Health Tips: സ്ട്രെസ് വര്‍ധിച്ചോ? നിയന്ത്രിക്കാന്‍ ഈ പാനീയങ്ങള്‍ കുടിക്കൂ
How To Control Stress: പല കാരണങ്ങള്‍ കൊണ്ട് ഒരാള്‍ക്ക് സ്‌ട്രെസ് ഉണ്ടാകാം. ഇവ എങ്ങനെ നിയന്ത്രിക്കാം എന്നതിലാണ് പലരും പരാജയപ്പെട്ട് പോകുന്നത്. മാനസിക സമ്മര്‍ദം ഉണ്ടാകുന്നതിനുള്ള കാരണമെന്താണെന്ന് കണ്ടെത്തി പരിഹരിക്കുക എന്നതാണ് പ്രധാനം.

മാനസിക സമ്മര്‍ദത്തെ മറികടക്കുന്നതിനായി എന്തെല്ലാമാണ് ചെയ്യാറുള്ളത്? ചിലര്‍ അമിതമായി ഭക്ഷണം കഴിച്ചാണ് സമ്മര്‍ദത്തെ പരിധിയില്‍ നിര്‍ത്താന്‍ ശ്രമിക്കാറുള്ളത്. ജങ്ക് ഫുഡുകള്‍ അമിതമായി കഴിക്കുന്നതിന് പകരം ഈ പാനീയങ്ങള്‍ കഴിച്ച് സ്‌ട്രെസ് കുറച്ച് നോക്കിയാലോ? (Image Credits: Freepik)

ലാവണ്ടര്‍ ചായ- ലാവണ്ടര്‍ ചായക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ശരീരത്തിനും മനസിനും വിശ്രമം നല്‍കുന്നതിനും മാനസിക സമ്മര്‍ദവും ഉത്കണഠയും കുറയ്ക്കാനും ഇത് സഹായിക്കും. ഈ ചായ രാത്രി ഉറങ്ങുന്നതിന് മുമ്പ് പതിവായി കുടിക്കുന്നത് നല്ലതാണ്. (Image Credits: Freepik)

പുതിനയില ചായ- പതിവായി പുതിനയില ചായ കുടിക്കുന്നത് മാനസിക സമ്മര്‍ദം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. നല്ല ഉറക്കം പ്രധാനം ചെയ്യുന്നുമുണ്ട്. (Image Credits: Freepik)

മഞ്ഞള്‍ പാല്‍- പാലില്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുള്ള കുര്‍ക്കുമിന്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് സ്‌ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. (Image Credits: Freepik)

ഓര്‍ക്കുക, ഭക്ഷണത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ധന്റെ നിര്‍ദേശം തേടേണ്ടതാണ്. (Image Credits: Freepik)