Unni Mukundan-Mahima Nambiar: ‘ഒരു ഹസ്‌ബെന്റ് വൈഫ് വൈബ്; അനുഷ്‌കയേയും കോലിയേയും പോലെ, ഇവരെ വേഗമൊന്ന് കെട്ടിക്ക്’
Unni Mukundan and Mahima Nambiar Latest Video: നടന്‍ ഉണ്ണി മുകുന്ദന്റെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ഒരു കൂട്ടം ആരാധകര്‍. പ്രായം കൂടുന്നതല്ലാതെ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഇതുവരേക്കും വിവരങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല. വിവാഹം സംഭവിക്കുമ്പോള്‍ സംഭവിക്കട്ടെ എന്ന ആറ്റിറ്റിയൂഡിലാണ് നടന്‍.

ഏറെ നാളായി മലയാള സിനിമാ മേഖലയിലുള്ളൊരു ഗോസിപ്പാണ് ഉണ്ണി മുകുന്ദനും മഹിമ നമ്പ്യാരും പ്രണയത്തിലാണെന്നത്. ജയ് ഗണേഷ് എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം ഇരുവരും നല്ല സുഹൃത്തുക്കളാണ്. ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും വൈറലായതിന് പിന്നാലെയാണ് പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചത്. (Image Credits: Instagram)

ഇപ്പോഴിതാ സെലിബ്രിറ്റി ക്രിക്കറ്റേഴ്‌സ് ഫ്രറ്റേണിറ്റി മത്സരത്തിന്റെ വേദിയില്‍ നിന്നുള്ള ഉണ്ണിയുടെയും മഹിമയുടെയും വീഡിയോയാണ് വൈറലാകുന്നത്. സിസിഎഫ് പ്രീമിയര്‍ ലീഗിലെ ഒരു ടീമിന്റെ ഓണറാണ് ഉണ്ണി മുകുന്ദന്‍. മഹിമയാണ് ടീമിന്റെ ബ്രാന്‍ഡ് അംബാസിഡര്‍.

കഴിഞ്ഞ മത്സരം കാണുന്നതിനായി മഹിമയും എത്തിയിരുന്നു. അവിടെ നിന്നുള്ള വീഡിയോയാണ് വൈറലാകുന്നത്. മഹിമയുടെയും ഉണ്ണിയുടെയും പെരുമാറ്റം കണ്ടാല്‍ വിരാട് കോലിയേയും അനുഷ്‌ക ശര്‍മയേയും പോലെയുണ്ട്, ഒരു ഹസ്‌ബെന്റ് വൈബാണ്, ഇവരെ ഒന്ന് വേഗത്തില്‍ കെട്ടിക്കാന്‍ നോക്ക് എന്നെല്ലാമാണ് വീഡിയോ വൈറലായതോടെ ആരാധകര്‍ പറയുന്നത്.

ഉണ്ണി മുകുന്ദന്‍ ആദ്യമായിട്ടാണ് ഒരു നായികയോട് ഇത്രയും അടുപ്പം കാണിക്കുന്നത്. ആരെയെങ്കിലും ചേര്‍ത്ത് ഗോസിപ്പുകള്‍ ഉണ്ടായാല്‍ പിന്നെ ആ വ്യക്തിയെ അധികം അടുപ്പിക്കാത്തയാളാണ് ഉണ്ണി. എന്നാല്‍ മഹിമയുടെ കാര്യം അങ്ങനെയല്ല എന്നെല്ലാമാണ് ആളുകള്‍ പറയുന്നത്.

മഹിമ ഗാലറിയില്‍ ഉണ്ടെങ്കില്‍ ഉണ്ണി ദേഷ്യപ്പെടുകയോ ബാറ്റ് വലിച്ചെറിയുകയോ ചെയ്യില്ല. എപ്പോഴും മുഖത്ത് ചിരിയുണ്ടാകും. ഇവര്‍ ശരിക്കും ഭാര്യയും ഭര്‍ത്താവും ആണെന്നും തോന്നുമെന്നും ആരാധകര്‍ പറയുന്നു.