Udaan Yatri Cafe: കീശ കീറാതെ ഇനി എയർപോർട്ടിൽ നിന്ന് ഭക്ഷണം കഴിക്കാം.. വരുന്നു ഉഡാൻ യാത്രി കഫേ | Udaan Yatri Cafe to offer budget friendly meal options at airports, Says Aviation Minister Ram mohan naidu Malayalam news - Malayalam Tv9

Udaan Yatri Cafe: കീശ കീറാതെ ഇനി എയർപോർട്ടിൽ നിന്ന് ഭക്ഷണം കഴിക്കാം! വരുന്നു ഉഡാൻ യാത്രി കഫേ

Published: 

14 Dec 2024 12:45 PM

Udaan Yatri Cafe In Airports: എയർപോർട്ടിലെ ഭക്ഷണത്തിന് ഉയർന്ന വിലയാണ് യാത്രക്കാർക്ക് നൽകേണ്ടി വരുന്നത്. എല്ലാവർക്കും പോക്കറ്റ് കാലിയാകാതെ ഭക്ഷണം കഴിക്കാൻ സാധിക്കുന്ന പദ്ധതിയുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം.

1 / 5വിമാനത്താവളങ്ങളിൽ ചെന്ന് ഭക്ഷണം കഴിക്കാൻ പലർക്കും പേടിയാണ്. വില തന്നെയാണ് അതിനുള്ള കാരണവും... ഈ ആശങ്കയ്ക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ. (Image Credits: PTI)

വിമാനത്താവളങ്ങളിൽ ചെന്ന് ഭക്ഷണം കഴിക്കാൻ പലർക്കും പേടിയാണ്. വില തന്നെയാണ് അതിനുള്ള കാരണവും... ഈ ആശങ്കയ്ക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ. (Image Credits: PTI)

2 / 5

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിമാനത്താവളങ്ങളിൽ ഇനി കീശകീറാതെ ഭക്ഷണം കഴിക്കാം. സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ ഭക്ഷണം വിളമ്പുന്ന ഉഡാൻ യാത്രി കഫേ ഉടൻ വിമാനത്താവളങ്ങളിൽ പ്രവർത്തനം ആരംഭിക്കും. (Image Credits: PTI)

3 / 5

വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവാണ് ഇക്കാര്യം അറിയിച്ചത്. കൊൽക്കത്ത വിമാനത്താവളത്തിലായിരിക്കും ആദ്യ ഉഡാൻ യാത്രി കഫേ പ്രവർത്തനമാരംഭിക്കുക. (Image Credits: PTI)

4 / 5

ഉഡാൻ സ്കീമിന് കീഴിലുള്ള ഫ്ലെെറ്റുകൾ ഓപ്പറേറ്റ് ചെയ്യുന്ന വിമാനത്താവളത്തിലായിരിക്കും ആദ്യ ഘട്ടത്തിൽ പ​ദ്ധതി നടപ്പിലാക്കുക. (Image Credits: PTI)

5 / 5

ചായ, കാപ്പി, ചെറുകടികൾ, വെള്ളം എന്നിവയായിരിക്കും ഉഡാൻ യാത്രി കഫേയിൽ ഉണ്ടായിരിക്കുക. പിന്നീട് പ്രവർത്തനം വിപുലീകരിക്കും. (Image Credits: PTI)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ