5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Self Driving Taxis: ഇങ്ങനാണേൽ ഡ്രൈവർമാരുടെ പണി ഉടൻ പോകും….; ഡ്രൈവറില്ലാതെ ഓടുന്ന ടാക്‌സികളുമായി ഉബർ

Uber Self Driving Taxis: യുഎഇ ഉടനീളം സ്വയംനിയന്ത്രിത കാറുകൾ ഇറുക്കുന്നതിനായി 2023-ൽ വിറൈഡിന് സർക്കാർ ലൈസൻസ് അനുവദിക്കുകയും ചെയ്തിരുന്നു. ദേശീയതലത്തിൽ റോബോ ടാക്‌സികൾ നിർമിക്കാൻ ലൈസൻസ് അനുവദിക്കുന്നത് ആഗോളതലത്തിൽ ഇത് ആദ്യമായാണ്.

neethu-vijayan
Neethu Vijayan | Updated On: 29 Sep 2024 17:08 PM
അബുദാബി എമിറേറ്റിൽ സ്വയംനിയന്ത്രിത ടാക്‌സിക്കാറുകൾ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഉബർ ടെക്നോളജീസ്. ചൈനീസ് കമ്പനിയായ വിറൈഡുമായി സഹകരിച്ചാണ് സ്വയംനിയന്ത്രിത ടാക്‌സിക്കാറുകൾ എത്തിക്കാനൊരുങ്ങുന്നത്. ഈ വർഷം അവസാനത്തോടെ കാറുകൾ നിരത്തിലെത്തുമെന്നാണ് സൂചന. ഉബർ ആപ്ലിക്കേഷൻ ഉപയോഗിച്ച് യാത്രക്കാർക്ക് റോബോ ടാക്‌സികൾ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ട്.  (​Image Credits: Gettyimages)

1 / 5
എന്നാൽ, എത്ര കാറുകൾ റോബോ ടാക്‌സികളാകുമെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. യുഎഇ ഉടനീളം സ്വയംനിയന്ത്രിത കാറുകൾ ഇറുക്കുന്നതിനായി 2023-ൽ വിറൈഡിന് സർക്കാർ ലൈസൻസ് അനുവദിക്കുകയും ചെയ്തിരുന്നു. ദേശീയതലത്തിൽ റോബോ ടാക്‌സികൾ നിർമിക്കാൻ ലൈസൻസ് അനുവദിക്കുന്നത് ആഗോളതലത്തിൽ ഇത് ആദ്യമായാണ്. (​Image Credits: Gettyimages)

2 / 5
പിന്നീട് ലൈസൻസ് ലഭിച്ചതിന് പിന്നാലെ റോബോ ടാക്‌സികൾ റോഡിലിറക്കുന്നതിന് മുന്നോടിയായി വിറൈഡ് ഒട്ടേറെ പരീക്ഷണയോട്ടങ്ങളും സംഘടിപ്പിച്ചിരുന്നു. ഇത് വിജയകരമാണെന്ന് കണ്ടെത്തിയശേഷമായിരുന്നു ഈ വർഷം അവസാനത്തോടെ വാണിജ്യാടിസ്ഥാനത്തിൽ സ്വയംനിയന്ത്രിത കാറുകൾ നിരത്തിലെത്തിക്കാൻ ഒരുങ്ങുന്നത്. (​Image Credits: Gettyimages)

3 / 5
ചൈനീസ് കമ്പനിയായ വിറൈഡ് ആഗോളതലത്തിൽ ടാക്‌സി സേവനങ്ങൾ നൽകുന്ന ഉബറുമായി ആദ്യമായാണ് സഹകരിക്കുന്നത്. ഇതുവഴി ചൈനയ്ക്ക് പുറത്തേക്ക് സേവനങ്ങൾ വ്യാപിപ്പിക്കാനാണ് വിറൈഡിന്റെ നീക്കം. യു.എസിലെ ഓസ്റ്റിൻ, അറ്റ്ലാന്റ എന്നിവിടങ്ങളിൽ റോബോ ടാക്‌സികൾ ഇറക്കുന്നതിനായി ഉബർ ഈ മാസം ആൽഫബെറ്റിന്റെ വെമോയുമായും കരാറിൽ ഒപ്പുവെയ്ക്കുകയും ചെയ്തിരുന്നു. (​Image Credits: Gettyimages)

4 / 5
അതേസമയം, ജനറൽ മോട്ടോഴ്സിന്റെ റോബോ ടാക്‌സി യൂണിറ്റായ ക്രൂസുമായി കഴിഞ്ഞ ഓഗസ്റ്റിൽ ദുബായ് കരാറിലേർപ്പെട്ടിരുന്നു. ഈ വാഹനങ്ങൾ അടുത്ത വർഷം മുതൽ നിരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030-ഓടെ 4,000 സ്വയം നിയന്ത്രിത കാറുകൾ നഗരത്തിലെത്തിക്കാനാണ് ഇത് ലക്ഷ്യമിടുന്നത്. ഗതാഗത തടസ്സങ്ങൾ ലഘൂകരിക്കുകയും കാർബൺ ബഹിർഗമനം കുറയ്ക്കുകയുമാണ് പ്രധാന ലക്ഷ്യം. (​Image Credits: Gettyimages)

5 / 5
Follow Us
Latest Stories