ബിസിസിഐ ആവശ്യപ്പെട്ടിട്ടും രക്ഷയില്ല; ടെസ്റ്റ് വിരമിക്കലിൽ ഉറച്ച് കോലി: റിപ്പോർട്ട് | Virat Kohli Is Firm On His Test Retirement Despite BCCA Asking Him To Reconsider Malayalam news - Malayalam Tv9

Virat Kohli: ബിസിസിഐ ആവശ്യപ്പെട്ടിട്ടും രക്ഷയില്ല; ടെസ്റ്റ് വിരമിക്കലിൽ ഉറച്ച് കോലി: റിപ്പോർട്ട്

Published: 

11 May 2025 16:56 PM

Virat Kohli Is Firm On His Test Retirement: ബിസിസിഐ ആവശ്യപ്പെട്ടിട്ടും വിരാട് കോലിയുടെ ടെസ്റ്റ് വിരമിക്കൽ തീരുമാനത്തിന് മാറ്റമില്ലെന്ന് റിപ്പോർട്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിക്കില്ലെന്ന് കോലി നിലപാടെടുത്തു എന്നാണ് റിപ്പോർട്ടുകൾ.

1 / 5ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിക്കാനുള്ള വിരാട് കോലിയുടെ തീരുമാനത്തിന് മാറ്റമില്ലെന്ന് റിപ്പോർട്ട്. ബിസിസിഐ ആവശ്യപ്പെട്ടിട്ടും കോലി തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രോഹിത് ശർമ്മ ടെസ്റ്റ് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോലിയും ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിക്കുന്നു എന്ന സൂചനകൾ പുറത്തുവന്നത്. (Image Credits - PTI)

ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിക്കാനുള്ള വിരാട് കോലിയുടെ തീരുമാനത്തിന് മാറ്റമില്ലെന്ന് റിപ്പോർട്ട്. ബിസിസിഐ ആവശ്യപ്പെട്ടിട്ടും കോലി തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രോഹിത് ശർമ്മ ടെസ്റ്റ് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോലിയും ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിക്കുന്നു എന്ന സൂചനകൾ പുറത്തുവന്നത്. (Image Credits - PTI)

2 / 5

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം രണ്ടാഴ്ച മുൻപാണ് കോലി ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിക്കുകയാണെന്ന് സെലക്ടർമാരെ അറിയിച്ചത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിക്കണമെന്ന് അദ്ദേഹത്തെ തങ്ങൾ നിർബന്ധിച്ചെങ്കിലും വഴങ്ങിയില്ല എന്ന് സെലക്ടർമാർ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

3 / 5

ഓസ്ട്രേലിയക്കെതിരായ ബോർഡർ - ഗവാസ്കർ ട്രോഫിയിൽ കോലി മോശം ഫോമിലായിരുന്നു. എങ്കിലും ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന പരമ്പരയിൽ കോലി കളിക്കുമെന്നായിരുന്നു സൂചനകൾ. ഈ കളിയാവും കോലിയുടെ അവസാന ടെസ്റ്റ് പരമ്പരയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

4 / 5

എന്നാൽ, ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ വിരമിച്ചതോടെ കോലിയും വിരമിക്കൽ തീരുമാനമെടുക്കുകയായിരുന്നു എന്നാണ് വിവരം. രോഹിതും ഇംഗ്ലണ്ടിനെതിരെ കളിക്കുമെന്നായിരുന്നു വിവരം. വിരമിക്കലിന് രണ്ട് ദിവസം മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ ഇക്കാര്യം രോഹിത് പറയുകയും ചെയ്തു.

5 / 5

ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ടീമിനെ നന്നായി നയിക്കുമെന്നായിരുന്നു രോഹിത് പറഞ്ഞത്. പിന്നാലെ, ഇംഗ്ലണ്ടിനെതിരെ രോഹിതിന് പകരം പുതിയ ക്യാപ്റ്റനെ തീരുമാനിക്കുമെന്ന് റിപ്പോർട്ടുകൾ വന്നു. തൊട്ടുപിന്നാലെയാണ് രോഹിത് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയായിരുന്നു കോലിയുമായി ബന്ധപ്പെട്ട വാർത്തകൾ.

Related Photo Gallery
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
Christmas 2025 Recipe: ക്രിസ്മസ് വിരുന്നിന് എന്ത് ഉണ്ടാക്കുമെന്ന ടെൻഷൻ വേണ്ട; സുറിയാനി ക്രിസ്ത്യാനികളുടെ ഈ സ്പെഷ്യൽ’പിടി’ പിടിച്ചാലോ!
Triprayar ekadashi 2025: പുതുവർഷത്തിനു മുന്നോടിയായി വരുന്ന ഏകാദശി! ഈ കാര്യങ്ങൾ ചെയ്യരുത്
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ