gopi: കേരളത്തില്‍ ആയിരുന്നുവെങ്കില്‍ ജെല്ലിക്കെട്ട് തീര്‍ന്നേനെ, തമിഴ്‌നാട് ആയതുകൊണ്ട് രക്ഷപ്പെട്ടു: സുരേഷ് ഗോപി
Suresh Gopi About Jallikattu: കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക ബിജെപി എംപിയാണ് സുരേഷ് ഗോപി. അതുകൊണ്ട് അദ്ദേഹത്തിന്മേല്‍ കേരള ജനത അര്‍പ്പിച്ച വിശ്വാസവും വലുതാണ്. എന്നാല്‍ കേരളത്തിനെതിരെ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
1 / 5

തമിഴ്നാടിനുപകരം ജല്ലിക്കെട്ട് കേരളത്തിലായിരുന്നു എങ്കില്‍ അത് ഇല്ലാതാകുമായിരുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. (Facebook Image)
2 / 5

ജല്ലിക്കെട്ടിനെതിരായി മനുഷ്യാവകാശപ്രവര്‍ത്തകര്‍ എത്തുകയും വലിയ പ്രശ്‌നമായി അത് നിന്നുപോകുകയും ചെയ്യുമായിരുന്നു. എന്നാല്‍ തമിഴ്നാട്ടിലായതിനാല്‍ നന്നായി നടക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. (Facebook Image)
3 / 5

ശിവകാശിയിലെ പടക്കനിര്‍മാണശാലകളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് അദ്ദേഹം ഇത് പറഞ്ഞത്. (Facebook Image)
4 / 5

പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതില്‍ തമിഴര്‍ പുലര്‍ത്തുന്ന താത്പര്യത്തെ സുരേഷ് ഗോപി എടുത്തുപറഞ്ഞു. ഇതിനുകാരണം മനോഭാവം മാത്രമല്ലെന്നും ആസൂത്രണവുംകൂടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. (Facebook Image)
5 / 5

സുരേഷ് ഗോപി (image credits: social media)