T20 World Cup 2026: പാകിസ്ഥാന്റെ ബഹിഷ്‌കരണം ആരു വകവയ്ക്കുന്നു? ഇന്ത്യ ‘കറക്ട്’ സമയത്ത് ലങ്കയിലെത്തും
T20 World Cup 2026 India vs Pakistan: മത്സരം ബഹിഷ്‌കരിക്കുമെന്ന തീരുമാനം പാകിസ്ഥാന്‍ തിരുത്തിയില്ലെങ്കിലും, ഇന്ത്യ ഐസിസി പ്രോട്ടോക്കോളുകള്‍ കൃത്യമായി പാലിക്കുമെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി 15 ലെ മത്സരത്തിനായി ഇന്ത്യ മുന്‍ നിശ്ചയിച്ച പ്രകാരം കൊളംബോയിലെത്തും.

ഫെബ്രുവരി 15 ന് നടക്കാനിരിക്കുന്ന മത്സരം ബഹിഷ്‌കരിക്കുമെന്ന തീരുമാനം പാകിസ്ഥാന്‍ തിരുത്തിയില്ലെങ്കിലും, ഇന്ത്യ ഐസിസി പ്രോട്ടോക്കോളുകള്‍ കൃത്യമായി പാലിക്കുമെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി 15 ലെ മത്സരത്തിനായി ഇന്ത്യ മുന്‍ നിശ്ചയിച്ച പ്രകാരം ശ്രീലങ്കയിലെ കൊളംബോയിലെത്തും. മത്സരം നടക്കില്ലെന്ന് മാച്ച് റഫറി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതുവരെ ഇന്ത്യ ലങ്കയില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട് (Image Credits: PTI).

മത്സരം ബഹിഷ്‌കരിക്കുമെന്ന പിസിബിയുടെ നിലപാട് ഇന്ത്യ വകവയ്ക്കില്ലെന്ന് വ്യക്തമായ സൂചനയാണ് ഇതിലൂടെ നല്‍കുന്നത്. നേരത്തെ നിശ്ചയിച്ചത് പ്രകാരം ഇന്ത്യ കൊളംബോയില്‍ പരിശീലനം നടത്തും. തുടര്‍ന്ന് മത്സരത്തിന് മുമ്പ് നടത്തുന്ന പതിവ് വാര്‍ത്താ സമ്മേളനത്തിലും പങ്കെടുക്കും (Image Credits: PTI).

ടീം ഇന്ത്യ ശ്രീലങ്കയിലേക്ക് യാത്ര ചെയ്യുകയും ഐസിസി പ്രോട്ടോക്കോൾ പാലിക്കുകയും ചെയ്യും. ഷെഡ്യൂൾ ചെയ്തതുപോലെ പരിശീലനം നടത്തുകയും പത്രസമ്മേളനം നടത്തുകയും ചെയ്യും. കൃത്യസമയത്ത് സ്റ്റേഡിയത്തിലെത്തുകയും മാച്ച് റഫറി മത്സരം അവസാനിപ്പിക്കുന്നതുവരെ കാത്തിരിക്കുകയും ചെയ്യുമെന്നും ടീം വൃത്തങ്ങള്‍ വ്യക്തമാക്കി (Image Credits: PTI).

ഐസിസിയുടെ നിബന്ധനകൾ പ്രകാരം, ഒരു ടീം ടോസ് ചെയ്യാൻ ഗ്രൗണ്ടിൽ ഹാജരാകുന്നില്ലെങ്കിൽ മാത്രമേ വാക്കോവർ അനുവദിക്കൂ. അതുകൊണ്ട്, ടോസ് സമയത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഗ്രൗണ്ടിലുണ്ടാകും. പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഘ ഹാജരായില്ലെങ്കിൽ ഇന്ത്യയ്ക്ക് രണ്ട് പോയിന്റുകള്‍ ലഭിക്കും (Image Credits: PTI).

ടി20 ലോകകപ്പില്‍ പങ്കെടുക്കുമെന്നും, ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ കളിക്കില്ലെന്നും കഴിഞ്ഞ ദിവസമാണ് പാകിസ്ഥാന്‍ വ്യക്തമാക്കിയത്. എന്നാല്‍ കാരണം വ്യക്തമാക്കിയിട്ടില്ല. മത്സരം ബഹിഷ്‌കരിച്ചാല്‍ ഐസിസി പാകിസ്ഥാനെതിരെ കര്‍ശന നടപടി സ്വീകരിക്കും (Image Credits: PTI).