ഇരുന്നിടത്ത് നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ തലകറങ്ങാറുണ്ടോ? കാരണമിതാണ്‌ | What causes dizziness when standing up suddenly from seated position Malayalam news - Malayalam Tv9

Health Tips: ഇരുന്നിടത്ത് നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ തലകറങ്ങാറുണ്ടോ? കാരണമിതാണ്‌

Published: 

12 Jul 2025 09:04 AM

Dizziness Reason: തലകറക്കം അനുഭവപ്പെടുന്നതിന് പല കാരണങ്ങളുണ്ട്. തല കറങ്ങി വീണില്ലെങ്കിലും അതിന് സമാനമായ പല ലക്ഷണങ്ങളും അനുഭവിക്കുന്നവരാണ് കൂടുതലും. കിടക്കുകയോ ഇരിക്കുകയോ ചെയ്തതിന് ശേഷം പെട്ടെന്ന് എഴുന്നേല്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് തലകറക്കം അനുഭവപ്പെടാറുണ്ടോ?

1 / 5ദീര്‍ഘനേരം കിടന്നതിനും ഇരുന്നതിനും ശേഷം എഴുന്നേല്‍ക്കുമ്പോള്‍ തലകറക്കം അനുഭവിക്കാറുള്ള ആളാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും അതിന്റെ കാരണമറിയുകയും പരിഹരിക്കുകയും വേണം. (Image Credits: Getty Images)

ദീര്‍ഘനേരം കിടന്നതിനും ഇരുന്നതിനും ശേഷം എഴുന്നേല്‍ക്കുമ്പോള്‍ തലകറക്കം അനുഭവിക്കാറുള്ള ആളാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും അതിന്റെ കാരണമറിയുകയും പരിഹരിക്കുകയും വേണം. (Image Credits: Getty Images)

2 / 5

ഒരാള്‍ ഇരിക്കുകയോ കിടക്കുകയോ ചെയ്യുമ്പോള്‍ സ്വാഭാവികമായും തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുന്നു. എന്നാല്‍ ഇത് ശരീരത്തിന് അസ്വസ്ഥതകള്‍ ഒന്നും തന്നെ ഉണ്ടാക്കില്ല. പക്ഷെ പെട്ടെന്ന് എഴുന്നേല്‍ക്കുമ്പോള്‍ രക്തസമ്മര്‍ദം കുറഞ്ഞ്, തലകറക്കം അനുഭവപ്പെടും.

3 / 5

നിര്‍ജലീകരണം ഉള്ളവരിലും ചില മരുന്നുകള്‍ കഴിക്കുന്നവരിലും തലകറക്കം കൂടുതലായി കണ്ടുവരുന്നു. തലകറക്കത്തിന് പുറമെ കാഴ്ച മങ്ങല്‍, ബലഹീനത, ക്ഷീണം പോലുള്ള പ്രശ്‌നങ്ങളും അനുഭവപ്പെടാം. രക്തസമ്മര്‍ദം കുറയുന്നത് തലച്ചോറിലേക്കുള്ള രക്തത്തിന്റെയും ഓക്‌സിജന്റെയും അളവ് കുറയ്ക്കുന്നു. ഇത് തലകറക്കം, ബോധക്ഷയം, ഓക്കാനം, ക്ഷീണം എന്നിവയ്ക്ക് കാരണമാകും.

4 / 5

ഈ സമയത്ത് ഹൃദയമിടിപ്പ് വര്‍ധിപ്പിച്ച് തലച്ചോറിലേക്ക് പെട്ടെന്ന് രക്തമെത്തിക്കാന്‍ ശരീരം ശ്രമിക്കും. അതിനാല്‍ തന്നെ ഹൃദയമിടിപ്പ് വര്‍ധിച്ചതായി അനുഭവപ്പെടും.

5 / 5

എന്നാല്‍ നിര്‍ജലീകരണമോ മറ്റ് പ്രശ്‌നങ്ങളോ ആണ് തലകറക്കത്തിന് പിന്നിലെങ്കില്‍ പ്രത്യേകം ചികിത്സ ആവശ്യമാണ്. ഓര്‍ത്തോസ്റ്റാറ്റിക് ഹൈപ്പര്‍ടെന്‍ഷനും തലകറക്കത്തിന് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും