Virat Kohli: ‘ബാബറുമായി താരതമ്യം ചെയ്യുമ്പോൾ കോലി വെറും സീറോ’; നിരീക്ഷണവുമായി പാകിസ്താൻ്റെ മുൻ താരം
Virat Kohli - Babar Azam: ബാബർ അസവുമായി താരതമ്യം ചെയ്യുമ്പോൾ വിരാട് കോലി വെറും സീറോ ആണെന്ന് പാകിസ്താൻ്റെ മുൻ താരം മൊഹ്സിൻ ഖാൻ. പാകിസ്താൻ ക്രിക്കറ്റ് ആകെ തകർന്നിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബാബർ അസവുമായി താരതമ്യം ചെയ്യുമ്പോൾ വിരാട് കോലി വെറും സീറോ ആണെന്ന് പാകിസ്താൻ്റെ മുൻ താരം മൊഹ്സിൻ ഖാൻ. പാകിസ്താനിൽ നടന്ന ഒരു ടെലിവിഷൻ ചർച്ചയ്ക്കിടെയാണ് പരിശീലകനും മുൻ ദേശീയ താരവുമായ മൊഹ്സിൻ ഖാൻ്റെ നിരീക്ഷണം. മൊഹ്സിൻ ഖാൻ്റെ പരാമർശത്തിനെതിരെ വിമർശനം ശക്തമാണ്. (Image Credits - PTI)

"ഒരുകാര്യം പറയാം. ബാബറുമായി താരതമ്യപ്പെടുത്തുമ്പോൾ കോലി ഒന്നുമല്ല. വിരാട് കോലി വെറും സീറോയാണ്. ഞാൻ പറയുന്നത് ആരാണ് മികച്ച ബാറ്റർ എന്നല്ല, പാകിസ്താൻ ക്രിക്കറ്റിനെപ്പറ്റിയാണ് സംസാരിക്കുന്നത്. അത് തകർന്നു. യാതൊരു പദ്ധതിയോ തന്ത്രങ്ങളോ ഇല്ല. ആരും ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കുന്നുമില്ല."- മൊഹ്സിൻ ഖാൻ പറഞ്ഞു. (Image Credits - PTI)

ചാമ്പ്യൻസ് ട്രോഫിയിൽ വളരെ മോശം പ്രകടനമാണ് ബാബർ അസം നടത്തിയത്. ന്യൂസീലൻഡിനെതിരായ ആദ്യ മത്സരത്തിൽ ഫിഫ്റ്റി നേടാനായെങ്കിലും ഏറെ ബുദ്ധിമുട്ടിയായിരുന്നു താരത്തിൻ്റെ ബാറ്റിംഗ്. ഇന്ത്യക്കെതിരായ മത്സരത്തിൽ 23 റൺസെടുത്ത് താരം പുറത്തായി. ബംഗ്ലാദേശിനെതിരായ മത്സരം മഴയിൽ മുങ്ങുകയും ചെയ്തു. (Image Credits - PTI)

ചാമ്പ്യൻസ് ട്രോഫിയ്ക്കിടെ തന്നെ ബാബർ അസമിൻ്റെ ഏകദിന റാങ്കിംഗിലും ഇടിവുണ്ടായി. ഏകദിനത്തിൽ ഒന്നാം റാങ്കിലായിരുന്ന താരം ഇപ്പോൾ രണ്ടാം റാങ്കിലാണ്. ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗിൽ ആണ് നിലവിൽ ഏകദിന റാങ്കിംഗിൽ ഒന്നാമതുള്ളത്. ഇതോടെ ബാബർ അസമിനെതിരെ ക്രിക്കറ്റ് ലോകത്ത് വിമർശനം ശക്തമാണ്. (Image Credits - PTI)

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ അവസാന മത്സരം ഇന്ന് ന്യൂസീലൻഡിനെതിരെ നടക്കുകയാണ്. ന്യൂസീലൻഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 249 റൺസ് എടുത്തു. 79 റൺസ് നേടിയ ശ്രേയാസ് അയ്യരാണ് ഇന്ത്യൻ ടീമിൻ്റെ ടോപ്പ് സ്കോറർ. ന്യൂസീലൻഡിനായി മാറ്റ് ഹെൻറി അഞ്ച് വിക്കറ്റ് വീഴ്ത്തി. (Image Credits - PTI)