ഫിംഗർപ്രിൻ്റ്, ഫേസ് ഐഡി ഉപയോഗിച്ച് പണമിടപാടുകൾ; പുതിയ പരിഷ്കരണവുമായി യുപിഐ | UPI payments with new update might soon work through face ID or biometrics, here is the reason Malayalam news - Malayalam Tv9

UPI Payments: ഫിംഗർപ്രിൻ്റ്, ഫേസ് ഐഡി ഉപയോഗിച്ച് പണമിടപാടുകൾ; പുതിയ പരിഷ്കരണവുമായി യുപിഐ

Published: 

10 Aug 2024 16:08 PM

UPI Payments Update: നിലവിൽ യുപിഐയിൽ നാല്, ആറക്ക പിൻ നമ്പർ ഉപയോഗിച്ചാണ് ഇടപാടുകൾ നടത്തുന്നത്. നിലവിലുള്ള രീതിക്ക് മറ്റു സാധ്യതകൾ തേടണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് എൻപിസിഐയുടെ നീക്കം.

1 / 5കോടിക്കണക്കിന് ഇന്ത്യക്കാരാണ് ഡിജിറ്റൽ പണമിടപാട് രംഗത്ത് യുപിഐയെ ആശ്രയിക്കുന്നത്. ദിവസേനയെന്നോണം കോടിക്കണക്കിനാളുകൾ യുപിഐ വഴി പണമിടപാടുകൾ നടത്തുന്നുണ്ടെന്ന് പല കണക്കുകളും വ്യക്തമാക്കുന്നു. എന്നാൽ ഇപ്പോഴിതാ യുപിഐ സേവനങ്ങൾ കൂടുതൽ സുരക്ഷിതമാക്കുകയാണ് നാഷണൽ പേമെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ).

കോടിക്കണക്കിന് ഇന്ത്യക്കാരാണ് ഡിജിറ്റൽ പണമിടപാട് രംഗത്ത് യുപിഐയെ ആശ്രയിക്കുന്നത്. ദിവസേനയെന്നോണം കോടിക്കണക്കിനാളുകൾ യുപിഐ വഴി പണമിടപാടുകൾ നടത്തുന്നുണ്ടെന്ന് പല കണക്കുകളും വ്യക്തമാക്കുന്നു. എന്നാൽ ഇപ്പോഴിതാ യുപിഐ സേവനങ്ങൾ കൂടുതൽ സുരക്ഷിതമാക്കുകയാണ് നാഷണൽ പേമെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ).

2 / 5

സ്മാർട്‌ഫോണിലെ ബയോമെട്രിക് സംവിധാനങ്ങൾ ഉപയോഗിച്ച് പണമിടപാടുകൾക്ക് വെരിഫിക്കേഷൻ നൽകാനുള്ള സൗകര്യം അവതിരിപ്പിക്കാനൊരുങ്ങുകയാണ് യുപിഐ. ഇതുമായി ബന്ധപ്പെട്ട് കമ്പനികളുമായുള്ള കൂടിയാലോചനകളിലാണ് എൻപിസിഐ. ഈ സൗകര്യം നിലവിൽ വന്നാൽ സ്മാർട്‌ഫോണിലെ ഫിംഗർപ്രിന്റ് സെൻസർ, ഫേസ് ഐഡി സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് യുപിഐ പണമിടപാടുകൾ നടത്താനാവും.

3 / 5

യുപിഐയുമായി ബന്ധപ്പെട്ട് നിരവധി തട്ടുപ്പുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഇത്തരമൊരു സംവിധാനം ഒരുങ്ങാനൊരുങ്ങുന്നത്. ആളുകളുടെ പണം വെറും നാലോ ആറോ അക്കങ്ങളുള്ള യുപിഐ പിന്നിന്റെ സുരക്ഷയിലാണുള്ളത്. അത്തരം സംവിധാനത്തിലൂടെ പലപ്പോഴും തട്ടിപ്പുകാർക്ക് ഉപഭോക്താക്കളെ കബളിപ്പിക്കാനും പണം തട്ടാനും സാധിക്കുന്നു. ഇതിന് തടയാൻ ലക്ഷ്യമിട്ടാണ് ബയോമെട്രിക് സുരക്ഷ ഒരുക്കാൻ എൻപിസിഐ തീരുമാനമെടുത്തത്.

4 / 5

യുപിഐ പിന്നിനൊപ്പം ഒരു അധിക സുരക്ഷയെന്നോണം ആയിരിക്കും ബയോമെട്രിക് സംവിധാനങ്ങൾ ഉപയോഗിക്കാൻ സാധ്യക്കുക. ഈ സംവിധാനം എന്ന് നിലവിൽ വരുമെന്ന് കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. നിലവിൽ യുപിഐയിൽ നാല്, ആറക്ക പിൻ നമ്പർ ഉപയോഗിച്ചാണ് ഇടപാടുകൾ നടത്തുന്നത്. നിലവിലുള്ള രീതിക്ക് മറ്റു സാധ്യതകൾ തേടണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് എൻപിസിഐയുടെ നീക്കം.

5 / 5

അതേസമയം യുപിഐ ഇടപാടുകളുടെ സ്വീകാര്യതയും മാസന്തോറും രാജ്യത്ത് കൂടി വരികയാണ്. ജൂലൈ മാസത്തിൽ മാത്രം ഇടപാടുകളുടെ എണ്ണം 14.44 ബില്യണിലേക്ക് എത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വാർഷികാടിസ്ഥാനത്തിൽ 45 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും