എന്താണ് എന്‍പിഎസ് സേവിംഗ്‌സ്?
സാലറിയേക്കാള്‍ ചിലവാണ് എല്ലാവര്‍ക്കും. അങ്ങനെയുള്ളപ്പോള്‍ നല്ലൊരു സേവിങ്‌സ് സ്‌കീമിനെ കുറിച്ച് ചിന്തിക്കാത്തവര്‍ ആരുമുണ്ടാകില്ല. അധികമാരും പറഞ്ഞു കേള്‍ക്കാത്ത എന്‍പിഎസ് സ്‌കീമിനെ കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്.

നല്ലൊരു ജോലിയുള്ള എല്ലാവര്‍ക്കും പിഎഫ് നിക്ഷേപം ഉണ്ടായിരിക്കും. പിഎഫിന്റെ കൂടെ തന്നെ നമുക്ക് ഒരു ആശ്രയിക്കാന്‍ പറ്റുന്ന ഒരുപാട് നിക്ഷേപ പദ്ധതികളുണ്ട്.

പിഎഫും എന്‍പിഎസും നമുക്ക് വിശ്വസിച്ച് ആശ്രയിക്കാന്‍ പറ്റുന്ന നിക്ഷേപ പദ്ധതികള്‍ തന്നെ. പിഎഫിനെ കുറിച്ച് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ എന്താണ് എന്‍പിഎഫ്.

18നും 70നും ഇടയില്‍ പ്രായമുള്ള ആര്‍ക്കും എന്‍പിഎസ് അക്കൗണ്ട് തുറക്കാം.

എന്‍പിഎഫ് അംഗത്വം നേടി നിക്ഷേപം നടത്തുന്ന ഏതൊരാള്‍ക്കും അതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും.

കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള വോളന്ററി റിട്ടയര്‍മെന്റ് സ്‌കീമാണ് എന്‍പിഎസ്.

നമ്മള്‍ നിക്ഷേപിച്ച 60 ശതമാനം തുകയും വിരമിക്കുന്ന സമയത്ത് പിന്‍വലിക്കാന്‍ സാധിക്കകും. ബാക്കി 40 ശതമാനം പെന്‍ഷന് വേണ്ടി ഉപയോഗിക്കാം.

എന്‍പിഎസ് എന്നത് ഒരു സ്ഥിര വരുമാന പദ്ധതിയല്ല. അതിന്റെ വരുമാനം വിപണിയിലെ ഏറ്റക്കുറച്ചിലിനെ ആശ്രയിച്ചിരിക്കും.

ജീവനക്കാര്‍ക്ക് അവരുടെ ശമ്പളത്തിന്റെ 20 ശതമാനം വരെ എന്‍പിഎസില്‍ നിക്ഷേപിക്കാന്‍ സാധിക്കും.