Nayanthara: ‘എന്തൊക്കെ സംഭവിച്ചാലും പുഞ്ചിരിയോടെ മുന്നേറുക’; നയന്‍താരയെ ചേര്‍ത്തുപിടിച്ച് വിഘ്‌നേഷ് ശിവൻ
Nayanthara and husband Vignesh Shivan: വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍ ആണ് ഏറെ ശ്രദ്ധേയമായത്. 'എന്തൊക്കെ സംഭവിച്ചാലും ചിരിക്കുക, എന്നിട്ട് മുന്നോട്ടു പോയിക്കൊണ്ടേയിരിക്കുക... ചിരിച്ചോണ്ട് തന്നെ പോകും' എന്നുമാണ് വിഘ്നേഷ് കുറിച്ചത്.
![തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തന്റെയും മക്കളുടെയും ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. താരകുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്കും ഏറെ ആകാംഷയാണ്. (image credits:instagram)](https://images.malayalamtv9.com/uploads/2024/12/Vignesh-Shivan-with-Nayanthara.jpg?w=1280)
1 / 5
![ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോ പങ്കുവച്ച് എത്തിയിരിക്കുകയാണ് വിഘ്നേഷ് ശിവൻ. ഇരുവരും ഒരുമിച്ചുള്ള ചില നല്ല നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയാണ് താരം പുറത്തു വിട്ടത്. എന്നാൽ വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍ ആണ് ഏറെ ശ്രദ്ധേയമായത്.(image credits:instagram)](https://images.malayalamtv9.com/uploads/2024/12/Vignesh-Shivan-with-Nayanthara-3.jpg?w=1280)
2 / 5
!['എന്തൊക്കെ സംഭവിച്ചാലും ചിരിക്കുക, എന്നിട്ട് മുന്നോട്ടു പോയിക്കൊണ്ടേയിരിക്കുക... ചിരിച്ചോണ്ട് തന്നെ പോകും' എന്നുമാണ് വിഘ്നേഷ് കുറിച്ചത്. വീഡിയോ പങ്കുവച്ചതോടെ നിരവധി പേർ കമന്റുമായി രംഗത്ത് എത്തി. വീണ നായരും പേളി മാണിയുമടക്കം നിരവധി പേരാണ് ചിത്രത്തിന് താഴെയായി സ്‌നേഹം അറിയിച്ചിട്ടുള്ളത്.(image credits:instagram)](https://images.malayalamtv9.com/uploads/2024/12/Vignesh-Shivan-with-Nayanthara-2.jpg?w=1280)
3 / 5
![എന്നാല്‍ ഈ വീഡിയോയ്ക്ക് താഴെ താരദമ്പതിമാരെ വിമര്‍ശിച്ചുമുള്ള കമന്റുകളും എത്തിയിട്ടുണ്ട്. 'ഈ ജീവിതത്തില്‍ പ്രഭുദേവയെ അവള്‍ ശരിക്കും ആഗ്രഹിച്ചു, അതുകൊണ്ട് അവള്‍ നിങ്ങളെ മീഷോയില്‍ നിന്ന് കണ്ടെത്തി, എന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്.(image credits:instagram)](https://images.malayalamtv9.com/uploads/2024/12/Vignesh-Shivan-with-Nayanthara-1.jpg?w=1280)
4 / 5
![അതേസമയം 'നാനും റൗഡി താന്‍' എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് നയന്‍താരയും വിഘ്നേഷ് ശിവനും പ്രണയത്തിലാവുന്നത്.വര്‍ഷങ്ങളോളം പ്രണയത്തിലായിരുന്ന താരങ്ങള്‍ രഹസ്യമായി രജിസ്റ്റര്‍ മാര്യേജിലൂടെ ഒന്നിച്ചു. ശേഷം 2022 ലാണ് ആഘോഷമായ താരവിവാഹം നടത്തുന്നത്. തൊട്ടടുത്ത മാസം വാടകഗര്‍ഭപാത്രത്തിലൂടെ രണ്ട് ആണ്‍മക്കള്‍ക്ക് ജന്മം കൊടുക്കുകയും ചെയ്തു.(image credits:instagram)](https://images.malayalamtv9.com/uploads/2024/12/Vignesh-Shivan-with-Nayanthara-5.jpg?w=1280)
5 / 5