Redin Kingsley: ആദ്യത്തെ കൺമണി ജനിച്ചു… പെൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് റെഡിൻ കിങ്സ്ലിയും സംഗീതയും
Redin Kingsley and Wife Welcome Baby Girl : ഒരു പെൺകുഞ്ഞ് ജനിച്ച സന്തോഷ വാർത്ത പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം. ഭാര്യ സംഗീത ഒരു പെൺകുഞ്ഞിന് ജന്മം നൽകിയ വിവരം സോഷ്യൽമീഡിയ വഴി റെഡിൻ ആരാധകരെ അറിയിച്ചു. കുഞ്ഞിന്റെ മുഖം മറച്ചുള്ള ചിത്രങ്ങളാണ് റെഡിനും സംഗീതയും പങ്കുവെച്ചത്.

ഏറെ ആരാധകരുള്ള തമിഴ് താരമാണ് നടൻ റെഡ്ഡിൻ കിങ്സ്ലി. കൂടുതലായും ഹാസ്യ ചിത്രത്തിലൂടെ എത്തിയ താരം മലയാളികൾക്കും ഏറെ പ്രിയങ്കരനാണ്. സ്ക്രീനിൽ റെഡ്ഡിന്റെ മുഖം കാണുമ്പോൾ തന്നെ ആളുകളുടെ മുഖത്ത് ചിരി വിടരും.ഡാൻസറായാണ് റെഡിന്റെ കരിയർ ആരംഭിക്കുന്നത്. (image credits:instagram)

എന്നാൽ വിവാഹത്തിനു ശേഷം വലിയ രീതിയിലുള്ള വിമർശനങ്ങളാണ് താരത്തിനെ തേടിയെത്തിയത്. നടി സംഗീതയാണ് ഭാര്യ. 2022ൽ ആയിരുന്നു ഇരുവരുടേയും വിവാഹം. എന്നാൽ ഇരുവരുടെ പ്രായവ്യത്യാസവും ഉയരവുമെല്ലാം പലർക്കും പരിഹാസത്തിനുള്ള വകയായിരുന്നു. 46 വയസ്സാണ് കിങ്‌സ്‌ലിക്ക്. സംഗീതയ്ക്ക് മുപ്പത്തിനാലാണ് പ്രായം.

എന്നാൽ ഇരുവരും തന്റെ ദാമ്പത്യജീവിതം വളരെ സന്തോഷകരമായാണ് മുന്നോട്ട് കൊണ്ട് പോയത്. ഇതിനു പിന്നാലെ സംഗീത ഗർഭിണിയായി. അടുത്തിടെ റെഡിൻ ഭാര്യയ്ക്കായി ഒരു വലിയ ബേബി ഷവർ പാർട്ടി നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

സംഗീതയുടെ ബേബി ഷവർ, വളകാപ്പ് എന്നി ആഘോഷങ്ങളിൽ സിനിമാ-സീരിയൽ രംഗത്ത് നിന്നുള്ളവരെല്ലാം പങ്കാളികളായിരുന്നു. വളകാപ്പ് ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ സംഗീതയ്ക്ക് പിറക്കാൻ പോകുന്നത് ഇരട്ട കുട്ടികളാണെന്നായിരുന്നു ആരാധകരുടെ പ്രവചനം.

ഇപ്പോഴിതാ ഇരുവർക്കും ഒരു പെൺകുഞ്ഞ് ജനിച്ച സന്തോഷ വാർത്ത പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം. ഭാര്യ സംഗീത ഒരു പെൺകുഞ്ഞിന് ജന്മം നൽകിയ വിവരം സോഷ്യൽമീഡിയ വഴി റെഡിൻ ആരാധകരെ അറിയിച്ചു. കുഞ്ഞിന്റെ മുഖം മറച്ചുള്ള ചിത്രങ്ങളാണ് റെഡിനും സംഗീതയും പങ്കുവെച്ചത്.