Personality Color Blue: നീല നിറത്തോട് ഇഷ്ടക്കൂടുതലുണ്ടോ? എങ്കില്‍ നിങ്ങളുടെ സ്വഭാവം ഇങ്ങനെയായിരിക്കും
Blue Colour Psychology: ഓരോരുത്തര്‍ക്കും ഓരോ നിറങ്ങളോടായിരിക്കും ഇഷ്ടക്കൂടുതലുണ്ടാവുക. റോസും നീലയും പച്ചയും അങ്ങനെ എല്ലാവരുടെയും ലിസ്റ്റില്‍ ഓരോരോ നിറങ്ങളുണ്ടായിരിക്കും. നിങ്ങളുടെ ഇഷ്ട നിറം ഏതാണ്? നീലയാണോ? എങ്കില്‍ ഇത് അറിഞ്ഞുവെക്കാം.

നമ്മുടെ സ്വഭാവവുമായി നമ്മള്‍ ഇഷ്ടപ്പെടുന്ന നിറങ്ങള്‍ക്ക് ബന്ധമുണ്ട്. നമ്മുടെ സ്വഭാവ സവിശേഷത കൊണ്ടാണ് നമ്മള്‍ ആ നിറം ഇഷ്ടപ്പെടുന്നത്. നീല നിറത്തോട് പ്രേമമുള്ളവരായിരിക്കും ഒരുവിധം എല്ലാ ആളുകളും. (Image Credits: Unsplash)

നീല നിറം ഇഷ്ടപ്പെടുന്നവര്‍ അവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. സ്വന്തം വിശ്വാസങ്ങളെയും താത്പര്യങ്ങളെയും മുറുകെ പിടിച്ചുകൊണ്ടാകും അവരുടെ യാത്ര. മാത്രമല്ല, സമാധാനത്തോടെ ജീവിക്കാനും ഇക്കൂട്ടര്‍ ആഗ്രഹിക്കുന്നു. (Image Credits: Unsplash)

ഒരുപാട് സുഹൃത്തുക്കളുണ്ടാകും ഇക്കൂട്ടര്‍ക്ക്. എപ്പോഴും മറ്റുള്ളവരെ കുറിച്ചാകും ഇവരുടെ ചിന്ത. സ്ഥിരതയോടിരിക്കുക എന്നത് ഇവരുടെ പ്രത്യേകതയാണ്. ആ സ്ഥിരത ഇവരുടെ ജീവിതത്തിലും സ്വഭാവത്തിലും കാണാനാകും. (Image Credits: Unsplash)

വൃത്തിക്ക് വലിയ പ്രാധാന്യം കൊടുക്കുന്നവരാണ് ഇവര്‍. വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കും. ആര്‍ക്കും എന്ത് സഹായവും ചെയ്യാന്‍ ഇവര്‍ക്ക് മടിയുണ്ടാകില്ല. (Image Credits: Unsplash)

ഇവരെ കണ്ടാല്‍ മടിയന്മാരാണെന്ന് തോന്നുമെങ്കിലും എല്ലാ കാര്യത്തെയും ആത്മാര്‍ത്ഥതയോടെയാണ് ഇവര്‍ സമീപിക്കാറുള്ളത്. എന്ത് കാര്യം ചെയ്യുന്നതിന് മുമ്പും നന്നായി ചിന്തിക്കും. കലയോട് വളരെയധികം താത്പര്യമുണ്ടാകും ഇവര്‍ക്ക്. (Image Credits: Instagram)