Thudarum Movie: ‘എല്ലാ ആറ്റുകാൽ അമ്മയുടെ അനുഗ്രഹം’, പൊങ്കാല പുണ്യമെന്ന് ചിപ്പി; അച്ഛന്റെ ഏറെ നാളത്തെ സ്വപ്നമായിരുന്നവെന്ന് മകൾ
Chippy Renjith About Thudarum Movie: ഈ വർഷത്തെ പൊങ്കാലയുടെ പുണ്യം എന്നും ചിപ്പി പറയുന്നു. ‘തുടരും ചിത്രത്തിന് വേണ്ടി സ്പെഷ്യൽ പ്രാർത്ഥനയാണ് എന്ന് ഇത്തവണത്തെ പൊങ്കാല സമയത്ത് ചിപ്പി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മോഹൻലാൽ ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനുള്ള ഉത്തരമാണ് അദ്ദേഹത്തിന്റെ പുത്തൻ ചിത്രം തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻലാൽ- ശോഭന കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയാണ് തീയറ്ററുകളിൽ എത്തിയത്. ചിത്രം ഇറങ്ങി ആദ്യ ദിനം തന്നെ ഗംഭീര പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. (image credits:facebook)

ചിത്രം കണ്ട് പുറത്തിറങ്ങുന്ന ഓരോ പ്രേക്ഷകനും പറയാനുള്ളത് ആ പഴയ മോഹൻലാലിനെ തരുൺ മൂർത്തി തിരിച്ചു നൽകിയെന്നാണ്. രഞ്ജിത് രജപുത്ര നിർമിച്ച ചിത്രം അടുത്ത സൂപ്പർഹിറ്റ് പട്ടികയിലേക്ക് ഇടം പിടിക്കാനുള്ള കുതിപ്പിലേക്കാണ്.

രജപുത്രയുടെ മുപ്പത്തി അഞ്ചാം വർഷത്തിൽ ഇത്തരമൊരു ഹിറ്റ് നിർമിച്ചതിന്റെ സന്തോഷത്തിലാണ് രജപുത്ര രഞ്ജിത്തും കുടുംബവും. നടിയും രഞ്ജിത്തിന്റെ ഭാര്യയും ആയ ചിപ്പി, എല്ലാം ആറ്റുകാൽ അമ്മയുടെ അനുഗ്രഹം എന്നാണ് ചിത്രത്തിന്റെ വിജയത്തെ കുറിച്ച് പറയുന്നത്.

ഈ വർഷത്തെ പൊങ്കാലയുടെ പുണ്യം എന്നും ചിപ്പി പറയുന്നു. ‘തുടരും ചിത്രത്തിന് വേണ്ടി സ്പെഷ്യൽ പ്രാർത്ഥനയാണ് എന്ന് ഇത്തവണത്തെ പൊങ്കാല സമയത്ത് ചിപ്പി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അച്ഛന്റെ ഏറെ നാളത്തെ സ്വപ്നമായിരുന്നവെന്നാണ് മകൾ അവന്തിക പറയുന്നത്.

ഒപ്പം തരുൺ മൂർത്തി എന്ന സംവിധായകന്റെ മികവും, ജ്യേഷ്ഠന് തുല്യനായ അദ്ദേഹത്തിന്റെ കഴിവും എല്ലാം അവന്തിക തന്റെ സോഷ്യൽ മീഡിയ അകൗണ്ടിലൂടെ പങ്കുവച്ചിരുന്നു.അതേസമയം തുടരും ' ആദ്യ ദിവസം തന്നെ, 2025 ലെ ഇതുവരെയുള്ള രണ്ടാമത്തെ വലിയ മലയാളം ഓപ്പണറായി മാറിയിരുന്നു