വിളക്ക് കത്തിക്കുമ്പോൾ ഇക്കാര്യങ്ങൾ മനസ്സിൽ വെക്കുക! തുളസി പൂജാ ദിനത്തിലെ നിയമങ്ങൾ | Tulsi Pujan Diwas 2025: Keep these things in mind while lighting the lamp, Rules on Tulsi Puja Day Malayalam news - Malayalam Tv9

Tulsi Pujan Diwas 2025: വിളക്ക് കത്തിക്കുമ്പോൾ ഇക്കാര്യങ്ങൾ മനസ്സിൽ വെക്കുക! തുളസി പൂജാ ദിനത്തിലെ നിയമങ്ങൾ

Published: 

21 Dec 2025 09:02 AM

Tulsi Pujan Diwas 2025: കോട്ടന്റെ തിരി ഉപയോഗിക്കുന്നതിന് പകരം ചുവന്ന നൂല് തിരി ആക്കി ഉപയോഗിക്കുവാൻ ശ്രമിക്കുക. ചുവപ്പുനിറം ശക്തിയെയും സൗഭാഗ്യത്തെ...

1 / 5ഹിന്ദുമത വിശ്വാസപ്രകാരം ലക്ഷ്മിദേവിയുടെ അവതാരമായാണ് തുളസി ദേവിയെ കണക്കാക്കപ്പെടുന്നത്. പുരാണങ്ങൾ അനുസരിച്ച് തുളസി ദേവിയെ നന്നായി പരിപാലിക്കുകയും ആരാധിക്കുകയും ചെയ്താൽ ജീവിതത്തിൽ എല്ലാ സന്തോഷവും സൗഭാഗ്യങ്ങളും ഉണ്ടാകും. ഈ വർഷത്തെ തുളസി പൂജാ ദിവസം വരുന്നത് ഡിസംബർ 25നാണ്. ഈ ദിവസം അതിന്റെ ആചാര അനുഷ്ഠാനത്തോടെ തുളസി ദേവിയെ ആരാധിക്കുകയാണെങ്കിൽ ജീവിതത്തിൽ സമ്പത്ത് സമൃദ്ധി എല്ലാം ഉണ്ടാകും. (PHOTO: FACEBOOK/INSTAGRAM)

ഹിന്ദുമത വിശ്വാസപ്രകാരം ലക്ഷ്മിദേവിയുടെ അവതാരമായാണ് തുളസി ദേവിയെ കണക്കാക്കപ്പെടുന്നത്. പുരാണങ്ങൾ അനുസരിച്ച് തുളസി ദേവിയെ നന്നായി പരിപാലിക്കുകയും ആരാധിക്കുകയും ചെയ്താൽ ജീവിതത്തിൽ എല്ലാ സന്തോഷവും സൗഭാഗ്യങ്ങളും ഉണ്ടാകും. ഈ വർഷത്തെ തുളസി പൂജാ ദിവസം വരുന്നത് ഡിസംബർ 25നാണ്. ഈ ദിവസം അതിന്റെ ആചാര അനുഷ്ഠാനത്തോടെ തുളസി ദേവിയെ ആരാധിക്കുകയാണെങ്കിൽ ജീവിതത്തിൽ സമ്പത്ത് സമൃദ്ധി എല്ലാം ഉണ്ടാകും. (PHOTO: FACEBOOK/INSTAGRAM)

2 / 5

അതുപോലെ ചില പ്രത്യേക ക്രിയകൾ ചെയ്യുന്നത് നിങ്ങൾക്ക് ഫലം കൂടുതൽ വർധിപ്പിക്കും. അതിൽ പ്രധാനമാണ് വിളക്ക് കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം. തുളസി പൂജ ദിവസത്തിൽ തുളസിച്ചെടിയുടെ അരികിൽ പശുവിന്റെ ശുദ്ധമായ നെയ്യ് ഉപയോഗിച്ച് വിളക്ക് കത്തിക്കുന്നത് നല്ലതാണ്. കൂടാതെ കോട്ടന്റെ തിരി ഉപയോഗിക്കുന്നതിന് പകരം ചുവന്ന നൂല് തിരി ആക്കി ഉപയോഗിക്കുവാൻ ശ്രമിക്കുക. ചുവപ്പുനിറം ശക്തിയെയും സൗഭാഗ്യത്തെയുമാണ് പ്രതീകപ്പെടുത്തുന്നത്. (PHOTO: FACEBOOK/INSTAGRAM)

3 / 5

ഇങ്ങനെ ചെയ്യുന്നത് വരുമാനത്തിന്റെ പുതിയ വഴികൾ തുറക്കുകയും നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും കൊണ്ടുവരികയും ചെയ്യും. കൂടാതെ ബിസിനസ് ലാഭവും ജോലിയിൽ സ്ഥാനക്കയറ്റം പുതിയ ജോലി നേടുക എന്നിവയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ തുളസിയുടെ അടുത്ത് കത്തിക്കുന്ന വിളക്കിൽ ഒരു നുള്ള് മഞ്ഞൾ പൊടി ചേർക്കുക. (PHOTO: FACEBOOK/INSTAGRAM)

4 / 5

മഞ്ഞൾ ഭഗവാൻ വിഷ്ണുവിനെയാണ് പ്രതീകപ്പെടുത്തുന്നത്. കൂടാതെ തുളസി വിഷ്ണുപ്രിയ എന്നും അറിയപ്പെടുന്നു അതിനാൽ ഇങ്ങനെ മഞ്ഞൾ ഇട്ടു നൽകുന്നത് ലക്ഷ്മി ദേവിയുടെയും ഭഗവാൻ വിഷ്ണു അനുഗ്രഹം നേടാൻ സഹായിക്കും.വിളക്ക് കത്തിക്കുമ്പോൾ അതിന്റെ ജ്വാല വടക്കോട്ട് അഭിമുഖമായി വയ്ക്കുക. വടക്ക് ദിശ കുബേരന്റെയും സമ്പത്തിന്റെയും ദിശയായി കണക്കാക്കപ്പെടുന്നു. അങ്ങനെ ചെയ്യുന്നത് വീട്ടിൽ നിന്ന് ദാരിദ്ര്യം അകറ്റുകയും പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു.(PHOTO: FACEBOOK/INSTAGRAM)

5 / 5

വിളക്ക് നേരിട്ട് നിലത്ത് വയ്ക്കരുത്. വിളക്ക് കൊളുത്തുന്നതിനുമുമ്പ്, അതിനടിയിൽ ഒരു ചെറിയ അരിമണികൾ കൂട്ടിയിട്ട് വയ്ക്കുക. നെല്ല് പൂർണതയെ പ്രതീകപ്പെടുത്തുന്നു. ഈ പ്രതിവിധി പിന്തുടരുന്നത് വീട്ടിൽ ഭക്ഷണത്തിനും പണത്തിനും ഒരിക്കലും ഒരു ക്ഷാമവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കുന്നുവെന്നാണ് വിശ്വാസം.ശ്രദ്ധിക്കേണ്ട കാര്യം ഈ തെറ്റുകൾ വരുത്തരുത്.രാത്രിയിൽ തുളസിക്ക് സമീപം ഇരുട്ട് ഉണ്ടാകരുത്.അശുദ്ധമായ അവസ്ഥയിൽ തുളസിയിൽ തൊടരുത്.ഈ ദിവസം വീട്ടിൽ ശുചിത്വം പാലിക്കുക, ആരെയും വിമർശിക്കരുത്.(PHOTO: FACEBOOK/INSTAGRAM)

മുട്ട കേടായോ? പൊട്ടിക്കാതെ തന്നെ തിരിച്ചറിയാം
വീട്ടിലുണ്ടോ തടിയുടെ തവി! ഒന്ന് ശ്രദ്ധിച്ചേക്കണേ, അല്ലെങ്കിൽ...
ജങ്ക് ഫുഡ് കൊതി മാറ്റണോ? വഴിയുണ്ട്
ഐപിഎല്‍ പരിശീലകരുടെ ശമ്പളമെത്ര?
അയ്യോ, കടുവ! പ്രേമാ ഓടിക്കോ, എനിക്ക് ഈ ദേശത്തെ വഴിയറിയില്ല
ശ്രീനിയെ അവസാനം ഒരു നോക്ക് കാണാൻ മമ്മൂട്ടിയും മോഹൻലാലും എത്തിയപ്പോൾ
ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി
തലശ്ശേരിയിൽ പ്ലാസ്റ്റിക് ഫാക്ടറിക്ക് തീപിടിച്ചപ്പോൾ