ഐസ്ക്രീം കഴിച്ചയുടൻ തലവേദനയുണ്ടോ... കാരണം സിമ്പിളാണ് | The reason behind the Headache Immediately After Eating Ice Cream, check what is brain freeze Malayalam news - Malayalam Tv9

Brain freeze: ഐസ്ക്രീം കഴിച്ചയുടൻ തലവേദനയുണ്ടോ… കാരണം സിമ്പിളാണ്

Published: 

22 Jun 2025 20:11 PM

Headache Immediately After Eating Ice Cream: നല്ല തണുപ്പുള്ള ഭക്ഷണങ്ങൾ കഴിയ്ക്കുമ്പോൾ തൊണ്ടയിലെ രക്തക്കുഴലുകൾ പെട്ടെന്ന് ചുരുങ്ങും പിന്നീട് ഇത് പെട്ടെന്ന് വികസിച്ച് വരുകയും ചെയ്യും. വേദന ദീർഘനേരം നീണ്ടുനിന്നാൽ വൈദ്യസഹായം തേടണം.

1 / 5ഐസ്ക്രീം കഴിച്ച് കുറച്ചുകഴിയുമ്പോൾ ചിലർക്കെങ്കിലും ‌തലവേദന അനുഭവപ്പെടാം.  ഐസ്ക്രീം മാത്രമല്ല, തണുത്തതെന്തും കഴിച്ചാൽ ഈ അവസ്ഥ വരാം.

ഐസ്ക്രീം കഴിച്ച് കുറച്ചുകഴിയുമ്പോൾ ചിലർക്കെങ്കിലും ‌തലവേദന അനുഭവപ്പെടാം. ഐസ്ക്രീം മാത്രമല്ല, തണുത്തതെന്തും കഴിച്ചാൽ ഈ അവസ്ഥ വരാം.

2 / 5

ബ്രെയിൻ ഫ്രീസ് എന്നാണ് ഈ അവസ്ഥയെ പറയുന്നത്. തണുപ്പുള്ളവ കഴിച്ച് നിമിഷങ്ങൾക്കകം വേദന തുടങ്ങുന്നതാണ് പ്രധാന ലക്ഷണം. തലയുടെ മുൻഭാഗത്ത് കടുത്ത വേദന അനുഭവപ്പെടും. പിന്നീട് വേദന നെറ്റിയിലേക്കും വശങ്ങളിലേക്കും വ്യാപിക്കുന്നതായി തോന്നും.

3 / 5

കുറച്ചു സമയമേ ഇത് നീണ്ടു നിൽക്കൂ. മരുന്നുകളുടെ ആവശ്യമില്ലാതെ തന്നെ അവ മാറുകയും ചെയ്യാറുണ്ട്. താപനിലകളിൽ ഉണ്ടാകുന്ന വ്യത്യാസത്തോടുള്ള സെൻസിറ്റിവിറ്റിയാണ് ഈ തലവേദനയുടെ കാരണം.

4 / 5

നല്ല തണുപ്പുള്ള ഭക്ഷണങ്ങൾ കഴിയ്ക്കുമ്പോൾ തൊണ്ടയിലെ രക്തക്കുഴലുകൾ പെട്ടെന്ന് ചുരുങ്ങും പിന്നീട് ഇത് പെട്ടെന്ന് വികസിച്ച് വരുകയും ചെയ്യും. വേദന ദീർഘനേരം നീണ്ടുനിന്നാൽ വൈദ്യസഹായം തേടണം.

5 / 5

തലവേദനയുടെ തുടക്കം അനുഭവപ്പെടുമ്പോൾ തന്നെ നാക്കുകൊണ്ട് വായുടെ മേൽഭാഗത്ത് അമർത്തി പ്രസ് ചെയ്യുക. അതു‌പോലെ തണുത്ത പാനീയങ്ങൾ കുടിക്കുമ്പോൾ സ്ട്രോ ഉപയോ​ഗിക്കുന്നതും സഹായിക്കും.

Related Photo Gallery
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
Christmas 2025 Recipe: ക്രിസ്മസ് വിരുന്നിന് എന്ത് ഉണ്ടാക്കുമെന്ന ടെൻഷൻ വേണ്ട; സുറിയാനി ക്രിസ്ത്യാനികളുടെ ഈ സ്പെഷ്യൽ’പിടി’ പിടിച്ചാലോ!
Triprayar ekadashi 2025: പുതുവർഷത്തിനു മുന്നോടിയായി വരുന്ന ഏകാദശി! ഈ കാര്യങ്ങൾ ചെയ്യരുത്
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ