എണ്ണ തേക്കുന്ന രീതിയും മുടികൊഴിച്ചിലിന് കാരണമാകും; ഇവ ശ്രദ്ധിക്കാം | way you apply oil can also lead to hair loss, keep these tips in mind Malayalam news - Malayalam Tv9

Hair Care: എണ്ണ തേക്കുന്ന രീതിയും മുടികൊഴിച്ചിലിന് കാരണമാകും; ഇവ ശ്രദ്ധിക്കാം

Updated On: 

14 Feb 2025 14:25 PM

How To Apply Hair Oil: മുടിയില്‍ എണ്ണ തേച്ച് കുളിക്കുന്നത് എല്ലാവരുടെയും ശീലമാണ്. പലരും പല തരത്തിലുള്ള എണ്ണയാണ് മുടിയില്‍ തേക്കുന്നത്. ചിലര്‍ കാച്ചിയ എണ്ണ ഉപയോഗിക്കുമ്പോള്‍ മറ്റുചിലര്‍ ചേരുവകള്‍ ഒന്നും തന്നെയില്ലാത്ത എണ്ണ ഉപയോഗിക്കുന്നു. മുടി വളര്‍ച്ചയെ സഹായിക്കുന്നതിന് മികച്ച മാര്‍ഗം കൂടിയാണ് എണ്ണ ഉപയോഗം.

1 / 5നല്ല കാച്ചിയ വെളിച്ചെണ്ണ തേക്കുന്നത് മുടിയുടെ ഭംഗി വര്‍ധിപ്പിക്കാനും മുടി വളരാനും സഹായിക്കുന്നു. തലയോട്ടിയെ പരിപോഷിപ്പിക്കുകയും രക്തയോട്ടത്തെ വേഗത്തിലാക്കി മുടിയുടെ വളര്‍ച്ചയ്ക്ക് എണ്ണ സഹായിക്കുന്നു. എന്നാല്‍ മുടിയില്‍ എണ്ണ ഇടുമ്പോള്‍ ചെയ്യുന്ന ചില തെറ്റുകള്‍ മുടി കൊഴിച്ചിലിന് കാരണമാകും. എങ്ങനെയാണ് എണ്ണയിടുന്നത് മുടി കൊഴിച്ചിലിന് കാരണമാകുന്നതെന്ന് നോക്കാം. (Image Credits: Freepik)

നല്ല കാച്ചിയ വെളിച്ചെണ്ണ തേക്കുന്നത് മുടിയുടെ ഭംഗി വര്‍ധിപ്പിക്കാനും മുടി വളരാനും സഹായിക്കുന്നു. തലയോട്ടിയെ പരിപോഷിപ്പിക്കുകയും രക്തയോട്ടത്തെ വേഗത്തിലാക്കി മുടിയുടെ വളര്‍ച്ചയ്ക്ക് എണ്ണ സഹായിക്കുന്നു. എന്നാല്‍ മുടിയില്‍ എണ്ണ ഇടുമ്പോള്‍ ചെയ്യുന്ന ചില തെറ്റുകള്‍ മുടി കൊഴിച്ചിലിന് കാരണമാകും. എങ്ങനെയാണ് എണ്ണയിടുന്നത് മുടി കൊഴിച്ചിലിന് കാരണമാകുന്നതെന്ന് നോക്കാം. (Image Credits: Freepik)

2 / 5

ഹോട്ട് ഓയില്‍ മസാജ് ചെയ്യുന്നത് മുടി വളര്‍ച്ചയെ വേഗത്തിലാക്കാന്‍ സഹായിക്കും. എന്നാല്‍ ചെറുചൂടുള്ള എണ്ണ മാത്രമേ മുടിയില്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. കൂടുതല്‍ ചൂടുള്ള എണ്ണ ഉപയോഗിക്കുന്നത് തലയോട്ടിക്ക് പരിക്ക് വരുത്തുകയും മുടി കൊഴിച്ചിലിന് കാരണമാകുകയും ചെയ്യുന്നു. (Image Credits: Freepik)

3 / 5

മുടിയില്‍ എണ്ണ തേച്ചുകഴിഞ്ഞാല്‍ വൃത്തിയായി കഴുകി കളയാന്‍ മറക്കരുത്. ഒരുപാട് ദിവസം മുടിയില്‍ എണ്ണയുണ്ടാകുന്നത് തലയോട്ടിയില്‍ പ്രശ്‌നങ്ങളുണ്ടാക്കും. എണ്ണ തേച്ച ശേഷം സള്‍ഫേറ്റില്ലാത്ത വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. (Image Credits: Freepik)

4 / 5

വൃത്തിയില്ലാത്ത തലയോട്ടിയിലേക്ക് നേരിട്ട് എണ്ണ ഇടുന്നത് നല്ലതല്ല. അഴുക്ക് സുഷിരങ്ങളില്‍ തന്നെ കുടുങ്ങി കിടക്കാന്‍ ഇത് കാരണമാകും. എണ്ണ തേച്ച ശേഷം തലയോട്ടിയില്‍ വൃത്താകൃതിയില്‍ മസാജ് ചെയ്യുക. അമിതമായി ബലപ്രയോഗം നടത്തരുത്. (Image Credits: Freepik)

5 / 5

മുടിയില്‍ എണ്ണ ഇടുന്നത് അമിതമാകരുത്. ആവശ്യത്തിലേറെ എണ്ണ മുടിയിലുണ്ടാകുന്നത് മുടി കൊഴിച്ചിലിന് കാരണമാകും. കൂടാതെ ഫംഗസ് രോഗത്തിനും ഇത് വഴിവെക്കും. മുടിയ്ക്ക് അനുയോജ്യമായ എണ്ണ മാത്രം ഉപയോഗിക്കുക. നിങ്ങളുടെ മുടിയുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് അവയ്ക്ക് അനുയോജ്യമായ എണ്ണ തിരഞ്ഞെടുത്ത് തേക്കാവുന്നതാണ്. (Image Credits: Freepik)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും