Vivo Y300 : ഹോണറിന് പണികൊടുക്കാൻ വിവോ; ഫാസ്റ്റ് ചാർജിംഗുമായി വൈ300 ഇന്ത്യയിൽ ഉടൻ
Vivo Y300 Lauching In India Soon : തകർപ്പൻ ഫീച്ചറുകളിൽ ബജറ്റ് സ്മാർട്ട്ഫോണുമായി വിവോ എത്തുന്നു. തകർപ്പൻ ക്യാമറയും ഫാസ്റ്റ് ചാർജിംഗും അടക്കമാണ് വിവോ വൈ300 ഇറങ്ങുക. ഫോൺ ഉടൻ ഇന്ത്യൻ വിപണിയിൽ ലഭ്യമാവും.

ബജറ്റ് സ്മാർട്ട്ഫോൺ മേഖലയിൽ ഹോണറിന് പണികൊടുക്കാൻ വിവോ എത്തുന്നു. വിവോ വൈ300 ആണ് ബജറ്റ് സ്മാർട്ട്ഫോൺ രംഗത്ത് മത്സരത്തിനെത്തുന്നത്. ഫാസ്റ്റ് ചാർജിംഗും സോണി പോർട്രെയ്റ്റ് ക്യാമറയുമടക്കം തകർപ്പൻ ഫീച്ചറുകളുമായാണ് വിവോ വൈ300 എത്തുക. (Image Credits - Getty Images)

6.78 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേയാണ് ഫോണിൽ ഉണ്ടാവുക. 8 ജിബി റാമും 128 സ്റ്റോറേജും ഫോണിലുണ്ടാവും. വിർച്വലായി 8 ജിബി വരെ റാം ഉയർത്താൻ കഴിയും. ഫോണിൽ 1 ടിബി വരെ സ്റ്റോറേജ് ഉയർത്താനും സാധിക്കും. 6 നാനോമീയർ സ്നാപ്ഡ്രാഗൺ 695 എസ്ഒസി ആണ് പ്രൊസസർ. (Image Courtesy - Vivo Facebook)

ഡ്യുവൽ ക്യാമറ സെറ്റപ്പാണ് ഫോണിൻ്റെ റിയറിലുണ്ടാവുക. 50 മെഗാപിക്സലിൻ്റെ പ്രൈമറി ക്യാമറയും 2 മെഗാപിക്സലിൻ്റെ സെക്കൻഡറി ക്യാമറയും ഫോണിലുണ്ടാവും. 32 മെഗാപിക്സലാണ് മുൻ ക്യാമറ. ഐപി54 ഡസ്റ്റ്, വാട്ടർ റെസിസ്റ്റൻസും ഇൻഡിസ്പ്ലേ ഫിംഗർപ്രിൻ്റ് സെൻസറും ഫോണിലുണ്ടാവും. (Image Courtesy - Social Media)

ക്യാമറയിൽ സോണി ഐഎംഎക്സ്882 പോർട്രെയ്റ്റ് ക്യാമറയാണ് ഏറ്റവും വലിയ പ്രത്യേകത. എഐ ഓറ ലൈറ്റും ക്യാമറയിലുണ്ടാവും. 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൻ്റെ കരുത്ത്. ഒപ്പം 80 വാട്ട് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുമെന്ന പ്രത്യേകതയുമുണ്ട്. (Image Courtesy - Social Media)

ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകളനുസരിച്ച് നവംബർ അവസാനത്തോടെ വിവോ വൈ300 ഇന്ത്യൻ വിപണിയിൽ ഇറങ്ങും. ടൈറ്റാനിയം ഇൻസ്പയർഡ് ഡിസൈനിൽ എമറാൾഡ് ഗ്രീൻ, ഫാൻ്റം പർപ്പിൾ, ടൈറ്റാനിയം സിൽവർ എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാവും. (Image Courtesy - Social Media)