മയോണൈസില്‍ അപകടകരമായ ബാക്ടീരിയ; പ്രമുഖ ബ്രാന്‍ഡിന്റെ മയോണൈസ് വിപണിയില്‍ നിന്ന് പിന്‍വലിച്ചു Malayalam news - Malayalam Tv9

Bacteria in Mayonnaise: മയോണൈസില്‍ അപകടകരമായ ബാക്ടീരിയ; പ്രമുഖ ബ്രാന്‍ഡിന്റെ മയോണൈസ് വിപണിയില്‍ നിന്ന് പിന്‍വലിച്ചു

Updated On: 

12 May 2024 15:19 PM

വിപണിയില്‍ നിന്ന് ഈ മയോണൈസ് പിന്‍വലിക്കുകയും ഇത് നിര്‍മ്മിക്കുന്ന ഫാക്ടറി അടച്ചുപൂട്ടുകയും ചെയ്തു. ഫാക്ടറിയില്‍ ബാക്കിയുണ്ടായിരുന്ന മയോണൈസ് സ്റ്റോക്ക് നശിപ്പിച്ചിട്ടുമുണ്ട്

1 / 8മയോണൈസ് അപകടകാരിയാണെന്ന് ആര്‍ക്കും പറഞ്ഞ് തരേണ്ട കാര്യമില്ലല്ലോ. ഇതിനോടകം തന്നെ നിരവധി പേരാണ് മയോണൈസ് കാരണം മരണമടഞ്ഞത്.

മയോണൈസ് അപകടകാരിയാണെന്ന് ആര്‍ക്കും പറഞ്ഞ് തരേണ്ട കാര്യമില്ലല്ലോ. ഇതിനോടകം തന്നെ നിരവധി പേരാണ് മയോണൈസ് കാരണം മരണമടഞ്ഞത്.

2 / 8

ഇപ്പോഴിതാ വീണ്ടും മറ്റൊരു ഭക്ഷ്യ വിഷബാധ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. റിയാദിലെ ഹാംബര്‍ഗിനി റെസ്റ്റോറന്റിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്.

3 / 8

ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ റെസ്റ്റോറന്റ് ശൃംഖലയില്‍ വിളമ്പിയ മയോണൈസാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി കണ്ടെത്തി.

4 / 8

റെസ്റ്റോറന്റിലെ ഭക്ഷ്യ സാമ്പിളുകള്‍ ലബോറട്ടറിയില്‍ പരിശോധിച്ചപ്പോള്‍ ബോണ്‍ ടം ബ്രാന്‍ഡിന്റെ മയോണൈസില്‍ ക്ലോസ്ട്രിഡിയം ബോട്ടുലിനം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

5 / 8

ഈ ബാക്ടീരിയ ഉത്പ്പാദിപ്പിക്കുന്ന വിഷവസ്തു ബോട്ടുലിസം എന്ന മാരക രോഗത്തിനും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നും അധികൃതര്‍ പറയുന്നു.

6 / 8

ഇതിന് പിന്നാലെ പ്രമുഖ ബ്രാന്‍ഡിന്റെ മയോണൈസ് വിപണിയില്‍ നിന്ന് പിന്‍വലിച്ച് സൗദി അധികൃതര്‍.

7 / 8

സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ സഹകരണത്തോടെ സൗദി മുന്‍സിപ്പല്‍ ആന്‍ഡ് റൂറല്‍ ആന്‍ഡ് ഹൗസിങ് മന്ത്രാലയമാണ് ഉത്പ്പന്നം പിന്‍വലിച്ചത്. ഈ മയോണൈസിന്റെ വിതരണവും നിര്‍ത്തിവെച്ചിട്ടുണ്ട്.

8 / 8

വിപണിയില്‍ നിന്ന് ഈ മയോണൈസ് പിന്‍വലിക്കുകയും ഇത് നിര്‍മ്മിക്കുന്ന ഫാക്ടറി അടച്ചുപൂട്ടുകയും ചെയ്തു. ഫാക്ടറിയില്‍ ബാക്കിയുണ്ടായിരുന്ന മയോണൈസ് സ്റ്റോക്ക് നശിപ്പിച്ചിട്ടുമുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ