Vande Bharat Sleeper: സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല, സൗകര്യങ്ങളില്‍ ഒട്ടും കുറവില്ല; വന്ദേ ഭാരത് സ്ലീപ്പര്‍ എന്തുകൊണ്ടും ‘വ്യത്യസ്തന്‍’
Vande Bharat Sleeper Train Facilities: വന്ദേ ഭാരത് സ്ലീപ്പറില്‍ എന്തൊക്കെ സൗകര്യമാണ് ഒരുക്കിയിരിക്കുന്നതെന്ന് നോക്കാം. തദ്ദേശീയ ഓട്ടോമാറ്റിക് ട്രെയിൻ സംരക്ഷണ സംവിധാനമായ 'KAVACH' ആണ് സുരക്ഷയ്ക്കായി ഒരുക്കിയിട്ടുള്ളത്. മറ്റ് സൗകര്യങ്ങള്‍ പരിശോധിക്കാം.

രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ടട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ ഇനി ഏതാനും ദിവസം മാത്രം ബാക്കി. കൊല്‍ക്കത്തയ്ക്കും ഗുവാഹത്തിക്കും ഇടയിലാണ് സര്‍വീസ്. ജനുവരി 17ന് ഫ്‌ളാഗ് ഓഫ് ചെയ്യും (Image Credits: x.com/AshwiniVaishnaw)

കേരളത്തിനും വന്ദേ ഭാരത് സ്ലീപ്പര്‍ അനുവദിക്കുമെന്ന് റെയില്‍വേ മന്ത്രി വ്യക്തമാക്കിയിരുന്നു. വന്ദേ ഭാരത് സ്ലീപ്പറില്‍ എന്തൊക്കെ സൗകര്യമാണ് ഒരുക്കിയിരിക്കുന്നതെന്ന് നോക്കാം. ഭാരതത്തിന്റെ തദ്ദേശീയ ഓട്ടോമാറ്റിക് ട്രെയിൻ സംരക്ഷണ സംവിധാനമായ 'KAVACH' ആണ് സുരക്ഷയ്ക്കായി ഒരുക്കിയിട്ടുള്ളത് (Image Credits: x.com/AshwiniVaishnaw)

യാത്രക്കാര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അപ്പര്‍ ബര്‍ത്തിലേക്ക് പോകാന്‍ മികച്ച ലാഡര്‍ സംവിധാനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. മുകളിലെ ബർത്തുകളിലേക്ക് സുരക്ഷിത പ്രവേശനത്തിനായി എർഗണോമിക് ആയി രൂപകൽപ്പന ചെയ്ത ലാഡറുകളാണുള്ളത് (Image Credits: x.com/AshwiniVaishnaw)

സുഖകരമായി ഉറങ്ങുന്നതിനുള്ള സൗകര്യങ്ങളുണ്ട്. രാത്രിയിലെ മെച്ചപ്പെട്ട സുഖസൗകര്യങ്ങൾക്കായി എർഗണോമിക് ആയി രൂപകൽപ്പന ചെയ്ത, കുഷ്യൻ ചെയ്ത ബർത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇത് യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാണ് (Image Credits: x.com/AshwiniVaishnaw)

മോഡേണ്‍ ശൗചാലയമാണ് ഒരുക്കിയിട്ടുള്ളത്. ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയുള്ള സൗകര്യങ്ങളും ശൗചാലയത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. അഡ്വാന്‍സ്ഡ് സാനിറ്റേഷന്‍ ടെക്‌നോളജിയാണ് ഇതിലുള്ളത് (Image Credits: x.com/AshwiniVaishnaw)

മികച്ച യാത്രയ്ക്കായി സെമി പെര്‍മനന്റ് കപ്ലേഴ്‌സും, ആന്റി ക്ലൈമ്പേഴ്‌സുമുണ്ട്. സിസിടിവി കാമറകളും സജ്ജീകരിച്ചിട്ടുണ്ട്. 'എമര്‍ജന്‍സി ടോക്ക് ബാക്ക്' സിസ്റ്റവുമുണ്ട്. 180 കി.മീയാണ് വേഗത (Image Credits: x.com/AshwiniVaishnaw)