കുടല്‍ ക്യാന്‍സറിന്റെ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്; ഇവ നിങ്ങള്‍ക്കുണ്ടോ? | What is colon or bowel cancer which is rumored to have affected Mammootty and what are the symptoms of the disease Malayalam news - Malayalam Tv9

Bowel Cancer: കുടല്‍ ക്യാന്‍സറിന്റെ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്; ഇവ നിങ്ങള്‍ക്കുണ്ടോ?

Published: 

17 Mar 2025 13:09 PM

Colon Cancer Symptoms: അസുഖങ്ങള്‍ ഏതുപ്രായത്തിലും നമ്മളെ തേടിയെത്താം. ക്യാന്‍സര്‍ എന്ന രോഗം ഇന്നത്തെ കാലത്ത് വലിയ തോതിലാണ് ജനങ്ങളെ കീഴടക്കുന്നത്. ക്യാന്‍സറിനെ കുറിച്ച് ബോധവാന്മാരായിരിക്കുക എന്നതാണ് ഈ രോഗത്തെ ചെറുക്കുന്നതിനുള്ള പ്രധാന മാര്‍ഗം. രോഗലക്ഷണങ്ങള്‍ കൃത്യമായി മനസിലാക്കി ചികിത്സ തേടുന്നതും പ്രധാനം തന്നെ.

1 / 5നടന്‍ മമ്മൂട്ടിക്ക് കുടല്‍ ക്യാന്‍സര്‍ ബാധിച്ചിരിക്കുന്നു അതിനാല്‍ അദ്ദേഹം വിശ്രമത്തിലാണ് എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന് യാതൊരുവിധ അസുഖങ്ങളും ഇല്ലെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും അദ്ദേഹത്തിന്റെ പിആര്‍ ടീം വ്യക്തമാക്കി കഴിഞ്ഞു. (Image Credits: Instagram)

നടന്‍ മമ്മൂട്ടിക്ക് കുടല്‍ ക്യാന്‍സര്‍ ബാധിച്ചിരിക്കുന്നു അതിനാല്‍ അദ്ദേഹം വിശ്രമത്തിലാണ് എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന് യാതൊരുവിധ അസുഖങ്ങളും ഇല്ലെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും അദ്ദേഹത്തിന്റെ പിആര്‍ ടീം വ്യക്തമാക്കി കഴിഞ്ഞു. (Image Credits: Instagram)

2 / 5

അദ്ദേഹത്തിന് അസുഖമില്ലെങ്കിലും കുടല്‍ ക്യാന്‍സര്‍ എന്താണ് അതിന്റെ ലക്ഷണങ്ങള്‍ എന്താണെന്നെല്ലാം മനസിലാക്കി വെക്കുന്നത് നമുക്ക് ഗുണം ചെയ്യും. വന്‍കുടലിലോ മലാശയത്തിലോ ഉള്ള ട്യൂമര്‍ എന്ന അസാധാരണ വളര്‍ച്ച ക്യാന്‍സറായി മാറുന്നു. അസുഖം വരുന്നതിന് പല കാരണങ്ങളുണ്ട്. (Image Credits: Freepik)

3 / 5

ജനിതകവും ജീവിതശൈലിയുമായി ബന്ധപ്പെട്ടവയെല്ലാം വന്‍കുടല്‍ ക്യാന്‍സറിന് കാരണമാകാറുണ്ട്. അതിനാല്‍ തന്നെ ഈ അസുഖം പിടിപ്പെട്ടിട്ടുണ്ടോ എന്ന് അറിയുന്നതിനായി ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ കൊളോനോസ്‌കോപ്പി പരിശോധന നടത്തണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. (Image Credits: Freepik)

4 / 5

പൊണ്ണത്തടി, മദ്യപാനം, പുകവലി, അനാരോഗ്യകരമായ ജീവിതശൈലി, അസന്തുലിതമായ ഭക്ഷണക്രമം എന്നിവയെല്ലാം വന്‍കുടല്‍ ക്യാന്‍സറിന് കാരണമാക്കുന്നുണ്ട്. (Image Credits: Instagram)

5 / 5

സ്ഥിരമായ വയറുവേദന, ബലഹീനത അല്ലെങ്കില്‍ ക്ഷീണം, പെട്ടെന്ന് ഭാരം കുറയുക, മലാശയ രക്തസ്രാവം, മലത്തില്‍ രക്തം എന്നിവയാണ് മലാശയ ക്യാന്‍സറിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. (Image Credits: Freepik)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്