Jayam Ravi: ഒരുപാട് ആലോചിച്ചു… ആർത്തിയുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുന്നു; 15 വർഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ച് ജയം രവി
Jayam Ravi, Aarti Divorce: തന്റെ മുൻഗണന എപ്പോഴും അഭിനയത്തിനായിരിക്കുമെന്നും എപ്പോഴും ആരാധകരുടെ പ്രിയപ്പെട്ട ജയം രവിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ജയം രവിക്കൊപ്പമുള്ള ചിത്രങ്ങൾ ആരതി ഇൻസ്റ്റഗ്രാമിൽ നിന്ന് ഒഴിവാക്കിയത് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിരുന്നു.

15 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ വേർപിരിയാൻ തീരുമാനിച്ചതായി തമിഴ് നടൻ ജയം രവിയും ഭാര്യ ആർത്തിയും. എക്‌സിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ജയം രവി ഇരുവരും തമ്മിലുള്ള വിവാഹമോചന വാർത്ത ഔദ്യോഗികമായി അറിയിച്ചത്. ഏറെ നാളായി ഇരുവരും തമ്മിൽ അകന്നു കഴിയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ സജീവമായിരുന്നു. (Image Credits: Instagram)

'ഒരുപാട് ആലോചനകൾക്കും ചർച്ചകൾക്കും ശേഷം ആർത്തിയുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുന്നു എന്ന ബുദ്ധിമുട്ടേറിയ തീരുമാനമെടുക്കുന്നു. ഇത് പെട്ടെന്നുണ്ടുന്നുണ്ടായതല്ല. വ്യക്തിപരമായ കാരണങ്ങളാണ് ഈ തീരുമാനത്തിന് കാരണം. എല്ലാവരുടേയും നല്ലതിനുവേണ്ടിയാണ് ഈ തീരുമാനം.(Image Credits: Instagram)

ഈ പ്രതിസന്ധി സമയത്ത് ഞങ്ങളുടേയും കുടുംബാംഗങ്ങളുടേയും സ്വകാര്യത മാനിക്കണമെന്ന് അഭ്യർഥിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും അനുമാനങ്ങളും ആരോപണങ്ങളും പ്രചരിപ്പിക്കരുത്. ഈ തീരുമാനം ഞങ്ങളുടെ സ്വകാര്യ വിഷയമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്നു.'-എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ ജയം രവി പറഞ്ഞു. (Image Credits: Instagram)

ഇനിയും തന്റെ മുൻഗണന എപ്പോഴും അഭിനയത്തിനായിരിക്കുമെന്നും എപ്പോഴും ആരാധകരുടെ പ്രിയപ്പെട്ട ജയം രവിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ജയം രവിക്കൊപ്പമുള്ള ചിത്രങ്ങൾ ആരതി ഇൻസ്റ്റഗ്രാമിൽ നിന്ന് ഒഴിവാക്കിയിത് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിരുന്നു. (Image Credits: Instagram)

2009-ലാണ് നിർമാതാവായ സുജാത വിജയകുമാറിന്റെ മകളായ ആർത്തിയും ജയം രവിയും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും അടക്കം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇവർക്ക് രണ്ട് ആൺമക്കളുണ്ട്. (Image Credits: Instagram)