Ustad Zakir Hussain: ഉസ്താദ് സക്കീർ ഹുസൈൻ്റെ ആസ്തിയെത്ര ?
Zakir Hussain's net worth : അഞ്ച് ഗ്രാമി അവാര്‍ഡുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. 1988ല്‍ പത്മശ്രീ, 2002ല്‍ പത്മഭൂഷണ്‍, 2023ല്‍ പത്മവിഭൂഷണ്‍ എന്നിവ നല്‍കി രാജ്യം ആദരിച്ചു

തബല വിദ്വാന്‍ ഉസ്താദ് സക്കീര്‍ ഹുസൈന്‍ (73) കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ വച്ചാണ് ഉസ്താദ് മരിച്ചത് (image credits : PTI)

1951 മാര്‍ച്ച് ഒമ്പതിന് മഹാരാഷ്ട്രയിലെ മുംബൈയിലാണ് അദ്ദേഹം ജനിച്ചത്. തബല വിദ്വാന്‍ ഉസ്താദ് അല്ലാഹ് റഖയുടെ മൂത്ത മകനായിരുന്നു (image credits : PTI)

ചെറുപ്രായത്തില്‍ തന്നെ സംഗീതത്തോട് താല്‍പര്യം. കഥക് നര്‍ത്തകിയും അധ്യാപികയുമായിരുന്ന അന്റോണിയ മിനക്കോളയാണ് ഭാര്യ. ഇരുവര്‍ക്കും രണ്ട് പെണ്‍മക്കള്‍. സാസ്, ഹീറ്റ് ആന്‍ഡ് ഡസ്റ്റ് തുടങ്ങിയ ചിത്രങ്ങളിലും സക്കീര്‍ ഹുസൈന്‍ അഭിനയിച്ചു (image credits : PTI)

മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഏകദേശം 1 മില്യണ്‍ ഡോളര്‍ (ഏകദേശം 8.48 കോടി രൂപ) ആണ് അദ്ദേഹത്തിന്റെ ആസ്തി. തന്റെ സംഗീതപരിപാടികള്‍ക്ക് അദ്ദേഹം ഒരു പ്രകടനത്തിന് 5-10 ലക്ഷം വാങ്ങിയിരുന്നുവെന്ന് റിപ്പോര്‍ട്ട് (image credits : PTI)

അഞ്ച് ഗ്രാമി അവാര്‍ഡുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. 1988ല്‍ പത്മശ്രീ, 2002ല്‍ പത്മഭൂഷണ്‍, 2023ല്‍ പത്മവിഭൂഷണ്‍ എന്നിവ നല്‍കി രാജ്യം ആദരിച്ചു (image credits : PTI)