വിഷുസദ്യ എങ്ങനെ വിളമ്പണം? ഇലയുടെ അഗ്രഭാഗം ഇടത്തേക്കോ, അതോ വലത്തേക്കോ? അറിയണം ഈ ചിട്ടവട്ടങ്ങള്‍ | Vishu 2025, How to serve Sadhya, All you need to know about traditional methods in Malayalam Malayalam news - Malayalam Tv9

Vishu 2025: വിഷുസദ്യ എങ്ങനെ വിളമ്പണം? ഇലയുടെ അഗ്രഭാഗം ഇടത്തേക്കോ, അതോ വലത്തേക്കോ? അറിയണം ഈ ചിട്ടവട്ടങ്ങള്‍

Updated On: 

13 Apr 2025 20:55 PM

Vishu Sadhya 2025: സദ്യങ്ങള്‍ വിളമ്പുന്നതിന് ചില ചിട്ട വട്ടങ്ങളുണ്ട്. പലര്‍ക്കും ഇതില്‍ സംശയമുണ്ടാകാം. വിളമ്പുന്ന രീതിയിലും, കറികളുടെ എണ്ണത്തിലും പ്രാദേശിക വ്യത്യാസങ്ങളുണ്ടാകാമെങ്കിലും പൊതുവായുള്ള രീതി പരിശോധിക്കാം

1 / 5വിഷു ആഘോഷിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് മലയാളികള്‍. നാട്ടിലും വിദേശത്തും ആഘോഷം പൊടിപൊടിക്കും. കണി കണ്ടും, കൈനീട്ടം നല്‍കിയും, സദ്യ കഴിച്ചും മലയാളി വിഷു ആഘോഷിക്കും (Image Credits: Getty)

വിഷു ആഘോഷിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് മലയാളികള്‍. നാട്ടിലും വിദേശത്തും ആഘോഷം പൊടിപൊടിക്കും. കണി കണ്ടും, കൈനീട്ടം നല്‍കിയും, സദ്യ കഴിച്ചും മലയാളി വിഷു ആഘോഷിക്കും (Image Credits: Getty)

2 / 5

എന്നാല്‍ സദ്യ വിളമ്പുന്നതിന് ചില ചിട്ട വട്ടങ്ങളുണ്ട്. പലര്‍ക്കും ഇതില്‍ സംശയമുണ്ടാകാം. വിളമ്പുന്ന രീതിയിലും, കറികളുടെ എണ്ണത്തിലും പ്രാദേശിക വ്യത്യാസങ്ങളുണ്ടാകാമെങ്കിലും പൊതുവായുള്ള രീതി പരിശോധിക്കാം

3 / 5

സദ്യ വിളമ്പേണ്ടത് തൂശനിലയിലാണ്. ഇലയുടെ മുറിച്ച വശം വലതു ഭാഗത്തേക്കും, അഗ്രഭാഗം ഇടത്തേക്കുമാണ് വരേണ്ടത്. വിഭവങ്ങള്‍ വിളമ്പേണ്ടത് പണ്ട് രാശിക്രമത്തിലാണ് പറഞ്ഞിരുന്നത്. അതായത് മീനം രാശി മുതല്‍ മേടം രാശി വരെ.

4 / 5

ഇലയുടെ ഇടത് അറ്റത്തായി കായ വറുത്തത്, ശര്‍ക്കര ഉപ്പേരി, ഉപ്പ് തുടങ്ങിയവയാണ് വരേണ്ടത്. പഴം, ഇഞ്ചിക്കറി, അച്ചാറുകള്‍, പപ്പടം തുടങ്ങിയവയും ആ ഭാഗത്ത് വരും. ഇതിന് സമീപം തോരന്‍, കിച്ചടി, പച്ചടി, ഓലന്‍, കൂട്ടുകറി തുടങ്ങിയവ ഇടത് നിന്ന് വലത്തേക്ക്‌ വിളമ്പും. അവിയലിന്റെ സ്ഥാനം വലതുവശത്താണ്.

5 / 5

മധ്യത്തിലായി ചോറിടും. ആദ്യം പരിപ്പും നെയ്യും കൂട്ടി കഴിക്കുന്നതാണ് രീതി. അതു കഴിഞ്ഞ് സാമ്പാര്‍ കൂട്ടി ഊണ്. ഇതിന് ശേഷം പുളിശേരി കൂട്ടിയും കഴിക്കും. ഇതും കഴിഞ്ഞാണ് പായസത്തിന്റെ വരവ്. എന്നാല്‍ പ്രാദേശികമായി ഈ രീതികളില്‍ വ്യത്യാസങ്ങള്‍ കണ്ടുവരാറുണ്ട്‌

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും