റാം c/o ആനന്ദി- രണ്ടു പതിറ്റാണ്ടിനിടെ, കുറഞ്ഞ സമയത്തിനുള്ളിൽ മലയാളത്തിൽ ഏറ്റവും അധികം കോപ്പികള്‍ വിറ്റഴിഞ്ഞ നോവലാണ് ‘റാം കെയർ ഒാഫ് ആനന്ദി. കഴിഞ്ഞ വർഷത്തിന്റെ അവസാനത്തിൽ ആരംഭിച്ച് ഈ ഈ വർഷത്തിന്റെ തുടക്കത്തിലെ രണ്ടുമാസങ്ങളിൽ സോഷ്യൽ മീഡിയ കയ്യടക്കിയ അഖിൽ പി ധർമ്മജന്റെ പുസ്തകമാണിത്. ചെന്നൈ നഗരം അൽപോടെ വരവേൽക്കുന്ന ഫീൽ ഗുഡ് സിനിമ പോലൊരു നോവൽ. പ്രണയം, സൗഹൃദം, യാത്ര, പ്രതികാരം, രാഷ്ട്രീയം തുടങ്ങി വായനയെ രസമുള്ളതാക്കുന്ന എല്ലാ ചേരുവകളും ചേർത്തെഴുതിയ ഈ രചന അനവധി കഥകളും ട്വിസ്റ്റുകളും നിറഞ്ഞതാണ്.